വിശ്വസിച്ചാലും ഇല്ലെങ്കിലും.. രജനീകാന്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു!
2006 ല്‍ ജാക്ക് ഡോസേ ട്വിറ്റര്‍ തുടങ്ങിയപ്പോള്‍ അവിടെ അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് ഒരു ട്വീറ്റ് ഉണ്ടായിരുന്നു എന്നാണ് കഥ. ജാക്ക് ഡോസേയ്ക്ക് വെല്‍ക്കം മെസേജ് അയച്ചത് ആരാണെന്ന് ഊഹിക്കാമല്ലോ അല്ലേ. അതേ സാക്ഷാല്‍ രജനീകാന്ത് തന്നെ. ഇത് പക്ഷേ കഥ. എന്നാല്‍ കഥയല്ലാത്ത ചിലത് കഴിഞ്ഞ ദിവസം സംഭവിച്ചു.
തീക്കട്ടയില്‍ ഉറുമ്പരിച്ചു എന്ന് പറഞ്ഞത് പോലെ രജനീകാന്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ആരാണ് ആ കടുവയെ പിടിച്ച കിടുവ എന്നല്ലേ, അതൊരു ടെക്കി ആയിരുന്നു. ഹിറ്റ് ടു കില്‍ എന്ന ഹാഷ്ടാഗ് പോപ്പുലര്‍ ആക്കാനായിരുന്നത്രെ ടെക്കിയുടെ ഈ സൂത്രം. എന്തായാലും മണിക്കൂറുകള്‍ക്കകം അക്കൗണ്ട് തിരികെ പിടിക്കാന്‍ പറ്റിയത് കൊണ്ട് വലിയൊരു അപകടം ഒഴിവായി.

ആരാധകര്‍ ഞെട്ടി
സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വാര്‍ത്ത കേട്ട് ഓണ്‍ലൈന്‍ ലോകം ഞെട്ടി. രജനീകാന്തിന്റെ അക്കൗണ്ട് ഉപയോഗിച്ചത് പല സെലിബ്രിറ്റികളെയും ഫോളോ ചെയ്യുകയായിരുന്നു ഹാക്കര്‍ ആദ്യം ചെയ്തത്.

ഫോളോ ചെയ്യപ്പെട്ടത് ഇവര്‍
ബോളിവുഡ് താരം ആമിര്‍ ഖാന്, ഉലകനായകന് കമല്‍ ഹസന്, കബാലി സംവിധായകന് പാ രഞ്ജി, നിര്‍മാതാവ് കലൈപുലി എസ് താണു തുടങ്ങി പലരെയും ഹാക്കര്‍ ഫോളോ ചെയ്യാന്‍ ആരംഭിച്ചു.

ഹിറ്റ് ടു കില്‍
ഹിറ്റ് ടു കില്‍ എന്ന ഹാഷ്ടാഗ് പോപ്പുലറാക്കാനായിരുന്നു ശ്രമം. ഈ ഹാഷ്ടാഗ് വന്നതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയം തോന്നിയത്. എന്നാലും ഇങ്ങനെ ഒരു സാധ്യത ആദ്യമൊന്നും ആരും വിശ്വസിച്ചില്ല.

കണ്‍ഫേം ചെയ്ത് മകള്‍
രജനീകാന്തിന്റെ മകള്‍ ഐശ്വര്യയാണ് രജനിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ആളുകളെ അറിയിച്ചത്. വൈകാതെ ഇത് തിരിച്ചുപിടിച്ചതായും ഐശ്വര്യ ട്വിറ്ററിലൂടെ ആളുകളെ അറിയിച്ചു.

ആരാധകര്‍ ഇഷ്ടം പോലെ
2014 ലാണ് രജനി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്. മൂന്ന് മില്യണ്‍ ഫോളോവേഴ്സാണ് ട്വിറ്ററില്‍ രജനീകാന്തിന് ഉള്ളത്. എന്നാല്‍ രജനി ഫോളോ ചെയ്യുന്നതോ വെറും 23 പേരെ. 29 ട്വീറ്റുകളേ നിലവില്‍ ഈ അക്കൗണ്ടില്‍ കാണാനുള്ളൂ.

ട്വിറ്റര്‍ പോലും ഞെട്ടി
അല്പം ലേറ്റായാലും ലേറ്റസ്റ്റായി തന്നെയാണ് രജനീകാന്ത് ട്വിറ്ററിലെ രംഗപ്രവേശം ഗംഭീരമാക്കിയത്. ആദ്യദിനം ചെയ്തത് ഒരേയൊരു ട്വീറ്റ്. എന്നാല്‍ ഒരൊറ്റ ദിവസം പിന്നിടുമ്പോള്‍ ഫോളോവേഴ്സിന്റെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.

ആദ്യത്തെ ട്വീറ്റ്
'എല്ലാവര്ക്കും വണക്കം. എല്ലാ ആരാധകര്‍ക്കും നന്ദി' - രജനി ആദ്യ ദിവസം ട്വിറ്ററില്‍ എഴുതിയത് ഇതായിരുന്നു. ഈ ഒരു ട്വീറ്റിന് കിട്ടിയ പ്രതികരണം കണ്ട് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ പോലും ഞെട്ടിക്കാണും.

ഹിറ്റാക്കിയത് ഫാന്‍സ്
രജനീകാന്ത് ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്നു എന്ന വാര്‍ത്തകളെ സോഷ്യല്‍ സൈറ്റുകള്‍ ഇതിനോടകം തന്നെ വന്‍ ഹിറ്റാക്കിയിരുന്നു. രജനീകാന്ത് തങ്ങളെ വേരിഫൈ ചെയ്യുന്നതും കാത്ത് ട്വിറ്റര്‍ ഇരിക്കുന്നു എന്നാണ് ഒരു വിരുതന് അടിച്ചിറക്കിയത്.

അക്കൗണ്ട് തുടങ്ങിയത് ആര്
രജനി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയതാണോ രജനിയില്‍ ട്വിറ്റര്‍ അക്കൗണ്ടെടുത്തതാണോ എന്നും ആരാധര്‍ക്ക് സംശയമുണ്ട്.

സോഷ്യല്‍ മീഡിയയുടെ മന്നന്
സ്വന്തമായി അക്കൗണ്ടില്ലാത്ത കാലത്തും രജനീകാന്ത് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ പ്രിയപ്പെട്ടവനായിരുന്നു. രജനികാന്തിന്റെ ഫാന്‍ പേജുകള്‍ക്ക് ട്വിറ്ററിലും ഫേസ്ബുക്കിലും ഒട്ടേറെ ഫോളോവേഴ്സുണ്ട്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications