ടിവി നടിയെ ചുംബിച്ചു, ബോളിവുഡ് താരത്തിന് ചുട്ട അടി! വീഡിയോ കാണാം
മുംബൈ: സംഭവം വലിയ ബോളിവുഡ് നടന്‍ ഒക്കെ ആയിരിക്കും. പക്ഷേ പരസ്യമായി വന്ന് ചുംബിച്ചാല്‍ ഒരു സ്ത്രീയും ഇഷ്ടപ്പെട്ടോളണം എന്നില്ല.
ഇഷ്ടക്കേട് ചിലപ്പോള്‍ കൈക്രിയായും പ്രകടിപ്പിച്ചേക്കും എന്നാണ് ചില വാര്‍ത്തകള്‍ കാണുമ്പോള്‍ തോന്നുന്നത്. ടെലിവിഷന്‍ പരിപാടിക്കിടെ നടിയെ ചുംബിച്ച താരത്തിന് നല്ല ചൂടന്‍ അടിയാണ് കിട്ടിയത്.

ബോളിവുഡിലെ പ്രമുഖ നടനായ രാജീവ് ഖന്ദേല്‍വാലക്കാണ് പണികിട്ടിയത്. ടെലിവിഷന്‍ താരം കൃതിക കാമ്രേയാണ് രാജിവിന്റെ കരണം പൊള്ളിച്ചത്.
ഒരു ടെലിവിഷന്‍ പരമ്പരയുടെ പ്രൊമോഷണല്‍ വീഡിയോയുടെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം. രാജീവ് പെട്ടെന്ന് കൃതികയെ ചുംബിക്കുകയായിരുന്നു. ചുംബനം കഴിഞ്ഞ് സെക്കന്‍റുകള്‍ക്ക് ശേഷം ആയിരുനനു കൃതിക, രാജീവിനെ അടിച്ചത്. എന്നാല്‍ ഇത് പരിപാടിയുടെ പരസ്യത്തിനായി മനപ്പൂര്‍വ്വം ഒപ്പിച്ച പരിപാടിയാണോ എന്ന് വീഡിയോ കണ്ടാല്‍ സംശയം തോന്നും.
എന്നാല്‍ വാര്‍ത്ത പുറത്ത് വന്നത് രാജീവ് ചുംബിച്ചപ്പോള്‍ കൃതിക അടിച്ചു എന്ന് തന്നെയാണ്. പക്ഷേ ഇത്തരം 'തട്ടിപ്പുകള്‍' പ്രൊമോഷണല്‍ പരിപാടികള്‍ക്കായി ഉപയോഗിക്കുന്നത് അടുത്തിടെയായി കൂടി വരികയാണ്.


Click it and Unblock the Notifications
