ക്വാന്‍ഡില്‍ ബലോച്ചിന്റെ കൊലപാതകം... പൊട്ടിത്തെറിച്ച് ഇന്ത്യന്‍ മോഡലുകള്‍
ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താന് ഇന്ത്യയെ തോല്പിച്ചാല് നഗ്നയായി നൃത്തം ചെയ്യും എന്ന് പ്രഖ്യാപിച്ച മോഡല്‍ ആയിരുന്നു ക്വാന്‍ഡില്‍ ബലോച്. എന്നാല്‍ അതൊന്നും ഉണ്ടായില്ല. പക്ഷേ ബലോച് ഇന്ന് നമ്മോടൊപ്പം ഇല്ല. സ്വന്തം സഹോദരന് തന്നെ വെടിവച്ച് കൊന്നു.
ദുരഭിമാന കൊല! സഹോദരി ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും അല്പവസ്ത്രധാരിയായി പ്രത്യക്ഷപ്പെട്ടത് തന്റെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന് പറഞ്ഞാണ് സഹോദരന് ക്വാന്ഡിലിനെ വെടിവച്ച് കൊന്നത്.
എന്നാല്‍ ഇത്തരം ഒരു ക്രൂരമായ സംഭവം നടന്നിട്ടും പാകിസ്താനിലെ മോഡലുകള്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. ഒരുപക്ഷേ ഭയന്നിട്ടാകും. എന്നാല്‍ ഇന്ത്യയിലെ മോഡലുകള്‍ ആ ദുരാചാരക്കൊലയ്ക്കെതിരെ ആഞ്ഞടിച്ചു. പൂനെ പാണ്ഡേയും രാഖി സാവന്തും അടക്കമുള്ളവര്‍...

ക്വാന്‍ഡില്‍ ബലൂച്
പാകിസ്താനിലെ അറിയപ്പെടുന്ന നടിയും മോഡലും ആയിരുന്നു ക്വാന്‍ഡില്‍ ബലൂച്. അവര്‍ എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു.

അപ്രതീക്ഷിതം
സഹോദരന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തനിയ്ക്ക് സംരക്ഷണം വേണമെന്നും ക്വാന്‍ഡില്‍ ബലൂച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു അന്ത്യം ലോകം ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല.

പൂനെ പാണ്ഡെ പറയുന്നു
വീട്ടുകാരും സഹോദരനും തന്നോട് കോപിയ്ക്കാറുണ്ട്. പല തരത്തില്‍ പ്രതിഷേധിയ്ക്കാറുണ്ട്. പക്ഷേ അവര്‍ ഒരിയ്ക്കലും തന്നെ കൊല്ലില്ലെന്നാണ് പൂനം പാണ്ഡെ പറയുന്നത്. ക്വാന്‍ഡില്‍ കൊല്ലപ്പെട്ട കാര്യം തനിയ്ക്ക് വിശ്വസിയ്ക്കാന്‍ പോലും ആകുന്നില്ലെന്നാണ് പൂനം പാണ്െ പറയുന്നത്. ഇന്ത്യക്കാരിയായയത് തന്റെ ഭാഗ്യമെന്നും പൂനം പാണ്ഡെ പറഞ്ഞു.

ദിയ മിര്‍സയുടെ വിമര്‍ശനം
ആണധികാരം ആണ് ഇത്തരമൊരു കൊലയ്ക്ക് പിന്നില്‍ എന്നാണ് ഇന്ത്യന്‍ മോഡല്‍ ആയ ദിയ മിര്‍സ പറയുന്നത്. എന്നാണ് മനുഷ്യന് തന്റെ ദുരഭിമാനം മുഴുവന്‍ പെണ്ണിന്റെ തലയില്‍ നിന്ന് എടുത്തുമാറ്റുക എന്നും ദിയ മിര്‍സ ചോദിയ്ക്കുന്നു.

ഷെര്‍ലിന്‍ ചോപ്ര
ഒരു അഭിമാനവും മനുഷ്യത്വത്തിന് മുകളില്‍ അല്ലെന്നാണ് ഷെര്‍ലിന്‍ ചോപ്ര പ്രതികരിച്ചത്.

ഷവാര്‍ അലി
ഇന്ത്യന്‍ മോഡലും നടനും ആണ് ഷവാര്‍ അലി. പാകിസ്താന് ജയിച്ചാല്‍ നഗ്നയായി നൃത്തം ചെയ്യും എന്ന് ക്വാന്‍ഡില്‍ പറഞ്ഞത് ഷവാര്‍ അലിയ്ക്ക് ശരിയാണെന്ന് തോന്നുന്നില്ല. ക്വാന്ഡിലിന്റെ മാനസിക നില ശരിയായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. പക്ഷേ സഹോദരന് കൊല ചെയ്തതിനോട് യോജിപ്പില്ല.

മഹേക് ചഹാല്‍
നോര്വേക്കാരിയാണ് മഹേക് ചഹല്‍. ഇന്ത്യന്‍ വംശജയായ നടിയും മോഡലും. കാരണം എന്തും ആയിക്കൊള്ളട്ടെ, ഒരാളെ കൊല്ലാനുള്ള അവകാശം ആര്‍ക്കും ഇല്ലെന്നാണ് മഹേക് ചഹാല്‍ പ്രതികരിച്ചത്. അവള് സ്വന്തം സഹോദരിയാണെന്നെങ്കിലും ഓര്‍ക്കണമായിരുന്നു എന്നും മഹേക് പറയുന്നു.

രാഖി സാവന്തിന്റെ വാക്കുകള്‍
ശുദ്ധ ഭോഷ്കാണിതെന്നാണ് രാഖി സാവന്ത് പ്രതികരിച്ചത്. ശരീര പ്രദര്‍ശനത്തിന്റെ പേരില്‍ ക്വാന്ഡിലിനെ കൊന്നത് എന്തിനാണെന്ന് തനിയ്ക്ക് മനസ്സിലാകുന്നില്ലെന്നാണ് രാഖി പറയുന്നത്. എത്രയോ പേര് എക്സ്പോസ് ചെയ്യുന്നുണ്ട്. അതിനെ എന്തിനാണ് ചീത്ത രീതിയില്‍ കാണുന്നതെന്നും രാഖി ചോദിയ്ക്കുന്നു.

വെറും 26 വയസ്സ്
കൊല്ലപ്പെടുമ്പോള്‍ ക്വാന്‍ഡില്‍ ബലോചിന് വെറും 26 വയസ്സ് മാത്രമായിരുന്നു പ്രായം.

വിവാദങ്ങള്‍
ഈ ചെറിയ പ്രായത്തിനിടയ്ക്ക് എത്രയേറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് ക്വാന്‍ഡില്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ ട്വിറ്ററില്‍ പരിഹസിച്ചിട്ടുണ്ട്. പക്ഷേ...
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications