Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്ത്രീകള്‍ക്ക് പത്രാസ് വരൂലേ വിനീത് ശ്രീനിവാസാ'; ഹൃദയത്തിലെ പാട്ടില്‍ സ്ത്രീവിരുദ്ധതയെന്ന് രേവതി സമ്പത്ത്

കൊച്ചി: പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. ചിത്രത്തിലെ പാട്ടുകള്‍ എല്ലാം തന്നെ ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ആദ്യം പുറത്തിറക്കിയ ദര്‍ശന എന്ന പാട്ട് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വലിയ അഭിനന്ദനങ്ങളാണ് ഈ പാട്ടിനെ തേടിയെത്തിയത്.

1

ഹൃദയത്തിലെ മറ്റൊരു ഗാനവും ദിവസങ്ങള്‍ക്ക് പുറത്തിറക്കിയിരുന്നു. 'പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ, ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ' എന്ന ഗാനമായിരുന്നു അത്. സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായ ഈ ഗാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.

2

പാട്ടിലെ സ്ത്രീവിുദ്ധത ചൂണ്ടിക്കാണിച്ചായിരുന്നു രേവതി സമ്പത്തിന്റെ വിമര്‍ശനം. സ്ത്രീകളെ സദാ നേരവും മൊഞ്ച്/ അഴക് / ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ എടുത്തുകളയേണ്ടതുണ്ടെന്ന് രേവതി സമ്പത്ത് വിമര്‍ശിച്ചു. രേവതിയുടെ അഭിപ്രായത്തെ പിന്തുണച്ചും എതിര്‍ത്തും ഒട്ടേറെ പേര്‍ രംഗത്തെത്തുന്നുണ്ട്. രേവതിയുടെ വാക്കുകളിലേക്ക്...

3

പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ. അതെന്താ വിനീത് ശ്രീനിവാസാ,
നമ്മള്‍ സ്ത്രീകള്‍ക്ക് പത്രാസ്സ് വരൂലേ?? സ്ത്രീകളെ സദാ നേരവും മൊഞ്ച് / അഴക് / ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്...! നമ്മള്‍ ഒക്കെ പത്രാസ്സില്‍ ഡബിള്‍ പിഎച്ച്ഡി ഉള്ളവരാടോ- രേവതി ഫേസ്ബുക്കില്‍ കുറിച്ചു.

4

അതേസമയം, രേവതിയുടെ അഭിപ്രായത്തെ പിന്തുണച്ചും എതിര്‍ത്തും പോസ്റ്റിന് താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എല്ലാത്തിനും നെഗറ്റീവ് കണ്ടാല്‍ അതിനെ നേരം കാണു. പാട്ടിനു അതിന്റെതായ രീതിയില്‍ വിടുക എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്. എന്നാല്‍ വിടൂല എന്നാണ് രേവതി ഈ കമന്റിന് മറുപടിയായി നല്‍കിയത്.

5

സോഷ്യല്‍ മീഡിയ അറ്റന്‍ഷന്‍ സീക്കിംഗ്, ആരും ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ശ്രദ്ധ നേടാന്‍ വേണ്ടി ഓരോരോ ചിന്താഗതി പോസ്റ്റുകള്‍ എന്നാണ് ഒരാള്‍ ഇതിനെ വിമര്‍ശിച്ചത്. ഇതിനൊക്കെ എന്തിനാണ് കറക്ടനെസ്, വിനീത് പോലും ഇതൊന്നും ആലോചിച്ച് കാണില്ലെന്ന് മറ്റൊരാള്‍ കമന്റായി കുറിച്ചു.

6

പെണ്ണിനെറെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു .. അതെന്താ പെണ്ണിനെ പുഞ്ചിരിയില്‍ ഒതുക്കാതെ സീരിയസ്സ് ആക്കിക്കൂടെ ... ഇതൊക്കെയാണ് ഫെമിനിസം എന്നാണ് ഒരോരുത്തരുടെ ധാരണ ... നിലപാടുള്ള ബാക്കിയുള്ള ഫെമിനിസ്റ്റുകളെ കൂടി പറയിപ്പിക്കാന്‍ ഓരോന്നുമായി വന്നോളും എന്നാണ് മറ്റൊരാള്‍ വിമര്‍ശിച്ച് പങ്കുവച്ച കമന്റ്. അതേസമയം, രേവതി സമ്പത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

7

അതേസമയം, കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുമെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നും ചിത്രം ജനുവരി 21ന് തന്നെ തീയേറ്ററില്‍ എത്തുമെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം അറിയിച്ചു.

8

ഹൃദയം ജനുവരി 21ന് റിലീസ് ചെയ്യാനുള്ള തീരുമാന്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ലോക്ക് ഡൗണ്‍, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങള്‍ ഒന്നും വരാതിരുന്നാല്‍ 21ന് ചന്നെ കേരളത്തിലെ തീയേറ്ററുകളില്‍ എത്തുമെന്നാണ് വിനീത് ശ്രീനിവാസന്‍ അറിയിച്ചത്. റിലീസ് മാറ്റിവച്ചെന്ന പ്രചരണം ശക്തമായതിനാലാണ് വിനീത് ഇങ്ങനെ ഒരു വിശദീകരണം നല്‍കിയത്.

9

മേരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മേരിലാന്‍ഡ് സിനിമാസിന്റെ 70ാം വര്‍ഷത്തില്‍ ഒരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+