രോഹിത് വെമുലയെ ഓര്‍ത്ത് സോഷ്യല്‍ മീഡിയ കരയുന്നു, ചിത്രങ്ങള്‍...!
രോഹിത് വെമുല. ഇന്നലെ വരെ നമുക്ക് ആരുമല്ലാതിരുന്ന ഈ വിദ്യാര്‍ഥിയെ ഓര്‍ത്ത് കരയുകയാണ്. ദ്രോഹിച്ചവരോട് പരിഭവമില്ലാതെയും കൂടെ നിന്നവരോട് ക്ഷമ ചോദിച്ചും ഒരു ചാണ്‍ തുണിയില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു രോഹിത് വെമുല. ഹൈദരാബാദിലെ കേന്ദ്ര സര്‍വ്വകലാശാല കാമ്പസില്‍ നിന്നും തുടങ്ങിയ പ്രതിഷേധം സോഷ്യല്‍ മീഡിയ വഴി ലോകമെങ്ങും പരക്കുകയാണ്.
ഗവേഷക വിദ്യര്‍ഥിയായ രോഹിത് ഞായറാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. രോഹിതിന്റെ മരണത്തിന് കാരണക്കായവര്‍ക്കെതിരെയാണ് പ്രതിഷേധം. രോഹിതിന്റെ ആത്മഹത്യാക്കുറിപ്പും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു. രോഹിത് വന്ന വഴിയും ആരായിരുന്നു, എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരം പറയും ഈ ചിത്രങ്ങള്‍.

അമ്മയുടെ തയ്യല്‍ മെഷീന്‍
ജെ ആര്‍ എഫ് കിട്ടുന്നതിനു മുന്‍പ് വീട്ടിലെ പ്രധാന വരുമാനമാര്‍ഗ്ഗമാണ് എന്ന് പറഞ്ഞാണ് രോഹിത് അമ്മയുടെ തയ്യല്‍ മെഷീന്‍ പരിചയപ്പെടുത്തുന്നത്. ഇപ്പോള്‍ അമ്മ സമീപത്തുള്ള സ്ത്രീകളെ തുന്നല്‍ പഠിപ്പിക്കുന്നു - ഈ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് രോഹിത് എഴുതി.

അച്ഛന്റെ യൂണിഫോം
ഇത് എന്റെ അച്ഛന്റെ യൂണിഫോമാണ്. ആശുപത്രിയില്‍ സെക്യൂരിറ്റി ഗാര്‍ഡാണ്് അച്ഛന്‍

വീട്ടിലെ ഫ്രിഡ്ജ്
ഫ്രിഡ്ജിലെ എല്ലാ വെള്ളക്കുപ്പികളും എടുക്കരുത്. അതില്‍ മിക്കതും അയല്‍ക്കാരുടേതാണ്. കോളനിയില്‍ ഞങ്ങളുടെ വീട് പ്രിയപ്പെട്ടതാക്കുന്നത് ഈ ഫ്രിഡ്ജാണ്.

വീട്ടിലെ ടി വി
വീട്ടിലെ ടി വി. പക്ഷേ ഇതിന്റെ റിമോട്ട് അപ്പുറത്തെയും ഇപ്പുറത്തെയും വീട്ടിലെ കുട്ടികളുടെ കൈയ്യിലാവും.

അമ്മയുടെ അടുക്കള
അമ്മയെയും അമ്മയുടെ അടുക്കളയെയും പറ്റി രോഹിത് എഴുതി പോസ്റ്റ് ചെയ്തത്

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications
