രാഹുല്‍ ഗാന്ധി മോദിയെ ആലിംഗനം ചെയ്തത് ആസൂത്രിത അപകടത്തിന്റെ സൂചന!!! താലിയം, പോയിസണ്‍... പൊങ്കാല
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ തന്റെ പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തത് ലോകം മുഴുവന്‍ കണ്ടതാണ്. തത്സമയ സംപ്രേഷണം ആയിരുന്നു അത്. ആ ആലിംഗനത്തില്‍ മോദി തന്നെ ഒന്ന് ഞെട്ടിപ്പോയിരുന്നു. രാഹുല്‍ നടത്തിയ പ്രസംഗവും ഏറെ പ്രശംസിക്കപ്പെട്ടു.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത് ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ്. സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന ലക്ഷ്മി കാനത്ത് എന്ന സ്ത്രീയുടേതാണ് ഫേസ്ബുക്ക് പോസ്റ്റ്.
രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തത് എന്തോ ആസൂത്രിത അപകടത്തിന്റെ സൂചന ആണോ എന്നാണ് ലക്ഷ്മിയുടെ ഭയം. അതിനുള്ള ചില ഉദാഹരണങ്ങളും അവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഈ പോസ്റ്റിനെ പൊളിച്ചടുക്കുകയാണ് ഇപ്പോള്‍...

ജീവന്റെ ജീവനായ മോദിജി!
അതീവ സുരക്ഷാ ഭീഷണി ഉള്ള, നമ്മുടെ ജീവന്റെ ജീവന് ആയ മോദിജിയെ പപ്പു ആലിംഗനം ചെയ്തത് എന്തോ ആസൂത്രിയ അപകടത്തിന്റെ സൂചനയാണോ എന്ന ഭയം ഉണ്ട് എന്ന് പറഞ്ഞാണ് ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

താലിയമോ?
അതീവ മാരകം ആയ, റേഡിയോ ആക്ടീവ് പോയ്സണിങ് ആയ താലിയം പോലുള്ള എന്തെങ്കിലും ദേഹത്ത് തട്ടിയാല്‍ പോലും അത് അങ്ങേയറ്റം അപകടകരമാണ് എന്നാണ് ലക്ഷ്മി കാനത്തിന്റെ പക്ഷം. ഉദാഹരണം ആയി പറയുന്നത് ഓഷോയുടെ മരണത്തെ കുറിച്ചാണ്.

വിശ്വഗുരു ഓഷോയും സുനന്ദയും
വിശ്വഗുരു ഓഷോയെ അമേരിക്കന്‍ അധികാരികള്‍ താലിയം പോലുള്ള വിഷം ദേഹത്ത് തേച്ചാണ് കൊലപ്പെടുത്തിയതത്രെ. അതിന് ശഷം മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയ്ലര്‍ വന്നാണ് ഓഷോ മരിച്ചത്. സുനന്ദ പുഷ്കറിന്റെ മരണത്തിന് കാരണം ആയ വിഷം ഇന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

സുരക്ഷ ശക്തമാക്കണം
രാഹുല്‍ ഗാന്ധി ഇങ്ങനെ കെട്ടിപ്പിടിച്ച സാഹചര്യത്തില്‍, പ്രധാനമന്ത്രിയ്ക്ക് പാര്‍ലമെന്റിനകത്തും പുറത്തും സുരക്ഷ ശക്തമാക്കണം എന്നാണ് ആവശ്യം. കടുത്ത സുരക്ഷ ഭീഷണി ആണത്രെ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചതോടെ സംഭവിച്ചിരിക്കുന്നത്.

പൊങ്കാല തന്നെ
ഇങ്ങനെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതോടെ, പിന്നെ പൊങ്കാലയുടെ ബഹളം ആയിരുന്നു. പലരും പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മടിച്ച് സ്ക്രീന്‍ഷോട്ട് എടുത്ത്, അത് ഷെയര്‍ ചെയ്തായിരുന്നു പരിഹാസം തുടങ്ങിയത്.

തൊലിക്കട്ടിയില്ലേ...
അതിനിപ്പോള്‍ അത്രയ്ക്ക് പേടിക്കാനുണ്ടോ എന്നാണ് ഒരാളുടെ ചോദ്യം. ഒരു വികിരണവും ഏല്‍ക്കാത്ത തൊലിക്കട്ടിയല്ലെ മോദിജിയ്ക്ക് ഉള്ളത്. വികിരണം അകില് തട്ടി തെറിച്ചോളും എന്നാണ് ഒരാളുടെ കമന്റ്!

ആര്‍ക്കും കൊടുക്കരുത്
ഈ പോസ്റ്റ് കണ്ട് നാസയും അമേരിക്കന്‍ യൂണിവേഴ്സിറ്റികളും ഒക്കെ വിളിക്കും. പക്ഷേ, പോകരുത്... ഈ തല ഇന്ത്യക്ക് ആവശ്യം ഉണ്ട് എന്നാണ് മറ്റൊരാളുടെ പരിഹാസം!

സീരിയസ് ആയിത്തന്നെ
എന്നാല്‍ ഈ പോസ്റ്റിനെ വളരെ ഗൗരവത്തില്‍ എടുക്കുന്ന ആളുകളും ഉണ്ട് എന്നതാണ് രസകരം. രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് കൂടി അന്വേഷിക്കണം എന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്.
ഇതാണ് ആ പോസ്റ്റ്
ഇതാണ് ലക്ഷ്മി കാനത്തിന്റെ ആ ഫേസ്ബുക്ക് പോസ്റ്റ്. രണ്ടായിരത്തിലധികം ലൈക്കുകളാണ് ഇതിന് ലഭിച്ചിട്ടുള്ളത്. ആയിരത്തിലേറെ കമന്റുകളും ഉണ്ട്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications