'14 പേര്‍ക്കെതിരെ മിടു, നഷ്ടമായത് മൂന്ന് സിനിമകളും സുഹൃത്തുക്കളും'; തുറന്നുപറഞ്ഞ് രേവതി സമ്പത്ത്
2019 മെയില്‍ ആണ് രേവതി സിദ്ദിഖിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സിദ്ദിഖില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നാണ് രേവതി പറഞ്ഞത്.
നടന്‍ സിദ്ദിഖിനെതിരെ മിടു ആരോപണവുമായി രംഗത്തെത്തിയ നടിയാണ് രേവതി സമ്പത്ത്. സിദ്ദിഖില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായെന്നാണ് താരം വെളിപ്പെടുത്തിയത്. 2016ല്‍ തിരുവനന്തപുരം നിള തീയേറ്ററില്‍ വെച്ച് വാക്കുകള്‍ കൊണ്ടുള്ള ലൈംഗീക അധിക്ഷേപം സിദ്ദീഖില്‍ നിന്നുണ്ടായി എന്നായിരുന്നു രേവതി പറഞ്ഞത്. സിദ്ദിഖും കെ പി എ സി ലളിതയും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പങ്കുവച്ചായിരുന്നു രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്.

സുഹൃത്തുക്കള്‍ പോലും ശത്രുക്കളായി
എന്നാല്‍ ഇപ്പോഴിതാ ചില തുറന്നുപറച്ചിലുകളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. സിനിമയില്‍ നിന്നുണ്ടായ മീടു അനുഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ സുഹൃത്തുക്കള്‍ പോലും ശത്രുക്കളായി എന്നാണ് രേവതി പറയുന്നത്. അടുത്ത സുഹൃത്തുക്കള്‍ പോലും ശത്രുക്കളായി മാറി. ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് താന്‍ വെളിപ്പെടുത്തല്‍ നടത്തുന്നത് എന്ന് വരെ കേള്‍ക്കേണ്ടിവന്നെന്ന് രേവതി പറയുന്നു.

നഷ്ടപ്പെട്ട സിനിമകള്‍
മിടുവിന് ശേഷം തനിക്ക് മൂന്ന് സിനിമകള്‍ നഷ്ടമായെന്നും രേവതി പറയുന്നു. തന്നെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഫേക്കാണെന്നും വരെ പറഞ്ഞു. തനിക്ക് ശ്രദ്ധയാകര്‍ഷിക്കല്‍ രോഗമാണെന്നും പലരും പറഞ്ഞു. തനിക്ക് സിനിമ നഷ്ടപ്പെട്ടതിന് പിന്നിലെ കാരണം, ആരൊക്കെയോ സംവിധായകനെ വിളിച്ച് എന്തൊക്കെയോ പറഞ്ഞതാണ്.

പൊതു സ്വരം രൂപപ്പെട്ടു
അവളെ സെറ്റിലേക്ക് വിളിക്കരുതെന്നും പ്രശ്‌നക്കാരിയാണെന്നുമുള്ള പൊതു സ്വരം രൂപപ്പെട്ടു. ഒരേ സമയത്ത് 14 പേര്‍ക്കെതിരെ മിടു ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഒപ്പം ആരുമില്ലെന്ന റിയാലിറ്റിയിലേക്ക് എത്താന്‍ വൈകിയെന്നും രേവതി പറയുന്നു. തനിക്ക് ആരോടും ക്ഷമിക്കാന്‍ തോന്നിയിട്ടില്ല, നല്ല ദേഷ്യമുണ്ട്.

കൂടെയുണ്ടായത് അച്ഛനും അമ്മയും
പലരോടും ദേഷ്യമുണ്ട്. എന്നാലും മനസമാധാനവും സന്തോഷവും ആത്മാഭിമാനമുണ്ട്. മിടുവിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അകന്ന് നിന്നപ്പോഴും അച്ഛനും അമ്മയും തനിക്കൊപ്പമുണ്ടായിരുന്നെന്ന് രേവതി പറയുന്നു. അതേസമയം, 2019 മെയില്‍ ആണ് രേവതി സിദ്ദിഖിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സിദ്ദിഖില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നാണ് രേവതി പറഞ്ഞത്.












Click it and Unblock the Notifications