ഫേസ്ബുക്കിനെ അടക്കി ആക്ഷേപിച്ചിട്ടില്ല: രഞ്ജിത്ത്

ഫേസ്ബുക്ക് എഴുത്ത് കക്കൂസ് സാഹിത്യമാണെന്ന് വിശേഷിപ്പിച്ച് വെട്ടിലായ രഞ്ജിത്ത് വിശദീകരണവുമായി ഫേസ്ബുക്കില്‍. ഫേസ്ബുക്കിനെ താന്‍ അടക്കി ആക്ഷേപിച്ചിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു.

ഫേസ്ബുക്ക് എന്ന വര്‍ത്തമാന മാധ്യമത്തെ ഞാന്‍ അടക്കി ആക്ഷേപിച്ചിട്ടില്ല. തെറ്റിദ്ധരിച്ചെങ്കില്‍ ആ പ്രസ്മീറ്റ് മുഴുനും കാണാഞ്ഞിട്ടാണെന്ന് പറഞ്ഞ രഞ്ജിത്ത് താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വ്യക്തമാക്കി.

ranjith-director

അതെ, ചിലര്‍ മനോ നിലയ്ക്ക് ചേര്‍ന്ന ഭാഷയില്‍ നടത്തുന്ന വാക്ക് ശരങ്ങള്‍, വാക്ക് യുദ്ധങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. അവരെയാണ് പൊതുകക്കൂസ് ചുവരെഴുത്തുകാര്‍ എന്ന് വിളിച്ചത്. അതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു- രഞ്ജിത്ത് പറഞ്ഞു.

ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതുകൊണ്ട് അത് തന്റെ സിനിമകള്‍ക്ക് ഭീഷണിയാകുമെന്നും രഞ്ജിത്ത് ഭയക്കുന്നില്ല. നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് രഞ്ജിത്തിന്റെ ഭാഷ്യം. എന്റെ വരാനിരിക്കുന്ന സിനിമകള്‍ വാക്കുകളാല്‍ കൊന്നു കളയുമെന്ന ഭീഷണിയുടെ മുന്നില്‍ പതറുന്നവനല്ല ഞാന്‍. സിനിമ നന്നെങ്കില്‍ ഓടും ഇല്ലെങ്കില്‍ പൊട്ടും.

Post by Ranjith Balakrishnan.

മുന്നറിയിപ്പ് എന്ന ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു രഞ്ജിത്തിന്റെ വിവാദപ്രസ്താവന. പണ്ടൊക്കെ മനോരോഗികള്‍ അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നത് പബ്ലിക്ക് കംഫര്‍ട്ട് സ്‌റ്റേഷനുകളിലും ട്രെയിനിന്റെ കക്കൂസുകളിലുമാണ്. എന്നാല്‍ ഇന്നത് ഫേസ്ബുക്കിലാണെന്നാണ് രഞ്ജിത്ത് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+