ബാഷ പോലെ ഹിറ്റാകില്ല.. ലിങ്ക പോലെ പൊളിയില്ല... കബാലിയുടെ ആദ്യദിവസത്തെ പ്രതികരണങ്ങള്‍...
കബാലിയുടെ ആദ്യത്തെ ഷോ കണ്ടിറങ്ങിയവര്‍ പറഞ്ഞത് രജനീകാന്തിന്റെ മറ്റൊരു ബാഷയാണ് ഇതെന്നാണ്. പുലര്‍ച്ചെ നാല് മണിക്ക് പോയി കബാലിയുടെ ആദ്യത്തെ ഷോ കാണണമെങ്കില്‍ അവര്‍ രജനിയുടെ കട്ട ഫാന്‍സ് ആയിരിക്കണം. വന്‍ പ്രതീക്ഷയുമായി വന്ന ചിത്രത്തെ സൂപ്പര്‍ എന്നതിലും കുറഞ്ഞൊരു വാക്ക് കൊണ്ട് വിശേഷിപ്പിക്കാന്‍ അവര്‍ക്ക് പറ്റില്ല. അവരെ വിട്ടേക്കുക.
ഈ പ്രായത്തില്‍ ഇനി ഇതൊക്കെ വേണോ രജനിയണ്ണാ എന്ന് ചോദിക്കുന്ന ആളുകളുണ്ട്. അവരില്‍ ചിലരും കബാലി കണ്ട് അഭിപ്രായങ്ങള്‍ പറഞ്ഞുകഴിഞ്ഞു. ബാഷയുടെ ഏഴയലത്ത് എത്തില്ല ചിത്രം എന്ന് ഇവരില്‍ ചിലര്‍ പറയുന്നു. ഡപ്പാം കുത്തും അനാവശ്യ കോമഡിയും ഒരു പാട്ടിന് ഒന്നര സ്റ്റണ്ടുമില്ലാത്ത കബാലി ഒരു മാസ് മൂവിയല്ല മറിച്ച് ക്ലാസ് മൂവിയാണ് എന്നാണ് സാധാരണ പ്രേക്ഷകരുടെ അഭിപ്രായം.
ഫാന്‍സ് പറയുന്നത് പോലെ ബാഷ പോലൊരു വമ്പന്‍ ഹിറ്റോ അതോ സമീപകാല സിനിമകളായ കൊച്ചടിയാനും ലിങ്കയും പോലെ ഒരു പരാജയമോ. എന്താണ് കബാലി. ആദ്യദിവസത്തെ പ്രതികരണങ്ങള്‍ പറയുന്നത് ഇങ്ങനെയാണ്..

ഹൈപ്പിനൊത്ത് ഉയര്‍ന്നില്ലേ
രജനീകാന്തിന്റെ ആരാധകര്‍ കാത്തുകാത്തിരുന്ന ചിത്രമാണ് കബാലി. കബാലി ഡാ എന്ന ടീസറും എയര്‍ ഏഷ്യയുടെ വിമാന പരസ്യവും നെരുപ്പ് ഡാ പാട്ടും ഒക്കെ ആരാധകരില്‍ വലിയ പ്രതീക്ഷകളാണ് ഉണ്ടാക്കിയത്. അതിന് മേലെ ആയിരുന്നു കബാലി സെന്‍സര്‍ ചെയ്ത ശേഷം സെന്‍സര്‍ ബോര്‍ഡ് എഴുന്നേറ്റ് നിന്ന് കൈയടിച്ചു എന്ന വാര്‍ത്ത. ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയും ഹൈപ്പുമായി അടുത്ത കാലത്തെന്നല്ല ഒരു കാലത്തും ഒരു ഇന്ത്യന്‍ സിനിമ റിലീസായിട്ടില്ല.

നിരാശപ്പെടുത്തിയോ
കബാലിയുടെ ആദ്യദിവസത്തെ പ്രതികരണം നോക്കിയാല്‍ ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്നാണ് പലരും പറയുന്നത്. കൊള്ളാം എന്ന് പറയുന്നവരും ഉണ്ട്. സമ്മിശ്ര പ്രതികരണം എന്ന് വിളിക്കാം. എളുപ്പത്തില്‍ ഹിറ്റാകാനുള്ള ഫോര്മുലയൊക്കെയുള്ള ചിത്രത്തിന് പ്രശ്നമാകുന്ന് വമ്പന്‍ പ്രതീക്ഷകളാണ്.

പ്രായമായില്ലേ
മലയാളത്തിലെ ചില സൂപ്പര്‍ താരങ്ങളെപ്പോലെ വിഗ്ഗും വെച്ച് മുടിയും ഡൈ ചെയ്ത് നടക്കുന്ന ആളല്ല രജനീകാന്ത്. അതുകൊണ്ട് തന്നെ രജനിയുടെ വയസ്സ് മാത്രമല്ല രൂപവും ഭാവവും എല്ലാം ആളുകള്‍ക്ക് അറിയാം. രജനീകാന്തിന് പ്രായമായില്ലേ ഇനി ഇതൊക്കെ വേണോ എന്ന് ചോദിക്കുന്നവര്‍ ഒരുപാടുണ്ട് സോഷ്യല്‍ മീഡിയയില്‍

വന്‍ ഹിറ്റാകുമോ
കബാലി ഒരു ബ്ലോക് ബസ്റ്റര്‍ ഹിറ്റാകാനുള്ള സാധ്യതയില്ല എന്നാണ് ആദ്യ പ്രതികരണങ്ങളില്‍ നിന്നും കിട്ടുന്ന സൂചനകള്‍. സോഷ്യല്‍ മീഡിയ റിവ്യൂകള്‍ പറയുന്നത് തീര്‍ത്തും വിശ്വസിക്കേണ്ട കാര്യവും ഇല്ല. തീയറ്ററില്‍ നിന്നുള്ള പള്‍സ് മുഴുവനായും ഉള്‍ക്കൊള്ളാന്‍ ഒരു റിവ്യൂവിനും പറ്റില്ല എന്നതും യാഥാര്‍ഥ്യമാണ്

കബാലി എവിടെ വരെ
കബാലി അടുത്ത ബാഷ എന്ന് വരെ ആരാധകര്‍ പറയുന്നു. എന്നാല്‍ ബാഷയുടെയോ പടയപ്പയുടെ അടുത്തെത്താനുള്ള വകുപ്പൊന്നും കബാലിയില്‍ ഇല്ല എന്നാണ് രജനി ഫാന്‍സ് അല്ലാത്ത സിനിമാ ആരാധകര്‍ പറയുന്നത്

രജനിയുടെ തിരിച്ചുവരവ്
രജനീകാന്തിന്റെ അവസാന ചിത്രങ്ങളായ കൊച്ചടയാനും ലിംഗയും വലിയ പരാജയമായിരുന്നു. നിര്‍മാതാവിനും വിതരണക്കാര്‍ക്കും രജനീകാന്ത് അങ്ങോട്ട് പണം കൊടുക്കേണ്ട സ്ഥിതി വരെ ഉണ്ടായി. ഈ അവസ്ഥയില്‍ നിന്നും രജനീകാന്ത് തിരിച്ചുവരുന്ന ചിത്രം എന്ന വിശേഷണവും കബാലിക്കുണ്ട്

പടങ്ങള്‍ കുറവ്
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വളരെ കുറച്ച് ചിത്രങ്ങളേ രജനീകാന്ത് ചെയ്തിട്ടുള്ളൂ. ഇതില്‍ത്തന്നെ കൊച്ചടയാന്, ലിംഗ, കുസേലന്, ബാബ എന്നിവ പരാജയമറിഞ്ഞു. രക്ഷപ്പെട്ടത് ശിവാജി, എന്തിരന് എന്നീ ചിത്രങ്ങള്‍ മാത്രമാണ്.

കാണാനുള്ളത് എന്ത്
രജനീ കാന്തിന്റെ സ്റ്റൈല്‍ കാണാന്‍ വേണ്ടി മാത്രം തീയറ്ററുകളില്‍ പോയി കബാലി കാണാം എന്നാണ് പലരും പറയുന്നത്. അതേസമയം രജനിയുടെ സ്റ്റൈലിന് വേണ്ടി മാത്രം പടം കണ്ടാലും നഷ്ടം വരില്ല എന്ന് പറയുന്നവരുമുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications