തമിഴ് ചിത്രം റെമോയിലെ മുഴുവന്‍ ഗാനങ്ങളും റീലീസ് ചെയ്തു !
ഭാഗ്യരാജ് കണ്ണന് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം റെമോയിലെ മുഴുവന്‍ ഗാനങ്ങളും റീലീസ് ചെയ്തു. ചിത്രത്തിലെ ആദ്യം റിലീസ് ചെയ്ത ഗാനങ്ങള്‍ ഹിറ്റായിരുന്നു. പത്തു ലക്ഷത്തിലധികം പേരാണ് ഈ ഗാനങ്ങള്‍ യൂ ട്യൂബിലൂടെ കണ്ടത്. നീ കാതലന്‍, സിരിക്കാതേ എന്നീഗാനങ്ങളായിരുന്നു നേരത്തെ റിലീസ് ചെയ്തത്.
ദാവൂയ ,തമിഴ് സെല്‍വി,മീസ ബ്യുട്ടി എന്നീ പാട്ടുകളാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇതില്‍ മീസ ബ്യൂട്ടി എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച റെമോയുടെ ഓഡിയോ ലോഞ്ചിങ് നിര്‍വ്വഹിച്ചത് എ ആര് റഹ്മാനായിരുന്നു.

ശിവകാര്ത്തികേയന് നായകനാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ചിത്രത്തിന്റെ പ്രമോഷന് വീഡിയോയും പ്രേക്ഷകരില്‍ ആവേശമുണര്‍ത്തിയിരുന്നു. ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പിന് കം ക്ലോസര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രഭു രാധാകൃഷ്ണനാണ് പ്രമോ ഗാനം സംവിധാനം ചെയ്തത്.
ബോളിവുഡ് പോപ്പ് ഗായകന് അര്ജ്ജുന് കനുങ്കോയും ശ്രീനിഥി വെങ്കിടേഷുമാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സൗണ്ട് എഡിറ്റ് നിര്‍വ്വഹിച്ചിരിക്കുന്നത് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. യുവസംവിധായകന് വിഘ്നേശ് ശിവയാണ് ഗാനരചയിതാവ്. 24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര് ഡി രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. റെമോ ഒക്ടോബര്‍ ഏഴിന് തിയറ്ററുകളിലെത്തും.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications