Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് ലൈവ്‌സ്ട്രീമിംഗ് നിര്‍ത്തലാക്കുന്നു!!!!

കാലിഫോര്‍ണിയ: ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങള്‍ പകര്‍ത്തുന്നതിനായി ഫേസ്ബുക്ക് കൊണ്ടുവന്ന ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് സ്വകാര്യത ലംഘിക്കുന്നുവെന്ന് കണ്ടെത്തല്‍. അപകടം, കൊലപാതകം എന്നിവയുള്‍പ്പെടെയുള്ള ഹീന കൃത്യങ്ങള്‍ മറ്റുള്ളവര്‍ ഫേസ്ബുക്ക് ലൈവില്‍ പകര്‍ത്തുകയും അവ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാനും തുടങ്ങിയതോടയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നത്.

കഴിഞ്ഞ ദിവസം അമേരിക്കയിലെ മിന്നസോട്ടയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ച കറുത്ത വംശജനായ യുവാവിന്റെ അന്ത്യനിമിഷങ്ങള്‍ ഫേസ്ബുക്കില്‍ വൈറലായിരുന്നു. യുവാവിന്റെ കാമുകിയാണ് വീഡിയോ പകര്‍ത്തിയത്. അമേരിക്കയില്‍ നിലനില്‍ക്കുന്ന വംശവിവേചനത്തിന്റെ ജീവിക്കുന്ന തെളിവുകള്‍ ലോകം മുഴുവന്‍ ഇതിനകം തന്നെ കണ്ടുകഴിഞ്ഞതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മികച്ച മാധ്യമമായി മാറിക്കഴിഞ്ഞു എന്നതിനുള്ള തെളിവായിരുന്നു ഈ സംഭവം.

facebook-woman

എന്നാല്‍ ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനുള്ള മോശം മാധ്യമമായി കൂടി മാറിക്കൊണ്ടിരിക്കുകയാണ്. കൊലപാതകം, പീഡനം, ആത്മഹത്യ എന്നിവ ലൈവായി ചിത്രീകരിച്ച സംഭവങ്ങള്‍ അടുത്ത കാലത്തായി ഫേസ്ബുക്കില്‍ വൈറലായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+