• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്വാസം മുട്ടലുണ്ടായിട്ടും ലാൽ സാർ വന്നു, പക്ഷേ, മമ്മൂക്ക എത്തിയില്ല; ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് നിർമ്മാതാവ്

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമ താരങ്ങള്‍ ആരാണെന്ന് ചോദിച്ചാല്‍ മമ്മൂട്ടിയും മോഹന്‍ലാല്‍ എന്ന ഉത്തരമായിരിക്കും എല്ലാവര്‍ക്കും ഉണ്ടാകുക. മലയാള സിനിമയുടെ താരരാജാക്കന്മാര്‍ എന്ന് തന്നെ വേണം ഇരുവരെയും വിളിക്കാന്‍.

ഇവര്‍ ഒരുമിച്ച് അഭിനയിച്ച ഒട്ടനവധി ചിത്രങ്ങളും മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ ഇപ്പോഴിതാ രണ്ട് താരങ്ങളെ കുറിച്ചും മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ബിസി ജോഷി. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

1

രണ്ട് പേരെയും നായകരാക്കി സിനിമ നിര്‍മ്മിച്ചയാളാണ് ജോഷി. ആ സമയത്ത് മോഹന്‍ലാലും മമ്മൂട്ടിയും സ്വീകരിച്ച സമീപനങ്ങളെ കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നിര്‍മ്മാതാവെന്ന നിലയിലുള്ള തന്റെ സാഹചര്യം മനസിലാക്കി മോഹന്‍ലാല്‍ കൂടെ നിന്നപ്പോള്‍ മമ്മൂട്ടിയുടെ പ്രവര്‍ത്തി തനിക്ക് മനപ്രയാസമുണ്ടാക്കിയെന്ന് അദ്ദേഹം പറയുന്നു. ബിസി ജോഷിയുടെ വാക്കുകളിലേക്ക്..

2

ഏത് രീതിയിലും കൈകാര്യം ചെയ്യാവുന്ന വ്യക്തിയാണ് മോഹന്‍ലാലെന്ന് ബിസി ജോഷി പറയുന്നു. ഞങ്ങളുടെ ഒരു സിനിമയില്‍ നെല്ല് കുത്തുന്ന ഗോഡൗണില്‍ വച്ച് ഒരു സ്റ്റ്ണ്ട് സീന്‍ ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. അവിടെ ഭയങ്കര പൊടിയായിരുന്നുഫാന്‍ ഓണാക്കാന്‍ തുടങ്ങിയാല്‍ പൊടി പറക്കാന്‍ തുടങ്ങും. ആസ്മയുള്ള ആളാണ് മോഹന്‍ലാല്‍.

Also Read: ദിവസം 150 രൂപാ വീതം നിക്ഷേപിക്കൂ, റിട്ടയര്‍മെന്റില്‍ 1 കോടി രൂപ സ്വന്തമാക്കാം ഒപ്പം 27,000 രൂപ പെന്‍ഷനും

Also Read: മാസം 1 രൂപ മാറ്റി വയ്ക്കൂ ; 2 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം

3

ഞങ്ങള്‍ എല്ലാം സെറ്റ് ചെയ്തതിന് ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് പറഞ്ഞു ലാല്‍ സാര്‍ ഷൂട്ടിന് വരില്ലെന്നും അദ്ദേഹത്തിന് ശ്വാസം മുട്ടാണെന്നും . എന്നാല്‍ അന്ന് ഷൂട്ടിംഗ് മാറ്റിവച്ചാല്‍ വലിയ നഷ്ടടമുണ്ടാകും. എല്ലാം അന്ന് തയ്യാറാക്കിയിരുന്നു. അതുകൊണ്ട് ഞാനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ചെന്ന് ലാല്‍ സാറിനെ കണ്ടു.

4

അന്ന് സാറിനെ കാണാന്‍ ചെന്നപ്പോള്‍, അദ്ദേഹം ഡോക്ടറെ വിളിച്ച് കുറച്ച് മരുന്നുകള്‍ എഴുതിത്തന്നു. ഇത് വാങ്ങിയിട്ട് വാ ഞാന്‍ ലൊക്കേഷനില്‍ എത്താമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴേക്കും ഞങ്ങള്‍ മരുന്നുമായി വന്നു, അന്ന് ആ മരുന്ന് കഴിച്ചശേഷം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് ലാല്‍ സാര്‍ മടങ്ങിയത്. പ്രാഡ്യൂസറുമായി അടുത്തറിഞ്ഞ് പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ജോഷി വ്യക്തമാക്കുന്നു.

5

എന്നാല്‍ മമ്മൂട്ടി ഇത്രയങ്ങ് ലയിക്കില്ലെന്ന് ജോഷി പറയുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ സ്വബാവങ്ങളുണ്ട്. ഇതേ സാഹചര്യം മമ്മൂക്കയോടൊപ്പവുമുണ്ടായിരുന്നു. ഷൂട്ടിന് വേണ്ടി എല്ലാം സെറ്റ് ചെയ്തപ്പോള്‍ മമ്മൂട്ടിക്ക് പനി വന്നു. നമ്മള്‍ റിക്വസ്റ്റ് ചെയ്തിട്ടും അന്ന് മമ്മൂക്ക വന്നില്ല. നമ്മള്‍ അത് അനുവദിച്ചുകൊടുത്തു. ആ കാശൊക്കെ അന്ന് നഷ്ടം വന്നെവ്വ് അദ്ദേഹം പറയുന്നു.

7

കൂടാതെ മറ്റൊരു സീനെടുക്കാന്‍ ഒരു ദിവസം കൂടെ നില്‍ക്കാന്‍ പറഞ്ഞിട്ട് മമ്മൂക്ക നിന്നില്ല, നേരത്തെ വാക്ക് പറഞ്ഞ എവിടെയോ പോകാന്‍ ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹം പോവുകയായിരുന്നു. ആ സീന്‍ പിന്നീട് മറ്റൊരു ദിവസത്തിലാണ് ചിത്രീകരിച്ചത്. അതൊക്കെ എനിക്ക് വലിയ മനപ്രയാസമുണ്ടാക്കിയ സംഭവമാണെന്ന് ജോഷി പറയുന്നു.

7

ഈയടുത്ത് പ്രീസ്റ്റിന്റെ പൂജയ്ക്ക് മമ്മൂക്കയെ കണ്ടിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമായിരുന്നു ഈ കണ്ടുമുട്ടല്‍. എന്നിട്ടും അദ്ദേഹത്തിന് എന്നെ മനസിലായി. ജോഷി എന്തൊക്കെയാമെന്ന് എന്നോട് ചോദിച്ചു. മമ്മൂക്ക വിളക്ക് കത്തിച്ച ശേഷം എന്നക്കൊണ്ട് വിളക്കൊക്കെ കത്തിപ്പിച്ചു.

8

ഇതൊക്കെ സന്തോഷമുള്ള കാര്യമാണെങ്കിലും അന്നത്തെ സംഭവം എന്ന വല്ലാതെ വേദനിപ്പിച്ചിരുന്നെന്ന് ജോഷി പറയുന്നു. ഒന്നാമത് ഞാന്‍ പുതിയ നിര്‍മ്മാതാവായിരുന്നു. ഞെരുങ്ങി നില്‍ക്കുകയായിരുന്നു. അവര്‍ ഇതൊക്കെ ഇനിയെങ്കിലും മനസിലാക്കിയാല്‍ നല്ലതാണെന്ന് ജോഷി പറയുന്നു.

9

തന്റെ സിനിമയില്‍ എല്ലാവരും പൊതുവെ വളരെ യോജിച്ചാണ് അഭിനയിക്കാറുള്ളത്. ഉദാഹരണത്തിന് വീട്ടിലേക്കുള്ള വഴിയില്‍ പൃഥ്വിരാജ് ആയിരുന്നു അഭിനയിച്ചിരുന്നത്. അവാര്‍ഡ് സിനിമയാണെന്നും വലിയ പ്രതിഫലം ഒന്നുമില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചു. നല്ല രീതിയില്‍ അദ്ദേഹം സഹകരിച്ചെന്നും ജോഷി പറയുന്നു.

10

അന്ന് സിനിമയുടെ ഷൂട്ടിംഗിനായി ലഡാക്കിലും ഗുജറാത്തിലും ഡല്‍ഹിയിലുമൊക്കെ ഞങ്ങളുടെ കൂടെ തന്നെ വന്നു. അന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പോലുമില്ല, ആ ജോലി ചെയ്തത് ഞാനും മകനുമായിരുന്നു. ബ്രെഡില്‍ ജാം തേച്ച് കൊടുത്തിട്ടും കഴിച്ചിരുന്നു. നമ്മുടെ പ്രതിസന്ധി മനസിലാക്കി അതിനനുസരിച്ച് അദ്ദേഹം കൂടെ നിന്നെന്നും ജോഷി പറയുന്നു.

cmsvideo
  മമ്മൂക്കയോട് ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു

  ഞാന്‍ നിന്നെ വിശ്വസിക്കുന്നു, എന്നേയും; ആരാധകരെ ഞെട്ടിച്ച് ജിയ ഇറാനി, പുതിയ ഫോട്ടോയ്ക്ക് പിന്നില്‍ഞാന്‍ നിന്നെ വിശ്വസിക്കുന്നു, എന്നേയും; ആരാധകരെ ഞെട്ടിച്ച് ജിയ ഇറാനി, പുതിയ ഫോട്ടോയ്ക്ക് പിന്നില്‍

  English summary
  Producer BC Joshi has opened his mind about Mammootty and Mohanlal, Latest Interview Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X