ഇത് ചരിത്രം... കബാലിയുടെ ചെന്നൈയിലെ കളക്ഷന്‍ റെക്കോര്‍ഡ് കേട്ടാല്‍ ഞെട്ടും!
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കബാലിക്ക് ചെന്നൈയില്‍ റെക്കോര്‍ഡ് കളക്ഷന്‍. ചെന്നൈയില്‍ മാത്രമല്ല, പടമിറങ്ങിയ തീയറ്ററുകളിലെല്ലാം വന്‍ പ്രതികരണമാണ് ചിത്രത്തിന് കിട്ടുന്നത്. പടമിറങ്ങി ഒന്നരയാഴ്ചയായിട്ടും പലയിടത്തും കബാലി മാനിയ മാറിയിട്ടില്ല. എന്നാല്‍ തമിഴ്‌നാടിന്റെ തലസ്ഥാനവും രജനിയുടെ ഏറ്റവും ശക്തമായ ഫാന്‍ ബേസുള്ള നഗരവുമായ ചെന്നൈയില്‍ ഒരു റെക്കോര്‍ഡ് തന്ന കബാലി തീര്‍ത്തു.
റിലീസ് ചെയ്തതിന് പിന്നാലെയുള്ള നാല് ദിവസങ്ങള്‍ കൊണ്ട് കബാലി ചെന്നൈയില്‍ നിന്ന് മാത്രം വാരിയത് 6 കോടി രൂപ. ഒരു ശരാശരി മലയാള ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷനും മേലെയാണ് ഇത്. അപ്പോള്‍പ്പിന്നെ പുറത്തെ കണക്കുകള്‍ കൂടി നോക്കിയാലോ. ഞെട്ടിപ്പോകും. ഇതാ കബാലിയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍....

പത്ത് ദിവസം എട്ടരക്കോടി
റിലീസിന് ശേഷമുള്ള പത്ത് ദിവസങ്ങള്‍ കൊണ്ട് കബാലി വാരിക്കൂട്ടിയത് എട്ടരക്കോടി രൂപയാണ്. ലോകമാനമുള്ള കണക്കല്ല ഇത്. തമിഴ്‌നാട്ടിലെ പോലും കണക്കല്ല. പിന്നെയോ, ചെന്നൈ നഗരത്തില്‍ നിന്നും മാത്രമുള്ള കണക്കാണിത്.

ഇക്കഴിഞ്ഞ വീക്കെന്‍ഡ്
ജൂലൈ അവസാന ദിവസങ്ങളില്‍ മാത്രം ചെന്നൈയില്‍ കബാലിയുടെ കളക്ഷന്‍ 2.21 കോടി രൂപ വരുമത്രെ. നഗരത്തിലാകമാനമുളള തീയറ്ററുകളിലെ 609 ഷോകളില്‍ നിന്നാണ് ഈ കളക്ഷന്‍.

കുറയുന്നുണ്ട്
ജൂലൈ 22ന് റിലീസായ ചിത്രം ആ വീക്കെന്‍ഡില്‍ നേടിയത് 3.29 കോടി രൂപയാണ്. അതിനെ അപേക്ഷിച്ച് സാരമായ കുറവ് രണ്ടാമത്ത ആഴ്ചയില്‍ വന്നിട്ടുണ്ട്. എന്നാലും കബാലിക്ക് ഇപ്പോഴും തമിഴ്‌നാട്ടില്‍ എതിരാളികളില്ല.

വീക്ക് ഡേ കളക്ഷന്‍
ജൂലൈ 25 മുതല്‍ 29 വരെയുള്ള അഞ്ച് ദിവസങ്ങള്‍ കൊണ്ട് കബാലി ചെന്നൈയില്‍ കളക്ട് ചെയ്തത് 2.55 കോടിയാണ്. 1056 ഷോകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ കളിച്ചു.

തമിഴ്‌നാട്ടില്‍
ചെന്നൈയിലെ കഥ വിട്. തമിഴ്‌നാട്ടില്‍ ആകമാനം നോക്കിയാല്‍ കബാലിയുടെ കളക്ഷന്‍ 60 കോടി കവിഞ്ഞു. അയല്‍ സംസ്ഥാനമായ കേരളത്തിലും യു എസ്, മലേഷ്യ എന്നീ രാജ്യങ്ങളിലും കബാലിക്ക് ഇപ്പോഴും ആളുണ്ട്.

തെലുങ്ക് പക്ഷേ പോരാ
വന്‍ പ്രതീക്ഷകളുമായെത്തിയ കബാലിയുടെ തെലുങ്ക് പതിപ്പ് പക്ഷേ വിജയിച്ചില്ല. രണ്ടാം വാരം ആകുമ്പോഴേക്കും കബാലിക്ക് ആന്ധ്രയില്‍ ആള് കേറുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications