രചന നാരായണന്‍കുട്ടിയുടെ പടവും വാട്‌സ്ആപ്പില്‍
മറിമായം ഫെയിം രചന നാരായണന്‍ കുട്ടിയുടെ മോശം ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നു. നേരത്തെ സിനിമാതാരങ്ങളായ ഹന്‍സികയുടെയും രാധിക ആപ്‌തെയുടെയും ചിത്രങ്ങളും ഇത്തരത്തില്‍ വാട്‌സ് ആപ്പിലൂടെ ഒഴുകിയിരുന്നു.
എന്തായാലും വിവരം രചനയുടെ അടുത്തും എത്തിയിട്ടുണ്ടെന്നതിന് തെളിവാണ് ഫേസ്ബുക്കിലൂടെയുള്ള രൂക്ഷ വിമര്‍ശനം. ആടിനെ പട്ടി ആക്കിയ കഥ എന്ന പേരില്‍ രചന അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കെതിരേ ആഞ്ഞടിയ്ക്കുക തന്നെയാണ് ചെയ്യുന്നത്.

തുടക്കം തീര്‍ത്ഥാടനത്തിലൂടെ
എംടി വാസുദേവന്‍ നായരുടെ തീര്‍ത്ഥാടനം എന്ന ചിത്രത്തിലൂടെയാണ് രചന അഭിനയ രംഗത്തെത്തിയത്. പഠനത്തിനുശേഷം റേഡിയോ മാംഗോയില്‍ ജോക്കിയായെത്തി.

മറിമായം തലവര മാറ്റി
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മറിമായം എന്ന കോമഡി ഷോയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

ലക്കി സ്റ്റാറില്‍ നായിക
2013ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രമായ ലക്കിസ്റ്റാറില്‍ നായികയായി. ഇതിനു മുമ്പ് കാലചക്രം, നിഴല്‍കൂത്ത് തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.

ഭാഗ്യതാരമായി തുടരുന്നു
ആമേന്‍, വല്ലാത്ത പഹയന്‍, 101 ചോദ്യങ്ങള്‍, പുണ്യാളന്‍ അഗര്‍ബത്തീസ് , വണ്‍ഡേ ജോക്‌സ് എന്നിവയാണ് പൂര്‍ത്തീകരിച്ച മറ്റു ചിത്രങ്ങള്‍

തിലോത്തമയായി വരുന്നു
പുതിയ വര്‍ഷത്തില്‍ രചനയുടെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നായിരിക്കും തിലോത്തമ. ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഡബിള്‍ ബാരല്‍, ലൈഫ് ഓഫ് ജോസുട്ടി എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങളാണ്.

ഹന്‍സികയെയും കുടുക്കി
പ്രശസ്ത ഹിന്ദി, തമിഴ്, തെലുങ്ക് നടിയായ ഹന്‍സികയുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ വാട്‌സ് ആപ്പില്‍ ആദ്യം എത്തിയത്.

പിന്നെ രാധികാ ആപ്‌തെ
മോഡലും നാടകനടിയും പ്രശസ്ത സിനിമാ താരവുമായി രാധികയുടെ ഒട്ടേറെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു
ആടിനെ പട്ടി ആക്കിയ കഥ!!!
ആടിനെ പട്ടി ആക്കുന്ന നയം എന്ന് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ:എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ആ അനുഭവം നേരിട്ടുണ്ടായി.
ചില സുഹൃത്തുക്കൾ വാട്സപ്പ് വഴി അയച്ചു തന്ന ഒരു ചിത്രമാണ് ഈ പോസ്റ്റിന് ആധാരം.
വെറുമൊരു ചിത്രമല്ല അത്‐ മറിച്ച് ഒരു അശ്ലീല ചിത്രം!
ചിത്രത്തിന്റെ ഒരു പകുതിയിൽ എന്റേതും മറു പകുതിയിൽ ഞാൻ എന്നു തോന്നിക്കുന്ന(ഒരു പ്രത്യേക ആംഗിളിൽ മാത്രം) മറ്റൊരു പെൺകുട്ടിയുടേതുമായ അശ്ലീല ചിത്രവും.
സത്യം പറഞ്ഞാൽ ആ ചിത്രം കണ്ടിട്ട് എനിക്ക് *അയ്യോ* എന്ന് നിലവിളിക്കാനൊന്നും തോന്നിയില്ല!
പിന്നീട്, *ധൈര്യമായിരിക്കൂ,സാരമില്ല,സൂക്ഷിക്കണം* എന്നൊക്കെ പറഞ്ഞ് എനിക്ക് വന്ന സന്ദേശങ്ങൾ ആണ് ഞാൻ കണ്ടത്. ആ സ്നേഹത്തിന് ഒരുപാടു നന്ദി.
പക്ഷെ...ഈ സമൂഹത്തിനോടൊരു ചോദ്യം ‐ എന്താണ് ഞാൻ സൂക്ഷിക്കേണ്ടത്?? എന്തിനെ ആണ് ഞാൻ സാരമില്ല എന്നു കരുതേണ്ടത്???
ഒരുപാട് അശ്ലീല ചിത്രങ്ങളുടേയും വിഡിയോകളുടേയും ഭാരത്താൽ മുങ്ങി കിടക്കുന്ന ഇന്റർനെറ്റ് എന്ന വലയിൽ നിന്നും എന്നെ പോലെ തോന്നിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടുപിടിച്ച് അത് ഞാനാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ആ ......................ന്റെ (നിങ്ങൾക്കു പൂരിപ്പിക്കാം) കാഞ്ഞ ബുദ്ധിയെ ആണോ ഞാൻ സൂക്ഷിക്കേണ്ടത്? അതോ, *എന്തിനിത് ചെയ്തു* എന്ന ചോദ്യത്തിന് *വെറുതെ ഒരു തമാശക്ക്* എന്ന് ഉത്തരം തന്നേക്കാവുന്ന ആ *മഹാനുഭാവന്റെ* കാമോത്സാഹത്തെയാണോ ഞാൻ സാരമില്ല എന്നു കരുതേണ്ടത്???
ഒപ്പം ഒരു ചോദ്യം കൂടി ‐ അല്ലയോ *മഹാമനസ്ക്കാ* അങ്ങയോടും അങ്ങയുടെ വീട്ടിൽ ഉള്ളവരോടും ഞാൻ ചെയ്ത അപരാതം എന്താണ്!!!?
ലജ്ജ തോന്നുന്നു എനിക്ക് നിങ്ങളുടെ ഈ അധഃപതിച്ച സംസ്ക്കാരത്തോട്! frown emoticon
അതിശയമില്ല....!കാരണം..വീട്ടിൽ ഉള്ള സ്ത്രീകളെ ബഹുമാനിക്കാത്തവർ നാട്ടിൽ ഉള്ളവരെ എങ്ങനെ ബഹുമാനിക്കും!
ഞാനെന്ന ഒരു പെൺകുട്ടിയുടെ മാത്രം പ്രശ്നമായി ഇതു കാണാൻ കഴിയുന്നില്ല. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീ സമൂഹത്തിനു വേണ്ടി പ്രതികരിച്ചു പോകുന്നു;ചോദിച്ചു പോകുന്നു : *ഇനിയെങ്കിലും നന്നായിക്കൂടെ!!!*
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം (അത് കിട്ടേണ്ടതാണെന്നും,അയ്യോ കഷ്ടം എന്നും പറയുന്നവർ ഉണ്ടാകുമല്ലോ) എന്ന വ്യക്തമായ ധാരണയോടെ തന്നെ ആണ് ഇതിവിടെ അവതരിപ്പിച്ചത്.
അതുകൊണ്ട് തന്നെ, ഈ ആടിനെ പട്ടിയാക്കി മാറ്റിയ കളി കണ്ടവരോടും, കേട്ടവരോടും,പറഞ്ഞു പരത്തി പ്രാത്സാഹിപ്പിച്ചവരോടും കൂടി ഒന്നേ പറയാനുള്ളൂ ‐ *എന്നെ,അറിയുന്നവർക്കു അറിയാം... അല്ലാത്തവർക്കു ചൊറിയാം(ഇതുപോലെ)!*
സ്നേഹത്തോടെ
രചന












Click it and Unblock the Notifications