Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലിമുരുകന്‍ വെറും പുലിയല്ല, തിയറ്റര്‍ ഇളക്കിമറിച്ച് ആവേശം; പടം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് !

ഏട്ടന്‍ ഫാന്‍സിന്റെയും ഇക്ക ഫാന്‍സിന്റെയും കാത്തിരുപ്പിനെ ആവേശം കൊള്ളിച്ച് പുലിമുരുകനും തോപ്പില്‍ ജോപ്പനും തിയ്യറ്റില്‍ എത്തി. ആദ്യ ഷോ കഴിഞ്ഞതോടെ തിയ്യറ്റര്‍ ഇളക്കി മാറിച്ചിരിക്കുകയാണ് ലാലേട്ടന്‍ ആരാധകര്‍. ഇത് വെറും പുലിയല്ല, പുപ്പുലിയാണെന്നാണ് ഏട്ടന്‍ ഫാന്‍സ് പറയുന്നത്. മാസ് എന്റര്‍ ടെയ്‌നര്‍ ആണെന്നാണ് പുലിമുരുകന്‍ കണ്ടിറങ്ങിയ ശത്രുക്കള്‍ പോലും പറയുന്നത്.

തിയ്യറ്റില്‍ മുപ്പത് കോടി ക്ലബും കടന്ന് മുന്നേറുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ഒപ്പത്തെ ഒരാഴ്ച കൊണ്ട് പുലിമുരുകന്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. കുടുംബത്തില്‍ കേറ്റാവുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പനെന്ന് പറഞ്ഞെങ്കിലും തിയ്യറ്റര്‍ പരിസരത്ത് ഇക്ക ആരാധകരുടെ തിരക്കൊന്നും കണ്ടില്ല. എന്നാലും സമീപകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളേക്കാല്‍ ഭേതമാണെന്നാണ് ആദ്യ അഭിപ്രായം. തമ്മില്‍ ഭേതം ജോപ്പനെന്നാണ് ഒരു ആരാധകന്റെ കമന്റ്.

ലാലേട്ടന്റെയും മമ്മുക്കയുടെയും ചിത്രങ്ങള്‍ ഔരേ ദിവസം റിലീസ് ചെയ്യുന്നു എന്നത് ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ പോര് പുറത്തില്ലെങ്കിലും ആവേശത്തോടെ താര ചിത്രങ്ങളെ എതിരേറ്റിരിക്കുകയാണ് ഫാന്‍സ്. ചിത്രങ്ങള്‍ കാണാം...

ഫസ്റ്റ് റിപ്പോര്‍ട്ട്

ഫസ്റ്റ് റിപ്പോര്‍ട്ട്

പുലിമുരകനെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ആക്ഷന്‍ മാസ് എന്റര്‍ ടെയ്‌നര്‍ ആണ് സിനമയെന്നാണ് കണ്ടിറങ്ങിയവര്‍ പറയുന്നത്

വില്ലന്‍ ജയരാമന്‍

വില്ലന്‍ ജയരാമന്‍

മമ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പനം ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്. എന്നാല്‍ തോപ്പില്‍ ജോപ്പനല്ല മുപ്പത് കോടി ക്ലബില്‍ കടന്ന ഒപ്പം സിനിമയാണ് പുലിമുരുകന്റെ എതിരാളിയെന്നാണ് ആരാധകര്‍ പറയുന്നത്

മക്കള്‍ താരങ്ങള്‍

മക്കള്‍ താരങ്ങള്‍

ജോപ്പനെയും പുലിമുരുകനെയും ആവേശത്തിലാക്കാന്‍ മക്കള്‍ ഫാന്‍സും ഇത്തവണ രംഗത്തുണ്ട്. മമ്മൂട്ടിയുടെ കസബ ഹിറ്റാക്കാന്‍ ദുല്‍ക്കര്‍ ഫാന്‍സ് ഉണ്ടായിരുന്നു. ഇത്തണ ജോപ്പന്‍ ഹിറ്റാക്കാനും ഡി ക്യു ഫാന്‍സുണ്ട്. പുലിമുരുകന്‍ ഹിറ്റാക്കാന്‍ ഇത്തവണ പ്രണവ് ഫാന്‍സുണ്ടെന്നതാണ് പ്രത്യേകത.

ആഘോഷം

ആഘോഷം

പുലിമുരുകന്‍ ടീ ഷര്‍ട്ടും പ്രണവിന്റെ ചിത്രമടങ്ങിയ ടീ ഷര്‍ട്ടുമിട്ട് തിയ്യറ്റുകളില്‍ ആഘോഷം തീര്‍ക്കുകയാണ് ആരോധകര്‍. ബാന്റ് മേളവും ഡാന്‍സുമൊക്കെയായി പുലിമുരകന്റെ വരവ് ഏറ്റെടുത്തുകഴിഞ്ഞു.

ആളില്ലാ തിയ്യറ്റര്‍

ആളില്ലാ തിയ്യറ്റര്‍

തോപ്പില്‍ ജോപ്പന്‍ റിലീസ് ചെയ്ത തിയ്യറ്ററിലൊന്നും ആരോധകരുടെ വലിയ ആവേശം കണ്ടില്ല.

ആഘോഷം ലൈവ്

ആഘോഷം ലൈവ്

ആരാധകര്‍ റോഡ് കയ്യടക്കിയതോടെ ആകെ ബഹളമായി. ആഘോഷം ലൈവാക്കന്‍ ചാനലുകാരും എത്തിയതോടെ പുലിമുരുകന്റെ വരവിന് പ്രൗഡി കൂടിയിരിക്കുകയാണ്

പ്രതീക്ഷ

പ്രതീക്ഷ

പുലി മുരുകന്‍ നൂറ് ദിവസം തികയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സ്റ്റണ്ട് രംഗങ്ങളും പുലിയും തകര്‍ത്തെന്നാണ് പറയുന്നത്.

ശരിക്കും പുലി തന്നെ

ശരിക്കും പുലി തന്നെ

പുലിമുരുകനിലെ പ്രധാന ആകര്‍ഷണം ഒറിജിനല്‍ പുലിയാണ്. ലാലേട്ടനൊപ്പം തകര്‍ത്ത അഭിനയമാണത്രേ പുലിയും.

Read Also: പഫ്‌സ് അനുശ്രീയെയും ക്രിസ്പിനെയും മാത്രമല്ല എയര്‍പോര്‍ട്ടിനെയും നാറ്റിച്ചു; ഹോട്ടലിനെതിരെ കേസ്...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+