രാഹുല്‍ ഈശ്വര്‍ ഹിപ്പോക്രിറ്റിക്കല്‍, അവസരവാദി എന്ന് അര്‍ണബ് ; രാഹുല്‍ മതത്തെ കൊന്നുവെന്ന് ലക്ഷ്മി
ശബരിമലയിലെ സ്ത്രീ പ്രവേശനം ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്. അതിനിടയിലാണ് റെഡി ടു വെയ്റ്റ് കാമ്പയിനും റൈറ്റ് ടു പ്രേ കാമ്പയിനും വരുന്നത്. ഓഗസ്റ്റ് 30 ന് ടൈംസ് നൗ ന്യൂസ് അവര്‍ ചര്‍ച്ച ചെയ്തത് ഈ വിഷയം ആയിരുന്നു.
പതിവ് പോലെ അര്‍ണബ് ഗോസ്വാമിയുടെ ആക്രോശങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ വെല്ലുവിളികളും ബഹളവും ഒക്കെ തന്നെ ആയിരുന്നു ഇത്തവണയും. പക്ഷേ രാഹുല്‍ ഈശ്വറിന് അല്‍പമെങ്കിലും നാണം അവശേഷിക്കുന്നുണ്ടെങ്കില്‍ അര്‍ണബ് ഗോസ്വാമി ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ ഇനി പോകരുത്. അത്രമാത്രം അവഹേളനം ആണ് രാഹുലിന് ലഭിച്ചത്.
തന്റെ നിലപാടുകളും വാദമുഖങ്ങളും കൊണ്ട് രാഹുല്‍ ഈശ്വര്‍ വിളിച്ചുവരുത്തിയതാണ് അതെല്ലാം തന്നെ. ഹിപ്പോക്രിറ്റിക്കല്‍ എന്നും ഓപ്പര്‍ച്യുനിസ്റ്റിക് എന്നുമാണ് അര്‍ണബ് രാഹുലിന്റെ നിലപാടുകളെ വിശേഷിപ്പിച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ ലക്ഷ്മി ത്രിപാഠി രാഹുലിനെ തല്ലിപ്പോകുമോ എന്ന് പോലും ഭയന്നു!!!

ടൈംസ് നൗ
ശബരിമല വിവാദത്തില്‍ 'റെഡി ടു വെയ്റ്റ്' , റെഡി ടു പ്രേ' കാമ്പയിനുകളായിരുന്നു ടൈംസ് നൗ ന്യൂസ് അവറില്‍ ചര്‍ച്ചയ്‌ക്കെടുത്തത്. രണ്ട് വിഭാഗങ്ങളിലേയും പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

രാഹുല്‍ ഈശ്വര്‍
ന്യൂസ് അവറിന്റെ പ്രൊമോ വീഡിയോയില്‍ തന്നെ അര്‍ണബ് ഗോസ്വാമി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. തന്റെ ഇത്തവണത്തെ ഇര രാഹുല്‍ ഈശ്വര്‍ ആയിരിക്കും എന്ന സൂചനയും നല്‍കി.

ഹിപ്പാക്രാറ്റിക്
റെഡി ടു വെയ്റ്റ് കാമ്പെയ്‌നിനെ പിന്തുണച്ചുകൊണ്ടാണ് രാഹുല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഹിപ്പോക്രാറ്റിക്, ഓപ്പര്‍ച്യുനിസ്റ്റിക് എന്നൊക്കെയാണ് രാഹുല്‍ ഈശ്വറിന്റെ നിലപാടുകളെ അര്‍ണബ് ഗോസ്വാമി വിശേഷിപ്പിച്ചത്. പലപ്പോഴും രാഹുലിനെതിരെ ക്ഷോഭിക്കേണ്ടിയും വന്നു അര്‍ണബിന്.

അടിസ്ഥാനമില്ലാതെ
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ച് ചോദിക്കുമ്പോള്‍ വിമണ്‍സ് കോളേജിനെ കുറിച്ചും ബോയ്‌സ് കേളേജിനെ കുറിച്ചും ഒക്കെയാണ് രാഹുല്‍ സംസാരിച്ചത്. വനിത കമ്മീഷനില്‍ എന്തുകൊണ്ടാണ് പുരുഷന്‍മാരില്ലാത്തത് എന്നും രാഹുല്‍ ചോദിച്ചു.

കൂടെയുള്ളവര്‍ പോലും
ചര്‍ച്ചയില്‍ റെഡി ടു വെയ്റ്റ് കാമ്പെയ്‌നിനെ പിന്തുണക്കുന്നവര്‍ പോലും രാഹുല്‍ ഈശ്വറിനെ തള്ളിപ്പറയുന്നുണ്ടായിരുന്നു. രാഹുലിന്റെ വാദങ്ങള്‍ കേട്ട് ചിലര്‍ തലക്ക് കൈവച്ച് ഇരിക്കുന്നതും കാണാമായിരുന്നു.

ഹിന്ദുമതത്തെ
ഹിന്ദുമതത്തെ രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ കൊന്നു എന്നും നശിപ്പിച്ചു എന്നുമാണ് ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ ലക്ഷ്മി ത്രിപാഠി പറഞ്ഞത്. രാഹുലിനെ പോലുള്ളവരാണ് മതത്തില്‍ സെക്ഷ്വാലിറ്റി കൊണ്ടുവരുന്നതെന്നും ലക്ഷ്മി ആരോപിച്ചു.

ലിസണ്‍ രാഹുല്‍
ലക്ഷ്മി ത്രിപാഠി സംസാരിക്കുമ്പോള്‍ ഇടക്കുകയറി സംസാരിയ്ക്കാന്‍ ശ്രമിച്ച രാഹുല്‍ ഈശ്വറിന് നല്ല മറുപടി തന്നെയാണ് കിട്ടിയത്. ലിസണ്‍ രാഹുല്‍... ലിണ്‍... ലിസണ്‍ എന്ന് പറഞ്ഞ് ലക്ഷ്മി രാഹുലിനെ അടിച്ചിരുത്തു.

കീഴടങ്ങി
ഒടുവില്‍ അര്‍ണബ് ഗോസ്വാമി പോലും രാഹുല്‍ ഈശ്വറിന് മുന്നില്‍ കീഴടയങ്ങിയത് പോലെയായി. ചക്കയെന്ന് ചോദിക്കുമ്പോള്‍ മാങ്ങ എന്ന് മറുപടി പറയുമ്പോള്‍ അര്‍ണബ് ഗോസ്വാമിയല്ല, ആരായാലും കീഴടങ്ങിപ്പോകും.

വേദവും തന്ത്രവും
അര്‍ണബ് ഗോസ്വാമി വേദങ്ങളേയും ഭരണഘടനയേയും ഉദ്ധരിച്ചാണ് സംസാരിച്ചത്. തങ്ങള്‍ വേദിക് അല്ല, താന്ത്രിക് ആണ് എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ മറുപടി.

അപമാനം സഹിക്കണോ
ചര്‍ച്ചയില്‍ പങ്കെടുത്ത പലരും രാഹുല്‍ ഈശ്വറിനെ രൂക്ഷമായ വാക്കുകള്‍ കൊണ്ടാണ് വിമര്‍ഷശിച്ചത്. എന്നാല്‍ ചര്‍ച്ച നയിക്കുന്ന അര്‍ണബ് ഗോസ്വാമി ഇത്രയും അധിക്ഷേപിച്ച സ്ഥിതിയ്ക്ക് ടൈംസ് നൗവില്‍ ഇനി ചര്‍ച്ചയ്ക്ക് പോകണോ എന്ന കാര്യം രാഹുല്‍ തന്നെ ആലോചിക്കുന്നതാണ് നല്ലത്.

ഏകപക്ഷീയം
ചര്‍ച്ച നയിക്കുന്ന ആള്‍ തന്നെ ഒരു പക്ഷം ചേരുന്നുവെന്ന് ആദ്യം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അതില്‍ എന്താണ് അര്‍ത്ഥം എന്ന് ആരും ചോദിക്കരുത്. അതിന്റെ ഉത്തരം അര്‍ണബ് ഗോസ്വാമിയുടെ ഏതെങ്കിലും 'ഷോ' കണ്ടാല്‍ പിടികിട്ടും. പതിവ് 'ഷോ'കളില്‍ നിന്ന് ഇതും തീരെ വ്യത്യസ്തമായിരുന്നില്ല.












Click it and Unblock the Notifications