സ്വന്തം അക്കൗണ്ട് പോലും പോയല്ലോ... രജനീകാന്തിന് ട്രോള്‍.. രജനിക്കഥകള്‍ വീണ്ടും ഹിറ്റ്!
രജനീകാന്ത് വിചാരിച്ചാല്‍ എന്ത് വേണമെങ്കിലും നടക്കും എന്നാണ് ആരാധകര്‍ പറയുന്നത്. തമാശയ്ക്കാണെങ്കിലും അങ്ങനെ പറഞ്ഞുപറഞ്ഞ് അദ്ദേഹത്തിന് ഒരു വീര പരിവേഷം ഉണ്ട്. വെടിയുണ്ടയല്ലേ വരുന്നത് ആ മാറിയേക്കാം എന്നാണ് നസീര്‍ പറഞ്ഞിരുന്നതെങ്കില്‍ ഇവിടെ രജനീകാന്തിനെ കണ്ട് വെടിയുണ്ട മാറിപ്പോകുകയാണത്രെ പതിവ്.
എന്നാല്‍ ട്വിറ്ററിലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതോടെ ഈ കഥകളെല്ലാം ട്രോളുകളായി രജനീകാന്തിന് തന്നെ പാരയായി. സ്വന്തം അക്കൗണ്ട് പോലും സൂക്ഷിക്കാന്‍ പറ്റാത്തയാളാണോ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് എന്നൊക്കെയായി ആളുകളുടെ ചോദ്യം. സോഷ്യല്‍ മീഡിയ ഇപ്പോള്‍ രാജനീകാന്തിനെ ട്രോളുന്നത് ഇതാ ഈ കഥകള്‍ പറഞ്ഞാണ്.
രജനിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് രജനിക്കഥകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായത്. നോക്കൂ...

രജനിയുടെ മിസ്ഡ്‌കോള്‍
അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ടെലിഫോണ്‍ കണ്ടുപിടിച്ച സമയത്ത് അദ്ദേഹത്തിന് രജനിയുടെ രണ്ട് മിസ്ഡ് കോള്‍ കിട്ടിയിരുന്നുവെന്ന ഫലിതം ആരാധകരുമായി പങ്കുവെച്ച അമിതാഭ് ബച്ചന് നല്ല പണിയാണ് കിട്ടിയത്. ജോക്കിനെ ബ്രില്യന്റ് എന്നൊക്കെ ബച്ചന്‍ പറഞ്ഞെങ്കിലും രജനി ഫാന്‍സിന് സംഭവം തീരെ ഇഷ്ടമായില്ല.

ടൈറ്റാനിക്കിലെ നായകന്‍
രജനീകാന്തായിരുന്നു ചിത്രത്തിലെ നായകനെങ്കില്‍ കപ്പല്‍ മുങ്ങില്ലായിരുന്നവെന്നാണ് ഒരു തമാശ. ഒരു കയ്യില്‍ റോസും മറുകയ്യില്‍ കപ്പലുമായി രജനി നീന്തി കരയിലെത്തുമായിരുന്നുവത്രെ.

ചാവുകടല്‍ ചത്തതിന് പിന്നില്‍
ചാവുകടല്‍ ചത്തതിന് കാരണവും രജനിയാണത്രെ. അദ്ദേഹമെത്തിയപ്പോള്‍ കടല്‍ ഇരുഭാഗത്തേക്കും മാറിക്കൊടുക്കാത്തതാണ് കാരണം.

രജനിയും ജിറാഫും
ഒരിക്കല്‍ രജനീകാന്ത് ഒരു കുതിരയുടെ താടിക്കു തട്ടി. ഇതെത്തുടര്‍ന്നാണ് ഇതിന്റെ പിന്‍തലമുറക്കാരെന്നു വിശേഷിപ്പിക്കാവുന്ന ജിറാഫുകള്‍ ഉണ്ടായത്.

രജനീകാന്ത് മുടി ചീകാറില്ല
രജനീകാന്ത് മുടി ചീകാന്‍ ചീപ്പെടുത്താല്‍ മതി, മുടി ശരിയായ സ്ഥാനത്ത് ശരിയായ രീതിയില്‍ നില്‍ക്കും. മുടി പോലും രജനിയെ മുന്‍കൂട്ടി കണ്ട് അനുസരിക്കുമെന്നര്‍ത്ഥം.

രജനിയെ തിരഞ്ഞാല്‍
ഗുഗിളില്‍ രജനിയെ തിരഞ്ഞാല്‍ കിട്ടില്ല. രജനിയ്ക്ക് നിങ്ങളെ കണ്ടുപിടിക്കാനേ പറ്റൂ. ഈ ലോകത്തെ സ്ത്രീകള്‍ക്ക് വേണ്ടതെന്തെന്ന് അറിയുന്ന ഏക വ്യക്തിയും രജനിയാണത്രെ.

രജനിയും ഡാര്‍വിനും
പരിണാമം എന്നൊന്ന് സംഭവിച്ചിട്ടില്ല. പരിണാമസിദ്ധാന്തം ആവിഷ്‌കരിച്ച ചാള്‍സ് ഡാര്‍വിന്‍ രജനീകാന്ത് ഈ ഭൂമിയില്‍ ജീവിക്കാന്‍ അനുവദിച്ചവയുടെ ലിസ്റ്റ് എഴുതുക മാത്രമാണ് ചെയ്തത്.

രജനിക്ക് പകരം ടോം ക്രൂയിസ്
മിഷന്‍ ഇംപോസിബിള്‍ എന്ന ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാന്‍ രജനി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ടോം ക്രൂയിസ് അഭിനയിച്ചത്. അസാധ്യം എന്നു തോന്നിക്കുന്ന ഈ ടൈറ്റില് കണ്ടാണത്രെ രജനിയെ ഈ സിനിമ വേണ്ടെന്ന് വെച്ചത്.

സ്പൈഡര്‍മാനും സവാളയും
സവാളയരിയുമ്പോള്‍ എല്ലാവരു കരയും. എന്നാല്‍ രജനി സവാളയരിഞ്ഞാല്‍ സവാളയാണത്രെ കരയുക. രജനീകാന്ത് വെറുമൊരു കൊതുകുനിവാരണ മരുന്നിന്റെ സഹായത്തോടെ കൊല്ലുമെന്ന് പേടിച്ച് സ്പൈഡര്‍മാന്‍ ഇന്ത്യയിലേക്കു വരില്ലത്രെ












Click it and Unblock the Notifications