Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാദിറക്കല്ല, കപട പുരോഗമനവാദികളുടെ പിന്തുണ ശോഭയ്ക്ക്, കാരണം അതാണ്'; വിമർശനം, കുറിപ്പ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലെ ഏക ട്രാൻസ്പേഴ്സൺ മത്സരാർത്ഥിയാണ് നാദിറ മെഹ്റിൻ. ടാസ്കുകളിലടക്കം മികച്ച പ്രകടനം കാഴ്ച വെച്ചതോടെ തുടക്കം മുതൽ തന്നെ ആരാധകർക്കിടയിൽ വലിയ പിന്തുണ നേടിയെടുക്കാൻ നാദിറക്ക് സാധിച്ചിരുന്നു.

എന്നാൽ പുരോഗമനവാദികളായ പലരും ട്രാൻസ്പേഴ്സണായ നാദിറയെ പിന്തുണയ്ക്കുന്നില്ലെന്നാണ് ബിഗ് ബോസ് ആരാധകരിൽ ഒരാൾ ചൂണ്ടിക്കാട്ടുന്നത്. 'കപട'പുരോഗമനവാദക്കാരുടെ പിന്തുണ ശോഭാ വിശ്വനാഥിനാണെന്നാണ് ആരാധകൻ പറയുന്നത്. അതിന്റെ കാരണവും ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ ആരാധകൻ പറയുന്നു.

 sobha-akhil-

'കപട പുരോഗമനവാദികൾ എന്തുകൊണ്ട് നാദിറ ഫാൻസ്‌ ആകുന്നില്ല? ഇത് സത്യം പറഞ്ഞാൽ എന്നെ ആശയക്കുഴപ്പത്തിൽ ആക്കിയ ചോദ്യം ആയിരുന്നു. ഈ പുരോഗമനം പറയുന്നവർ എന്തുകൊണ്ട് ശോഭയെ പിന്തുണക്കുന്നു, എന്തുകൊണ്ട് നാദിറയെ പിന്തുണക്കുന്നില്ല ? കാരണം സിംപിൾ ആണ്
ഷോ തുടങ്ങുമ്പോൾ തന്നെ ഇവർ ഒരു സ്വയം പ്രഖ്യാപിത ശത്രുവിനെ കണ്ടെത്തും, മെയിൽ ടോക്സിസിറ്റിയുടെ പ്രതീകമായി ഒരാൾ .ഷോ തുടങ്ങുമ്പോൾ ഇവിടെ ആ ഒരാൾ മാരാർ ആയിരുന്നു . അതിനെ എതിർക്കാൻ ആയി ഇവർ കണ്ടെത്തുന്നത് മറ്റൊരു നല്ല വ്യക്തിത്വത്തെ അല്ല പകരം മറ്റൊരു ടോക്സിക് വ്യക്തിയെ ആണ്, അതാണ് ശോഭ .

കാര്യങ്ങളിൽ ട്വിസ്റ്റ് വന്നത് എവിടെ ആണെന്ന് വെച്ചാൽ അഖിൽ മാരാരെ ശത്രു ആയി പ്രഖ്യാപിച്ച് ബിഗ് ബോസിലേക്ക് പോയ ദേവു അടക്കം പലരും അയാൾ ഈ പറയുന്നത് പോലെ അഖിൽ ടോക്സിക് ഒന്നും അല്ല എന്നും ചെറിയ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും അയാളിൽ കുറെ നന്മ ഉണ്ടെന്നും തിരിച്ചറിഞ്ഞ് അയാളെ ടാർഗെറ്റ് ചെയ്യൽ നിർത്തി. ശോഭ മാത്രം അഖിൽ മാരാർ വേട്ട തുടർന്നു. അങ്ങനെ കപട പുരോഗമാക്കാർക്ക് അവരുടെ ശത്രുവിനെ മുന്നിൽ നിന്ന് നേരിടാൻ ഒരാളായി.

അവസാനം എന്തായി ശോഭയുടെ ടോക്സിക് സ്വഭാവം ഇവർ വിചാരിക്കുന്നതിലും മേലെ പോയി. എന്ത് പോസ്റ്റ് ഇട്ട് വെളുപ്പിച്ചാലും വെളുക്കാത്ത അവസ്ഥ ആയി. ഒടുക്കം ഫീമെയിൽ ടോക്സിസിറ്റിയുടെ മൂർത്തീ ഭാവമായി ശോഭയും എല്ലാവരും സ്നേഹിക്കുകയും വിശ്വാസത്തിൽ എടുക്കുകയും ചെയ്യുന്ന ഒരാൾ ആയി മാരാരും അവിടെ ഇപ്പോഴും നിൽക്കുന്നു.

എന്നാൽ നല്ലൊരു വ്യക്തിത്വത്തിന് ഉടമയായ നാദിറ ടോക്സിക് അല്ല എന്ന കാരണത്താൽ കപട പുരോഗമനക്കാരുടെ പ്രിയപ്പെട്ട മത്സരാർത്ഥിയല്ലാതെ ആകുകയും ചെയ്തു. ഇനി ഇപ്പോൾ അവസാന നിമിഷം നാദിറയെ സപ്പോർട് ചെയ്യാൻ പറ്റാത്ത അവസ്ഥയും ആയി. എന്തായാലും കെണിയിൽ പെട്ടു, ഇനി സീസൺ തീരുന്നതു വരെ കെണി ചുമന്നോണ്ട് നടക്കുക തന്നെ എന്ന ആറ്റിറ്റ്യൂഡിലാണ് ഇപ്പോൾ കപട പുരോഗമനക്കാർ. കപട പുരോഗമന വാദികൾക്ക് അപ്പോൾ അടുത്ത സീസണിലേക്ക് ആശംസകൾ . മനുഷ്യൻ ആവാടോ ആദ്യം എന്നിട്ടു ഉണ്ടാക്കാം പുരോഗമനം', പോസ്റ്റിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+