സ്ത്രീകള്‍ രാത്രി പുറത്തിറങ്ങരുത്- ഈ ട്രോളുകള്‍ കണ്ടാല്‍ 'സംഘികള്‍' പോലും സിരിച്ച് സിരിച്ച് സാവും!!
സ്ത്രീകള്‍ രാത്രി പുറത്തിറങ്ങുന്നത് ഇന്ത്യന്‍ സംസ്കാരത്തിന് ചേര്ന്നതെല്ലായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര സംസ്കാരിക മന്ത്രി മഹേഷ് ശര്‍മ പറഞ്ഞത്. മുസ്ലീം ആയിരുന്നെങ്കിലും അബ്ദുള്‍കലാം ദേശസ്നേഹിയും മനുഷ്യ സ്നേഹിയും ആയിരുന്നു എന്ന് പറഞ്ഞ കക്ഷിയാണിത്. അതില്‍ കൂടുതലൊന്നും പ്രതീക്ഷിയ്ക്കാന്‍ പറ്റില്ലല്ലോ.
എന്തായാലും മലയാളി ട്രോളര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം വീണുകിട്ടിയ ഇരയായിരുന്നു മഹേഷ് ശര്‍മ. രാത്രി സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ സംസ്കാരം നഷ്ടപ്പെടുമെന്നാണല്ലോ മന്ത്രിയുടെ കണ്ടെത്തല്‍. അത് ഇന്ത്യയിലാണെങ്കില്‍ മാത്രമാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞിരിയ്ക്കുന്നു.
ഈ പരമാര്‍ശത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ അവതരിച്ച ട്രോളുകള്‍ കണ്ടാല്‍ മഹേഷ് ശര്‍മയുടെ അനുയായികള്‍ വരെ ചിരിച്ച് കുഴഞ്ഞുപോകും!!!!

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണ്ടേ
മതഗ്രന്ഥങ്ങളെല്ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിയ്ക്കുന്നുണ്ടോ... ഉണ്ടെങ്കില്‍ എന്തായിരിയ്ക്കും അതിന്റെ കാരണം.

പ്ലിംഗ്
രാത്രി പുറത്തിറങ്ങരുതെന്ന് പറയുന്ന പാര്‍ട്ടിക്കാരുടെ വനിത മന്ത്രിമാരും നേതാക്കളും എല്ലാം ഒമ്പത് മണിയ്ക്ക് ശേഷം വീട്ടില്‍ തന്നെ ആയിരിയ്ക്കും അല്ലേ

പിന്നെ പറഞ്ഞിട്ട് കാര്യമില്ല
പ്രേതമായാലും എന്ത് കുന്തമായാലും വേണ്ടില്ല. രാത്രി പുറത്തിറങ്ങി 'സംസ്കാരം' നഷ്ടപ്പെട്ടാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

അപ്പോ പാകിസ്താനിലേയ്ക്കല്ലേ?
സാധാരണ പാകിസ്താനിലേയ്ക്ക് പൊയ്ക്കോള്ളാന്‍ ആണല്ലോ പറയാറ്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ അങ്ങനെയല്ല. ഇവിടെ രാത്രി ആകുമ്പോള്‍ അമേരിയ്ക്കയില്‍ പകല്‍ ആകുമല്ലോ...!!!

പോകമാട്ടേ...
നാഗവല്ലി ഈ രാത്രിയില്‍ പോകാന്‍ സാധ്യതയില്ല. സംസ്കാരം എങ്ങാനും നഷ്ടപ്പെട്ടാലോ.... രാവിലെ പോകുമായിരിയ്ക്കും!!!

നഷ്ടപ്പെട്ടാല്‍
സംസ്കാരമോ സാംസ്കാരികമോ... നഷ്ടപ്പെട്ടാല്‍ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.

ക്യാറ്റ് വുമണും കുടുങ്ങുമോ
സാധാരണ മലയാളം സിനിമിലെ സ്റ്റില്ലുകള്‍ വച്ചാണ് ട്രോളുകള്‍ പതിവ്. ഇതിപ്പോ അങ്ങ് ഹോളിവുഡ് വരെ എത്തി.

ഗിരിരാജന്‍ കോഴി
കൂളിംഗ് ഗ്ലാസ്സ് വച്ചാല്‍ ചിലപ്പോള്‍ പകലും രാത്രിയാണെന്ന് തോന്നും. അതിന്റെ പേരില്‍ സ്ത്രീകളോട് വീട്ടില്‍ പോകാന്‍ പറയരുത് പ്ലീസ്.

ഗ്രാഫും ഉണ്ട്
ആര്‍ഷഭാരത സ്ത്രീ സംസ്കാരം-ഒരു എന്‍ജിനീയറുടെ ഭാവനയില്‍

ഒന്ന് തീരുമാനിയ്ക്ക്
വെടിവഴിപാട് എന്ന സിനിമ കണ്ടവര്‍ക്ക് മാത്രം മനസ്സിലാകുന്ന ഒരു ട്രോള്‍ ആണിത്!!!

നാടകം മുടങ്ങുമോ
ഇനിയിപ്പോ പ്രൊഫഷണല്‍ നാടക നടിമാരൊന്നും രാത്രി അഭിനയിക്കില്ലേ...

ഹാവൂ...
ഈ സംസ്കാരം നഷ്ടപ്പെട്ടുകഴിഞ്ഞാല് പിന്നെ എന്ത് ചെയ്യും അല്ലേ...?

പണികിട്ടും
ഇനി ഏതെങ്കിലും സ്ത്രീകള്‍ സംസ്കാരം നഷ്ടപ്പെടുത്തുന്നുണ്ടോ എന്നന്വേഷിച്ച് രാത്രി കറങ്ങി നടന്നാല്‍ പുരുഷന്മാരുടെ ഗതി ഏതാണ്ട് ഇങ്ങനെയാവും.

ആനപ്പുറത്ത്
രാത്രി പുറത്തിറങ്ങരുതെന്നല്ലേ പറയുന്നത്. ആനപ്പുറത്ത് ഇറങ്ങരുത് എന്നല്ലല്ലോ!!!

ബസ്സിനും സംസ്കാരം
ഇനിയിപ്പോള്‍ സ്ത്രീകളുടെ പേരുള്ള ബസ്സുകളും രാത്രി സര്‍വ്വീസ് നടത്തൂല്ലേ...

ഗംഗ പോവണ്ട
രാത്രി പുറത്ത് പോയാല്‍ സംസ്കാരം നഷ്ടപ്പെടില്ലേ.... അതുകൊണ്ടാ നന്ദന് ഗംഗയോട് പോകണ്ട എന്ന് പറഞ്ഞത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications