സ്റ്റണ്ട് സീന്‍ ഷൂട്ടിങ്ങിനിടെ റായ് ലക്ഷ്മിയ്ക്ക് പരിക്ക്... ചിത്രങ്ങള്‍
തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ മലയാളി താരം റായ് ലക്ഷ്മിയ്ക്ക് പരിക്കേറ്റു. സോവ്കര്‍പേട്ടൈ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം പറ്റിയത്.
റായ് ലക്ഷ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നടിയുടെ ഫേസ്ബുക്ക് പേജില്‍ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. വലിയ പരിക്കല്ലെന്നാണ് നടി തന്നെ പറയുന്നത്.(ചിത്രങ്ങള്‍ക്ക് കടപ്പാട്:റായ് ലക്ഷ്മിയുടെ ഫേസ്ബുക്ക് പേജ്)

സവ്കര്‍ പേട്ടൈ
സോവ്കര്‍പേട്ടൈ എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് റായ് ലക്ഷ്മിയ്ക്ക് പരിക്കേറ്റത്.

പരിക്കേല്‍ക്കാതെ പറ്റില്ലേ?
പരിക്കേല്‍ക്കാതെ ഫൈറ്റ് ചെയ്യാന്‍ പറ്റില്ലെന്നാണ് തനിയ്ക്ക് തോന്നുന്നത് എന്നാണ് റായ് ലക്ഷ്മി ഫേസ്ബുക്കില്‍ എഴുതിയിരിയ്ക്കുന്നത്.

ചതവ് മാത്രം
വലതു കൈയ്യില്‍ ചെറിയ ചതവേറ്റിട്ടുണ്ട്. ചിത്രങ്ങളില്‍ അത് വ്യക്തമായിത്തന്നെ കാണാം.

ശ്രീകാന്ത് നായകന്‍
തമിഴ് താരം ശ്രീകാന്ത് ആണ് സോവ്കര്‍പേട്ടൈ എന്ന ചിത്രത്തില്‍ റായ് ലക്ഷ്മിയുടെ നായകന്‍.

യക്ഷിയാണ്... യക്ഷി
ഒരു യക്ഷിയായിട്ടാണ് റായ് ലക്ഷ്മി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമ ഒരു ഹൊറര്‍ ത്രില്ലര്‍ ആയിരിയ്ക്കും.

ഷൂട്ടിംഗ് നിര്‍ത്തിയില്ലേ
താരത്തിന് പരിക്കേറ്റിട്ടും ഷൂട്ടിംഗ് നിര്‍ത്തിവച്ചില്ലെന്നാണ് തോന്നുന്നത്. ഷൂട്ടിങ്ങിന്റെ ചിത്രങ്ങള്‍ റായ് ലക്ഷ്മി പിന്നേയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

യക്ഷിപ്പടം
യക്ഷിയുടെ കോംസ്റ്റ്യൂമിലുള്ള ചിത്രവും താരം ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്.

പോസ്റ്റ് ഹിറ്റ്
ഷൂട്ടിങ്ങിനിടെ പരിക്കേറ്റ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ച താരത്തിനെ ആശ്വസിപ്പിക്കാന്‍ ആരാധകര്‍ രംഗത്തുണ്ട്. പോസ്റ്റ് ചെയ്ത് നാല് മണിക്കൂര്‍ കൊണ്ട് ഇരുപത്തി ഒന്നായിരത്തിലധികം ലൈക്ക് ലഭിച്ചുകഴിഞ്ഞു.
|
ഇതാണ് ആ പോസ്റ്റ്
ഇതാണ് റായ് ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്


Click it and Unblock the Notifications
