ഫേസ്ബുക്ക് മെസ്സഞ്ചറിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍?
കാലിഫോര്‍ണിയ: ലോകത്തെ ഏറ്റവുമധികം ഉപയോക്താക്കളുള്ള ഫേസ്ബുക്കിന്റെ ഫേസ്ബുക്കിന്റെ മെസ്സഞ്ചറിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ചാറ്റ് ആപ്ലിക്കേഷനായ മെസ്സഞ്ചറില്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും സുരക്ഷക്കും വേണ്ടിയാണ് ഫേസ്ബുക്ക് ഇത്തരമൊരു ഉദ്യമത്തിനൊരുങ്ങുന്നത്.
മെസ്സഞ്ചറില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വരുന്നതോടെ ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന രണ്ടാംത്തെ ഫേസ്ബുക്ക് ഉല്‍പ്പന്നമായി ഫേസ്ബുക്ക് മെസ്സഞ്ചര്‍ മാറും. ഈ വര്‍ഷം വാട്സ് ആപ് മെസ്സഞ്ചറാണ് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് സംരക്ഷണം നല്‍കുന്നതിനായി ആദ്യമായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. വാ്സ് ആപ് വഴി കൈമാറുന്ന മെസേജുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ മൂന്നാമതൊരാള്‍ക്ക് കാണാന്‍ കഴിയാത്തതാണ് ഈ സംവിധാനം.

എന്നാല്‍ ഫേസ്ബുക്ക് വക്താവ് ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. ആപ്പിളും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയും തമ്മിലുണ്ടായ സുരക്ഷാ തര്‍ക്കങ്ങളാണ് ഫേസ്ബുക്കിനെ വാട്സ് ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാക്കിയത്. ഫേസ്ബുക്ക് മെസ്സഞ്ചറിന് ബദലായി ഗൂഗിള്‍ കൊണ്ടുവരാനിരിക്കുന്ന അലോ മെസേജിംഗ് ആപ്ലിക്കേഷന്‍ മുമ്പില്‍ പിടിച്ചുനില്‍ക്കാനുള്ള ഫേസ്ബുക്കിന്റെ മറ്റൊരു അടവാണ് ഇതെന്നും ടെക് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഗൂഗിള്‍ അലോ ചാറ്റ് ആപ്ലിക്കേഷന്‍ ഇതേ സംവിധാനത്തോടെയാണ് പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം മുന്‍കൂട്ടികണ്ടുകൊണ്ടാണ് ഫേസ്ബുക്കിന്റെ തയ്യാറെടുപ്പുകള്‍. വാട്സ് ആപ്പിന് പിന്നാലെ പ്രമുഖ ചാറ്റ് ആപ്ലിക്കേഷനായ വൈബറും ഏപ്രിലില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications