ലീലയുടെ 'പളുങ്ക് പതിപ്പ്' ടോറന്റില്‍, ഞെട്ടിത്തരിച്ച് അണിയറക്കാര്‍!
ഏപ്രില്‍ 22 നാണ് രഞ്ജിത്ത് ചിത്രമായ ലീല റിലീസ് ചെയ്തത്. റിലീസിങിന് മുമ്പ് തന്നെ വിവാദങ്ങളില്‍ പെട്ട ചിത്രം തീയറ്ററുകള്‍ക്കൊപ്പം തന്നെ ഇന്റര്‍നെറ്റിലും റിലീസ് ചെയ്ത് ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാല്‍ റിലീസ് ചെയ്ത് കൃത്യം നാലാം പക്കം ലീലയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍. ഇന്റര്‍നെറ്റിലൂടെയാണ് റിലീസ് എങ്കിലും ചിത്രം കോപ്പി ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു ഓണ്‍ലൈന്‍ വിതരണക്കാര്‍ അവകാശപ്പെട്ടത്.
എന്നാല്‍ റിലീസ് കഴിഞ്ഞ് ഒരാഴ്ച പോലും തികയുന്നതിന് മുമ്പേ ചിത്രം ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് അണിയക്കാര്‍. തീയറ്ററുകളില്‍ നിന്നും കോപ്പി ചെയ്തിരിക്കുന്ന കാമറ പ്രിന്റല്ല, നല്ല ക്വാളിറ്റിയുള്ള പ്രിന്റുകളാണ് ഓണ്‍ലൈനില്‍ പുറത്തുവന്നിരിക്കുന്നത്. ടോറന്റിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റുമാണ് ലീലയുടെ വ്യാജ പ്രിന്റുകള്‍ പരക്കുന്നത്.

തന്റെ സിനിമയെ തകര്‍ക്കാനിറങ്ങിയ ഗൂഡശക്തികളാണ് ഇതിന് പിന്നിലെന്നാണ് ലീലയുടെ തിരക്കഥാകൃത്തായ ഉണ്ണി ആര് പറയുന്നത്. സിനിമ തകര്‍ക്കാന്‍ വേണ്ടി ബുദ്ധിജീവി നിരൂപകരെക്കൊണ്ട് പണം കൊടുത്ത് എഴുതിക്കുകയാണ് എന്നും ഉണ്ണി ആര് മനോരമയോട് പറഞ്ഞു. ലീലയുടെ വ്യാജപ്രിന്റ് പ്രചരിപ്പിച്ചവര്‍ക്കെതിരെ അണിയറക്കാര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് പുറത്ത് എവിടെനിന്നും ഓണ്‍ലൈനില്‍ ലീല കാണാന്‍ പറ്റുന്ന തരത്തിലായിരുന്നു ഇന്റര്‍നെറ്റ് റിലീസ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ്പാണ് റീലാക്സ് ഡോട് ഇന്‍ എന്ന വെബ്സൈറ്റിലൂടെ ലീല ഓണ്‍ലൈന്‍ റിലീസ് ചെയ്തത്. ആയിരക്കണക്കിന് പ്രവാസികളാണ് ആദ്യദിവസം തന്നെ ചിത്രം കണ്ടത്. ഓണ്‍ലൈന്‍ പ്രിന്റില്‍ നിന്നുമാണ് ലീലയുടെ വ്യാജന് പുറത്തായത് എന്നാണ് അനുമാനം. ടോറന്റില്‍ ലഭ്യമാകുന്ന വ്യാജപ്രിന്റിന്റെ ക്വാളിറ്റിയും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications