ലൈംഗിക അതിക്രമം ഇരയുടെ അഭിമാനപ്രശ്‌നമാകുന്നത് എങ്ങനെ, ചോദ്യവുമായി രജിഷ വിജയന്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രജിഷ വിജയന്‍. ഒട്ടേരെ നല്ല വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങാന്‍ താരത്തിന് സാധിച്ചിരുന്നു. താരത്തിന്‍രെ ഏറ്റവും പുതിയ ആന്തോളജി സീരിസിലെ ആദ്യ ചിത്രം ഗീതു അണ്‍ചെയ്ന്‍ഡില്‍ മികച്ച വേഷമാണ് താരം ചെയ്തത് . മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ആരായിരിക്കണം തന്റെ ജീവിതപങ്കാളിയെന്ന് തിരഞ്ഞെടുക്കാനുളള അടിസ്ഥാനപരമായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് ചിത്രത്തില്‍ രജിഷ അവതരിപ്പിക്കുന്ന ഗീതു എന്ന കഥാപാത്രം. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും എല്ലാം പങ്കുവച്ച അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏത് തരം കഥാപാത്രങ്ങള്‍ ചെയ്യണമെന്ന ആഗ്രഹവും രജിഷ വിജയന്‍ തുറന്നുപറയുന്നുണ്ട് . . .

സാമൂഹ്യ പ്രസക്തിയുള്ള സിനിമകള്‍ ചെയ്യാന്‍ മാത്രം താല്‍പര്യമില്ലെന്ന് രജിഷ വിജയന്‍ പറയുന്നു. പൂര്‍ണമായും എന്റര്‍ടെയിനറായ സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് ഫ്രീഡം ഫൈറ്റ് ചെയ്യുന്ന അതേ സമയത്ത് എല്ലാം ശരിയാകും ചെയ്തതെന്ന് രജിഷ പറഞ്ഞു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് രജിഷ വിജയന്‍ മനസുതുറന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രം ഗീതു അണ്‍ചെയ്ന്‍ഡ് എന്ന ചിത്രത്തെ കുറിച്ചും രജിഷ സംസാരിച്ചു, ചിത്രത്തിന്റെ ക്ലൈമാക്‌സ് അസാധാരണമായി തോന്നിയിട്ടില്ലെന്നും രജിഷ പറഞ്ഞു. ചെയ്യുന്ന എല്ലാ സിനിമകളും സാമൂഹ്യ പ്രസ്‌ക്തിയുള്ളതാവണമെന്ന എനിക്കില്ല. എന്റര്‍ടെയ്‌നറായ സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹവും ഉണ്ടെന്ന് രജിഷ പറഞ്ഞു.

തമിഴില്‍ ക്ലാസ് പൊളിറ്റിക്‌സ് മാത്രം ചെയ്യുന്നു എന്നില്ല. അങ്ങനെ ഒരു താല്‍പര്യം എനിക്കില്ല. സിനിമ എന്നത് വലിയൊരു മീഡിയമാണ്. നമുക്ക് അതിനെ ഒരു രീതിയില്‍ മാത്രം റെസ്ട്രികറ്റ് ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് എല്ലാതരം സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം. ചെയ്യുന്ന സിനിമകളില്‍ നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ശരിയായിരിക്കണം എന്ന ആഗ്രഹമുണ്ടെന്നും രജിഷ പറഞ്ഞു.

എന്നാല്‍ കഥാപാത്രം അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊന്നുമില്ല, ആ കഥാപാത്രം അങ്ങനെയായിരിക്കും പെരുമാറുന്നത്. സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ആളുകള്‍ക്ക് അത് മനസിലാകണം, ഏത് ശരി ഏത് തെറ്റ് എന്നുള്ളത്. മേക്കിംഗിന്റെ കൂടി ഭാഗമാണത്. എങ്കിലും സാമൂഹിക സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ മാത്രമാണോ ചെയ്യാനിഷ്ടം എന്ന് ചോദിച്ചാല്‍ അല്ല എനിക്ക് എല്ലാതരം സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹമെന്ന് രജിഷ വിജയന്‍ പറഞ്ഞു.

ലൈംഗിക അതിക്രമം അതിജീവതയുടെ അഭിമാനം പ്രശ്‌നമാകുന്നത് എങ്ങനെയാണെന്നും രജിഷ വിജയന്‍ ചോദിച്ചു. ഒരു കൊല നടക്കുമ്പോള്‍ നമുക്ക് വ്യക്തമായി അറിയാം, അതില്‍ ഇര ആരാണെന്നും കൊലപാതകി ആരാണെന്നും. ഒരു മോഷണം നടക്കുമ്പോള്‍ അറിയാം ആരാണ് ശരി ആരാണ് തെറ്റെന്നും. ലൈംഗിക അതിക്രമം നടക്കുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് നമ്മള്‍ ഇരയെ തന്നെ ഇരയാക്കിക്കൊണ്ടിരിക്കുന്നതെന്ന് രജിഷ വിജയന്‍ ചോദിച്ചു. റേപ്പിസ്റ്റ് ആണ്് അവിടെയുള്ള പ്രശ്‌നം എന്നത് എന്തുകൊണ്ട് കാണാന്‍ കഴിഞ്ഞില്ലെന്നും രജിഷ ചോദിക്കുന്നു. റേപ്പ് ചെയ്ത ആളുടെ അഭിമാനത്തിന് കോട്ടം തട്ടണം. അയാളെ അറിയുന്ന ആള്‍ക്കാര്‍ അയാളെ അടിക്കണം. അയാളുടെ ലൈഫിന് ആണല്ലോ പ്രശ്‌നം വരേണ്ടത്. എന്നാല്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നതെന്ന് രജിഷ പറഞ്ഞു.
നമ്മള്‍ എല്ലാവരും സെക്ഷ്വല്‍ ഹരാസ്‌മെന്റിലൂടെ കടന്നുപോയ വ്യക്തികളാണ്. ഒരു നോട്ടത്തോടെയോ, തൊടലിലൂടെയോ നമ്മള്‍ എല്ലാവരും അനുഭവിച്ചിട്ടുണ്ടാകുമെന്നും രജിഷ പറയുന്നു.












Click it and Unblock the Notifications