Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയുടെ വലന്റൈന്‍സ് ഡേ ആശംസകള്‍; സസ്‌പെന്‍സും കണക്കിന് കമന്റും,ടെലികോം യുദ്ധം തുടരുന്നു!!!

#WithLoveFromJio എന്ന ഹാഷ് ടാഗുപയോഗിച്ചാണ് വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ടുള്ള പ്രമോഷന്‍ ജിയോ നടത്തുന്നത്

മുംബൈ: വാലന്റൈസ് ദിനത്തില്‍ വെറൈറ്റി ആശംസകളുമായി റിലയന്‍സ് ജിയോ. ടെലികോം വിപണിയിലെ എതിരാളികള്‍ക്ക് വലന്റൈന്‍സ് ദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റാണ് ട്വിറ്ററിലെ ശ്രദ്ധാകേന്ദ്രം. റിലയന്‍സ് ജിയോയുടെ ഔദ്യൗഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് രാവിലെ 10 മണിയ്ക്കാണ് എയര്‍ടെല്‍ ഇന്ത്യ, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നീ ടെലികോം സേവനദാതാക്കള്‍ക്ക് വാലന്റൈന്‍സ് ഡേ ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുള്ളത്.

റിലയന്‍സ് ജിയോയുടെ ട്വീറ്റിന് മറുപടിയുമായി ട്വീറ്റില്‍ പരാമര്‍ശിയ്ക്കപ്പെട്ട ടെലികോം കമ്പനികളൊന്നും രംഗത്തെത്തിയിരുന്നില്ല. എന്നാല്‍ രണ്ടായിരത്തോളം തവണയാണ് ജിയോയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുള്ളത്. ഇതിന് പുറമേ നിരവധി രസകരമായ കമന്റുകളും ട്വീറ്റിന് താഴെയുണ്ട്. #WithLoveFromJio എന്ന ഹാഷ് ടാഗുപയോഗിച്ചാണ് വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ടുള്ള പ്രമോഷന്‍ ജിയോ നടത്തുന്നത്.

reliance-jio

നേരത്തെ വോഡഫോണ്‍ എസ്എംഎസ് സര്‍വ്വീസിനെതിരെ അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്ത സംഭവത്തില്‍ റീ ട്വീറ്റ് ചെയ്ത ജിയോ അമിതാഭ് ബച്ചന് ജിയോ സിം വാഗ്ദാനം ചെയ്തിരുന്നു. നിലവില്‍ രാജ്യത്തെ മൂന്ന് പ്രമുഖ ടെലികോം ഉപയോക്താക്കള്‍ക്കെതിരെ നടക്കുന്ന യുദ്ധങ്ങള്‍ക്കിടെയാണ് വലന്റൈന്‍സ് ദിനത്തിലെ നിര്‍ണായ ട്വീറ്റ് പുറത്തുവരുന്നതെന്നും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+