പ്രിയ കുട്ടൂസിന് അത് കിട്ടണം! രാഹുൽ ഗാന്ധി കണ്ണിറുക്കൽ കോപ്പിയടിച്ചെന്ന്... ഇനി മിണ്ടില്ല; അത്രക്കും

രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചത് ആയിരുന്നു ആദ്യം വിവാദം. പിന്നീട്, രാഹുല്‍ കണ്ണിറുക്കി കാണിച്ചു എന്നതായി ചര്‍ച്ചാ വിഷയം. കണ്ണിറുക്കലില്‍ പ്രിയ പ്രകാശ് വാര്യരെ രാഹുല്‍ അനുകരിച്ചു എന്നായിരുന്നു പലരും പറഞ്ഞത്.

രാഹുലിന്റെ കണ്ണിറുക്കലാണോ അതോ പ്രിയ വാര്യരുടെ കണ്ണിറുക്കലാണോ കൂടുതല്‍ നല്ലത് എന്നും ചര്‍ച്ചകള്‍ പുരോഗമിച്ചു. അതിനിടെ പ്രിയയുടെ പ്രതികരണവുമായി ന്യൂസ് 18 രംഗത്തെത്തി.

രാഹുല്‍ തന്റെ കണ്ണിറുക്കല്‍ കോപ്പി അടിച്ചതില്‍ സന്തോഷം ഉണ്ടെന്നായിരുന്നു പ്രിയ പറഞ്ഞത്. പൊങ്കാലക്കലം തുറക്കാന്‍ പിന്നെ അതില്‍ അപ്പുറം എന്തെങ്കിലും വേണോ! അല്ലെങ്കില്‍ തന്നെ, ഈ കണ്ണിറുക്കല്‍ കണ്ടുപിടിച്ചത് പ്രിയയാണോ എന്നാണ് ചോദ്യം!

ക്രെഡിറ്റ് തങ്കപ്പനാണ്

ക്രെഡിറ്റ് തങ്കപ്പനാണ്

പ്രിയ ഇങ്ങനെ ഒക്കെ പറയാന്‍ തുടങ്ങിയാല്‍ പിന്നെ ശരിക്കും കണ്ണിറുക്കലിന്റെ ക്രെഡിറ്റുമായി ആളുകള്‍ എത്തിത്തുടങ്ങും. പണ്ട് മനോജ്കുമാര്‍ എന്ന തങ്കപ്പന്‍ നടത്തിയ കണ്ണിറുക്കല്‍ കാണാം!

ഭാഗ്യം...പിള്ളേച്ചന്‍

ഭാഗ്യം...പിള്ളേച്ചന്‍

എന്തായാലും പ്രിയ വാര്യര്‍ക്ക് സന്തോഷിക്കാം... പിള്ളേച്ചന്‍ പ്രിയയുടെ കണ്ണിറുക്കല്‍ കോപ്പി അടിച്ചില്ലല്ലോ! മാത്രമല്ല, കണ്ണ് അടഞ്ഞ് പോകാതിരിക്കാനുള്ള കാര്യങ്ങള്‍ ഒക്കെ ചെയ്തുവയ്ക്കുകയും ചെയ്തു!

റൊണാള്‍ഡോ വരെ

റൊണാള്‍ഡോ വരെ

രാഹുല്‍ ഗാന്ധി മാത്രമോ... ആ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വരെ കണ്ണിറുക്കിയിട്ടുണ്ട്. ഇനിയിപ്പോള്‍, അതും പ്രിയ വാര്യരില്‍ നിന്ന് കോപ്പി അടിച്ചതാണെന്ന് പറയുമോ എന്നാണ് സംശയം!

അതുക്കും മേലെ

അതുക്കും മേലെ

ചേട്ടന്റെ കൂടെ ക്രിക്കറ്റ് കളിച്ചതിന് ശേഷം, അടുത്ത ദിവസം സച്ചിന്‍ തന്റെ സ്‌ട്രെയ്റ്റ് ഡ്രൈവ് കോപ്പി ചെയ്തു എന്നൊക്കെ പറയുന്നത് പോലെ ആയിപ്പോയല്ലോ പ്രിയ കൂട്ടൂസേ എന്നാണ് ചിലരുടെ ചോദ്യം!

കുട്ടൂസ് ഇറങ്ങിയിട്ടുണ്ട്

കുട്ടൂസ് ഇറങ്ങിയിട്ടുണ്ട്

കൊളപ്പുള്ളി അപ്പന്റെ ഒറ്റക്കണ്ണ് പോലും ഇപ്പോള്‍ പേടിയിലാണത്രെ. എപ്പോഴാണോ ആവോ പ്രിയ കുട്ടൂസ് വന്ന് 'ഗ്ലാഡ്' എന്ന് പറയുക എന്ന് അറിയില്ലല്ലോ!

അതും ചോദിക്കും

അതും ചോദിക്കും

രാഹുല്‍ ഗാന്ധി ഒന്ന് കണ്ണടച്ചപ്പോള്‍ അത് തന്നെ അനുകരിച്ചതാണെന്ന് പറഞ്ഞില്ലേ... ഇനിയിപ്പോള്‍ ഉറങ്ങുമ്പോള്‍ രണ്ട് കണ്ണും അടയ്ക്കുന്നതിന് റോയല്‍റ്റിയും ജിഎസ്ടിയും ഒക്കെ ചോദിച്ച് കളയുമോ എന്നാണ് സംശയം!

കാമുകിയോട് പോലും

കാമുകിയോട് പോലും

ഇക്കണക്കിന് കാമുകിയോട് പോലും കണ്ണിറുക്കി കാണിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലല്ലോ... ചിലപ്പോള്‍ പ്രമുഖ നടി റോയല്‍റ്റി ചോദിച്ച് കേസ് കൊടുക്കാന്‍ വരെ സാധ്യതയുണ്ട്!

ഉറക്കമെഴുന്നേറ്റതാണെന്നേ....

ഉറക്കമെഴുന്നേറ്റതാണെന്നേ....

രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ പലരും ഇങ്ങനെ ഒറ്റക്കണ്ണും തുറന്നായിരിക്കും വരിക. അത് കണ്ടാല്‍ പോലും കൂട്ടൂസിന്റെ 'ഗ്ലാഡ്' കിട്ടാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല!

ആഞ്ജനേയ സ്വാമി

ആഞ്ജനേയ സ്വാമി

ഇങ്ങനെയുള്ള തള്ളുകളൊക്കെ കണ്ടാല്‍ ആരുടെ ക്ഷമയും ഒന്ന് പാളിപ്പോകും. പിന്നെ, ആഞ്ജനേയ സ്വാമിയെ വിളിച്ച് കടിച്ച് പിടിച്ച് നില്‍ക്കുക... അത്ര തന്നെ!

കേസ് കൊടുക്കണം

കേസ് കൊടുക്കണം

കുട്ടൂസ് വെറുതേ ഇങ്ങനെ പറഞ്ഞാല്‍ മാത്രം പോര... തന്റെ കണ്ണിറുക്കല്‍ കോപ്പി അടിച്ചു എന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് കൂടി കൊടുക്കണം എന്ന്!

ഒബാമയും

ഒബാമയും

ഇതിപ്പോള്‍ ബരാക്ക് ഒബാമ വരെ ചെയ്തിട്ടുണ്ട്. പ്രിയ കുട്ടൂസ് അത് കണ്ടാല്‍ ഒബാമയോടും ചിലപ്പോള്‍ ഇങ്ങനെയൊക്കെ പറഞ്ഞെന്നിരിക്കും!

ആരും കണ്ണടച്ചിട്ടില്ലേ...

ആരും കണ്ണടച്ചിട്ടില്ലേ...

അല്ല, പ്രിയ വാര്യര്‍ക്ക് മുമ്പ് ആരും ഇവിടെ ഇതുവരെ കണ്ണടച്ചിട്ടില്ലേ... തള്ള് കേട്ടാല്‍ ആരും ഇങ്ങനെ ചോദിച്ച് പോകും. ദശമൂലത്തിന്റെ കൈയ്യില്‍ എസ് കത്തി ഇല്ലാതിരുന്നത് നന്നായി!

പേറ്റെന്റ് എടുക്കണം

പേറ്റെന്റ് എടുക്കണം

ഇങ്ങനെയാണെങ്കില്‍ കണ്ണിറുക്കലിന് പ്രിയ കുട്ടൂസ് ഒരു പേറ്റന്റ് കൂടി അങ്ങ് എടുത്തേക്കണം. എന്നിട്ട് തന്നോട് അനുവാദം ചോദിക്കാതെ നടത്തുന്ന ഓരോ കണ്ണിറുക്കലിനും ആയിരം രൂപ വച്ച് വാങ്ങിക്കണം!

വിളി വരും

വിളി വരും

ഇക്കണക്കിനാണെങ്കില്‍ പ്രിയ വാര്യരുടെ വീട്ടിലേക്ക് ഫോണ്‍ വിളികളുടെ ബഹളം ആയിരിക്കും. അതും കണ്ണിറുക്കാന്‍ പെര്‍മിഷന്‍ ചോദിച്ചുകൊണ്ട്!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+