ഓഫ്‌ലൈന്‍ വീഡിയോ ഫേസ്ബുക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നിലൊരു രഹസ്യമുണ്ട്!!!
കാലിഫോര്‍ണിയ: വീഡിയോയില്‍ ഫേസ്ബുക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത് അടുത്ത കാലത്താണ്. ഇതോടെ വീഡിയോയിലേക്ക് ഉപയോക്താക്കളെ കൊണ്ടുവരാനുള്ള സജീവമായ ശ്രമങ്ങളാണ് ഫേസ്ബുക്ക് നടത്തുന്നത്. എന്നാല്‍ ഇതിനിടെ ഇന്റര്‍നെറ്റിന്റെ വേഗത കുറഞ്ഞത് ഫേസ്ബുക്കിന് തിരിച്ചടിയാവുകയായിരുന്നു. ഇതോടെയാണ് ഓഫ്‌ലൈന്‍ വീഡിയോ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് പരീക്ഷണത്തിന് കമ്പനി തയ്യാറായിട്ടുള്ളത്.
കാണാനിഷ്ടമുള്ള വീഡിയോകള്‍ സേവ് ചെയ്ത് പിന്നീട് രാത്രിയിലോ ഡൗണ്‍ലോഡിംഗ് ചാര്‍ജ്ജ് കുറവുള്ള സമയത്തോ കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യമാണ് ഈ ഫീച്ചര്‍ നല്‍കുന്നത്. ഇന്ത്യയിലെ ചെറിയൊരു ശതമാനം ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ഫേസ്ബുക്ക് ആപ്പില്‍ നിന്ന് വൈഫൈയില്‍ ഉള്ളപ്പോള്‍ സിങ്ക് ചെയ്യുന്ന വീഡിയോ ഓഫ്‌ലൈനായിരിക്കുമ്പോള്‍ കാണാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു.

എന്നാല്‍ ഇന്ത്യയിലെ മോശം ഇന്റര്‍നെറ്റ് കണക്ഷനാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്ത്യ തന്നെ തെരഞ്ഞെടുക്കാനുള്ള കാരണമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുറഞ്ഞ ഇന്റെര്‍നെറ്റ് സ്പീഡ് ഫേസ്ബുക്കില്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തെ കാര്യമായി ബാധിച്ചതോടെയാണ് പുതിയ അടവുമായി ഫേസ്ബുക്കിന്റെ രംഗപ്രവേശം. പ്രതിദിനം 500 മില്യണ്‍ ഉപയോക്താക്കള്‍ ഫേസ്ബുക്കില്‍ വീഡിയോ കാണുന്നുണ്ടെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍.
ഫേസ്ബുക്ക് വീഡിയോവഴി പരസ്യദാതാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തുന്ന കമ്പനിയുടെ ശ്രമങ്ങളെ ഇന്റര്‍നെറ്റ് സ്പീഡ് തകര്‍ക്കുമെന്ന് വ്യക്തമായതോടെയാണ് പരസ്യദാതാക്കളില്‍ നിന്ന് സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനായി പുതിയ ഫീച്ചറുമായെത്തിയത്. ഫേസ്ബുക്കിന്റെ വലിയ വിപണികളിലൊന്നാണ് ഇന്ത്യയിലെ 140 മില്യണ്‍ ഉപയോക്താക്കള്‍ മൊബൈല്‍ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ഇങ്ങനൊരു കാരണം കൂടിയുണ്ട് ഓഫ്‌ലൈന്‍ വീഡിയോ ഫീച്ചര്‍ പരീക്ഷണാര്‍ത്ഥം ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നില്‍.


Click it and Unblock the Notifications