9 അക്ക തുക വന്നിട്ടും 'കാവല്‍' ഒടിടിക്ക് കൊടുത്തില്ല; ഞാന്‍ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ല; ജോബി ജോര്‍ജ്
കൊച്ചി : നീണ്ട ഇടവേളകള്‍ക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറന്നത് . കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് തീയേറ്റര്‍ മേഖല കരകയറാന്‍ ഒരുങ്ങുകയാണ് . അതിനായി ആദ്യം തീയേറ്ററിലെത്തുന്ന വമ്പന്‍ ചിത്രമാണ് ദുല്‍ഖര്‍ സൽമാൻ നായകനായെത്തുന്ന കുറുപ്പ് . ഒ ടി ടി റിലീസ് വേണ്ടെന്നുവച്ചാണ് കുറുപ്പ് 12ാം തീയതി മുതല്‍ തീയേറ്ററിലേക്കെത്തുന്നത് .

പിന്നാലെ സുരേഷ് ഗോപി നായകനായെത്തുന്ന കാവല്‍ ആണ് മറ്റൊരു വമ്പന്‍ ചിത്രം. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് കുറുപ്പ്. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ഒടിടി റിലീസുകള്‍ വേണ്ടെന്ന് വച്ചാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിച്ചത്.

ഇപ്പോഴിതാ കാവല്‍ എന്തുകൊണ്ടാണ് ഒടിടി റിലീസ് വേണ്ടെന്ന് വച്ച് തീയേറ്ററുകളില്‍ റിലീസിന് എത്തുന്നതെന്ന് വെളിപ്പെടുത്തുകയാണ് നിര്‍മ്മാതാവ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജോബി ജോര്‍ജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഗുഡ്വില്‍ എന്ന സിനിമ നിര്‍മ്മാണ കമ്പനി വളര്‍ന്നത് തീയേറ്ററുകളിലൂടെയും സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെയും ബലത്തിലാണെന്ന് ജോബി പറഞ്ഞു.

എനിക്ക് ഈ ചിത്രത്തില്‍ സഹ നിര്‍മ്മാതാക്കള്‍ ആരുമില്ല. അതുകൊണ്ട് ആരോടും ചോദിക്കേണ്ട ആവശ്യമില്ല. തീയേറ്ററുകള്‍ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഞാന്‍ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തീയേറ്റര്‍ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് പേര്‍ ഈ നാട്ടിലുണ്ടെന്ന് അദ്ദേഹം പറയുന്നു. സിനിമ എന്നത് പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍, ഫ്‌ളക്‌സ് നിര്‍മ്മിക്കുന്നവര്‍, അങ്ങനെ ഒരുപാട് പേരുടെ അന്നമാണെന്ന് ജോബി വ്യക്തമാക്കി.

തീയേറ്ററില്‍ ജനം വരുമെന്ന വിശ്വാസമുണ്ട്. ഇനി കൊവിഡിനൊപ്പമാണ് നമ്മള്‍ ജീവിക്കേണ്ടത്. വീട്ടില്‍ എത്ര കാലമാണ് ഇങ്ങനെ അടച്ചുപൂട്ടിയിരിക്കുക. ഒരിക്കലും സാധ്യമായ കാര്യമല്ല അത്.ഒരു കുടുംബ ചിത്രമാണെന്നാണ് കാവല്‍ കണ്ടവര്‍ പറയുന്നത്. പ്രപേക്ഷകര്‍ തീയേറ്ററില്‍ വരുമെന്ന കാര്യം ഉറപ്പാണെന്ന് ഞാന്‍ വിശ്വസിക്കുന്നു- ജോബി വ്യക്തമാക്കി.

കാവല്‍ ചിത്രത്തിന് വേണ്ടി ഒടിടിയില്‍ വലിയ ഓഫറാണ് വന്നത്. ഒമ്പത് അക്കമുള്ള സംഖ്യയാണ് അവര്‍ തരാമെന്ന് പറഞ്ഞത്. എന്നാല്‍ എനിക്ക് ആ സംഖ്യ ആവശ്യമില്ല. ഞാന്‍ മുടക്കിയ പണം സാര്‌റ്‌ലൈറ്റ് റൈറ്റ്‌സായിട്ടൊക്കെ എനിക്ക് തിരിച്ചുകിട്ടും. എനിക്ക് അത് മതി. ആര്‍ത്തി പാടില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍- ജോബി പറഞ്ഞു.

തനിക്ക് ഓസ്‌ട്രേലിയയില്‍ ഒരു പൗരത്വമുണ്ടെന്നും അവിടെ ഒരു സമയത്ത് സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ സര്‍ക്കാര്‍ എല്ലാവരുടെയും അക്കൗണ്ടില്‍ നിശ്ചിത തുക നിക്ഷേപിച്ചെന്നും അത് ഉപയോഗിച്ച് ജീവിതോപാധി കണ്ടെത്താമെന്നും അദ്ദേഹം പറയുന്നു. നമ്മുടെ നാട്ടില്‍ അത്തരമൊരു സംവിധാനമാണ് ഇപ്പോള്‍ ലേണ്ടത്. പണം ഒരാളുടെ കയ്യില്‍ മാത്രം ഉണ്ടായാല്‍ പുരോഗമനം ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

കാവല്‍ സിനിമയില്‍ ആരാധകര്‍ കാണാന്‍ കൊതിക്കുന്ന സുരേഷ് ഗോപിയെയാണ് കാണാന്‍ കഴിയുക. പഴയ ഒജസും തേജസുമുള്ള സുരേഷ് ഗോപിയായിരിക്കും. മാസ് ഡയലോഗ് പറയുന്ന കണ്ണില്‍ കനലുള്ള ആരോഗ്യവാനായ സുരേഷ് ഗോപിയെ കാണാനുള്ള അവസരം കൂടിയാണ് കാവല്‍ എന്ന് ജോബി ജോര്‍ജ് അഭിമുഖത്തില്‍ വ്യക്തമാക്കി.


Click it and Unblock the Notifications
