ഈ എലി ആളൊരു പുലിയാണ് കേട്ടോ...പ്രാവിനെ പിടിയ്ക്കും കൊല്ലും പിന്നെ തിന്നും, വീഡിയോ
ഭക്ഷ്യ ശ്യംഖലയില്‍ പുല്ല് തിന്നുന്ന പുല്‍ച്ചാടി, പുല്‍ച്ചാടിയെ തിന്നുന്ന തവള, തവളയെ തിന്നുന്ന പാമ്പ്, എന്നിങ്ങനെയാണല്ലോ. ഈ ശൃംഖലയില്‍ എവിടെയെങ്കിലും പ്രാവിനെ തിന്നുന്ന എലിയെപ്പറ്റി കേട്ടിട്ടുണ്ടോ. എലിയെ പൂച്ച കൊല്ലാറുണ്ട്, പാമ്പും കൊല്ലാറുണ്ട്. പക്ഷേ പാവമെന്ന് നമ്മള്‍ കരുതുന്ന എലികള്‍ അത്രയ്ക്ക് അങ്ങ് പാവമൊന്നുമല്ല കേട്ടോ .
എലിയെ 'പുലിയാക്കുന്ന' ഒരു വീഡിയോ യൂ ട്യൂബില്‍ ഹിറ്റാകുന്നു. വേള്‍ഡ് ന്യൂസ് ഒക്ടോബര്‍ 13 ന് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയാണ് ഹിറ്റാകുന്നത്. ഒരു പ്രാവിനെ കൊല്ലുന്ന എലിയാണ് വീഡിയോയില്‍ ഉള്ളത് .

പുലി പോലും തോറ്റു പോകും എലിയുടെ പരാക്രമത്തിന് മുന്നില്‍. പ്രാവിനെ പറക്കാന്‍ അനുവദിയ്ക്കാതെ കടിച്ച് മുറിയ്ക്കുകയാണ് എലി. പ്രാവാകട്ടേ എലിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പരമാവധി ശ്രമിയ്ക്കുന്നുമുണ്ട് .
പ്രാവിന്റെ പിടച്ചില്‍ അവസാനിയ്ക്കുന്നതോടെ കുറ്റിക്കാട്ടിലേയ്ക്ക് അതിനെ വലിച്ചിഴച്ച് കൊണ്ട് പോവുകയാണ് എലി. ഈ കുഞ്ഞന്‍ എലികളൊക്കെ ഇത്ര ഭീകരന്‍മാരാണെന്ന് ആരറിഞ്ഞു .












Click it and Unblock the Notifications