Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രുതി കിരീടം ചൂടണമെന്ന് ആഗ്രഹിച്ച വ്യക്തി ഇന്ന് ഭൂമിയിലില്ല; അതൊരു വേദനയാണ്; രഞ്ജുവിന്റെ കുറിപ്പ്

കൊച്ചി: മിസ് ട്രാന്‍സ് ഗ്ലോബല്‍ സൗന്ദര്യ മത്സരത്തില്‍ ശ്രുതി സിത്താരയ്ക്ക് കഴിഞ്ഞ ദിവസമാണ് ഒന്നാം സ്ഥാനം നേടിയെടുത്തത്. വൈക്കം സ്വദേശിയാണ് ശ്രുതിയെ നിരവധി പേരാണ് സോഷ്യല്‍ മീഡിയ വഴി അടക്കം അഭിനനന്ദിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ വഴി കേരള പൊലീസും ശ്രുതിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

തന്നെ മോഡലിംഗ് രംഗത്തേക്ക് എത്തിച്ചത് സെലിബ്രിറ്റി മേക്കപ്പ് അര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജുമാര്‍ ആണെന്ന് ശ്രുതി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ അപൂര്‍വ്വ നേട്ടം കൈവരിച്ച ശ്രുതി അഭിനന്ദിച്ച് സെലിബ്രിറ്റി മേക്കപ്പ് അര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജുമാര്‍ പങ്കുവച്ച ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

ഒരു പാട് അഭിമാനവും സന്തോഷവും പ്രതീക്ഷകളുമാണ് ശ്രുതിയുടെ ഈ പോരാട്ടത്തിനെന്ന് രഞ്ജു കുറിപ്പിൽ പറഞ്ഞു. അവളോടൊപ്പം നിന്ന് ഒരുപാട് വ്യക്തികളുണ്ട് അവള്‍ കിരീടം ചൂടണമെന്ന് അതിയായ ആഗ്രഹിച്ചിരുന്ന വ്യക്തി ഇന്ന് ഭൂമിയിലിൽ ഇല്ലെന്നും രഞ്ജു കുറിപ്പിൽ വ്യക്തമാക്കുന്നു. രഞ്ജുവിന്റെ വാക്കുകളിലേക്ക്. . . .

1

പറയാന്‍ വൈകിയോ എന്നറിയില്ല, എങ്കിലും പറയാതിരിക്കാന്‍ പറ്റില്ലല്ലോ. ലോകത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗം എന്ന ലേബല്‍ ആയിരുന്നു ഞങ്ങള്‍ ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക്. എന്നാല്‍ കാലങ്ങള്‍ മാറി ഒരുപാട് ഒരുപാട് മാറ്റങ്ങള്‍ ഇവിടെ വന്നു. ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇവിടെ പലരും തയ്യാറായിരുന്നില്ല.

2

അതില്‍ എടുത്തു പറയേണ്ട ഒരു വിഭാഗമായിരുന്നു പോലീസ് അധികാരികള്‍. പലപ്പോഴും എന്തെങ്കിലുമൊക്കെ കേസുകളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എങ്ങനെയൊക്കെ ഞങ്ങളെ ഉപദ്രവിക്കുമോ അങ്ങനെയൊക്കെ ഉപദ്രവിച്ചിരുന്ന ഒരു കാലഘട്ടം ഞങ്ങള്‍ക്കുണ്ടായിരുന്നു. സര്‍ജറി ചെയ്തവരെ പരിഹസിക്കുക സര്‍ജറി ചെയ്യാത്തവരെ പരിഹസിക്കുക മ്ലേച്ഛമായ പദങ്ങള്‍ ഉപയോഗിച്ചു പലപ്പോഴും ഞങ്ങളെ കുത്തി വേദനിപ്പിച്ചിരുന്നു.

3

എന്നാല്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കമ്മ്യൂണിറ്റിയിലെ ഒരു കുട്ടിയുടെ ഒരു പ്രശ്‌നവുമായി ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ കഥയാകെ മാറി. അവിടുത്തെ സ്വീകരണം കണ്ടു അത്ഭുതപ്പെടേണ്ടി വന്നു. ആ മാറ്റങ്ങള്‍ മനസ്സില്‍ സന്തോഷം ഉളവാക്കുന്നത് ആയിരുന്നു. എന്നാല്‍ ഇതേ കേസുമായി മറ്റൊരു പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ ഞങ്ങള്‍ക്ക് നേരിടേണ്ടിവന്നത് വീണ്ടും പരിഹാസ വാക്കുകളായിരുന്നു.

4

എന്ന് മാറും എന്ന് മാറും എന്നു മാറും എന്ന ചിന്തയില്‍ പലപ്പോഴും ഇവരെ പഠിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു ഞങ്ങള്‍. ഇന്ന് ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്ന് ശ്രുതി സിത്താര ലോക സൗന്ദര്യ പട്ടം നേടിയ വന്നിരിക്കുകയാണ്. ഒരുപാട് അഭിമാനവും സന്തോഷവും പ്രതീക്ഷകളുമാണ് ശ്രുതിയുടെ ഈ പോരാട്ടത്തിന്. അവളോടൊപ്പം നിന്ന് ഒരുപാട് വ്യക്തികളുണ്ട് അവള്‍ കിരീടം ചൂടണമെന്ന് അതിയായ ആഗ്രഹിച്ചിരുന്ന വ്യക്തി ഇന്ന് ഭൂമിയിലില്ല.

5

അതൊരു വേദനയായി എന്നും നിലനില്‍ക്കും. കേരള പോലീസിന്റെ ഈ അഭിനന്ദന വാക്കുകള്‍ ഞങ്ങള്‍ക്ക് മുന്നോട്ട് കുതി ക്കാനുള്ള ഒരു പ്രചോദനമായി കരുതട്ടെ ഭാവിയില്‍ ഞങ്ങള്‍ക്ക് മേലുള്ള കുതിര കയറ്റത്തിന് ഒരു അയവു വരുമെന്ന് പ്രതീക്ഷിച്ചു കൊള്ളട്ടെ. വരും തലമുറകളിലെ ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് ശ്രുതിയുടെ ഈ നേട്ടം ഒരു പ്രചോദനമാകട്ടെ ഇനിയും ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ നിനക്കും നമ്മുടെ കമ്മ്യൂണിറ്റികള്‍ക്കും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ഐ ലവ് യു- രഞ്ജു രഞ്ജുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+