Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂക്കയെ കുറിച്ച് ലിച്ചി പറഞ്ഞതില്‍ തെറ്റെന്തെന്ന് റിമ; എന്താ വയസന്‍ കഥാപാത്രം പറ്റില്ലേ?

ചാനല്‍ അഭിമുഖത്തിനിടെ മമ്മൂക്കയെ കറിച്ച് തമാശ രൂപേണ പരാമര്‍ശം നടത്തിയ യുവനടി അന്ന രേഷ്മ രാജനെ സമൂഹമാധ്യമങ്ങള്‍ വഴി ആക്രമിക്കന്നവര്‍ക്കെതിരെ നടി റിമ കല്ലിങ്കല്‍ രംഗത്ത്. മമ്മൂക്കയെ കുറിച്ച് അന്ന പറഞ്ഞതില്‍ തെറ്റെന്താണെന്നാണ് റിമ ചോദിക്കുന്നത്. സംഭവത്തില്‍ അന്ന മാപ്പ് പറഞ്ഞതിനെയും റിമ വിമര്‍ശിക്കുന്നു.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് അന്ന രേഷ്മ രാജന്‍. ചിത്രത്തില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് അന്ന അവവതിപ്പിച്ചത്. ആ പേരില്‍ തന്നെയാണ് അന്ന പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നതും. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിരുന്നു അന്ന.

ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്

ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്

ഒരു ചാനല്‍ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് അന്ന ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്. തമാശ രൂപത്തില്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നു.

മമ്മൂട്ടി അച്്ഛനാകട്ടെ

മമ്മൂട്ടി അച്്ഛനാകട്ടെ

മമ്മൂട്ടിയും ദുല്‍ഖറും വന്നാല്‍ ആരുടെ നായികയാകുമെന്ന കുസൃതിച്ചോദ്യത്തിന് ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെയെന്ന അന്ന മറുപടി നല്‍കിയതാണ് വിവാദമായത്. മമ്മൂട്ടി ആരാധകര്‍ അന്നയ്ക്ക് നേരെ തിരിയുകയായിരുന്നു.

പിന്തുണയുമായി റിമ

പിന്തുണയുമായി റിമ

സംഭവത്തില്‍ അന്നയ്ക്ക് പിന്തുണയുയി എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. 65 വയസുള്ള നടന്‍ തന്റെ അച്ഛന്റെ കഥാപാത്രം അവതരിപ്പിക്കഥണമെന്ന് പറഞ്ഞതിനാലാണ് ലിച്ചിയെ എല്ലാവരും പരിഹസിക്കുന്നതെന്ന് റിമ പറയുന്നു.

 എന്തിന് പരിഹസിക്കണം

എന്തിന് പരിഹസിക്കണം

അങ്ങനെ പറഞ്ഞതിന് ലിച്ചിയെ എന്തിന് പരിഹസിക്കണമെന്നാണ് റിമ ചോദിക്കുന്നത്. മമ്മൂട്ടിക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നാണോ പരിഹസിക്കുന്നവരുടെ വിചാരമെന്ന് റിമ ചോദിക്കുന്നു.

ഗംഭീരമായി തന്നെ ചെയ്യും

ഗംഭീരമായി തന്നെ ചെയ്യും

മമ്മൂക്ക അത്തരം കഥാപാത്രങ്ങള്‍ വളരെ നന്നായി തന്നെ ചെയ്യുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് റിമ പറയുന്നു. കൗരവര്‍ എന്ന ചിത്രം താന്‍ ഓര്‍ക്കുന്നുവെന്നും റിമ.

ലിച്ചിയെ പരിഹസിച്ച് പേര് നശിപ്പിക്കുന്നു

ലിച്ചിയെ പരിഹസിച്ച് പേര് നശിപ്പിക്കുന്നു

മമ്മൂട്ടി ബുദ്ധിമാനായ നടനാണെന്ന് റിമ പറയുന്നു. അതുകൊണ്ട് ശേഭന, ഉര്‍വശി, രേവതി എന്നിവരെപ്പോലെ 70 അല്ലെങ്കില്‍ 30 വയസുള്ള കഥാപാത്രങ്ങളൊക്കെ നന്നായി അവതരിപ്പിക്കുമെന്നും റിമ പറയുന്നു. കാപട്യമില്ലാത്തവരും ലിംഗ വിവേചനമില്ലാത്തവരും പ്രായം അടിസ്ഥാനമാക്കാത്തവരുമാണല്ലോ നമ്മള്‍ എന്നും റിമ. ലിച്ചിയെ പരിഹസിച്ച് ആരാണ് നമ്മൂടെ പേര് നശിപ്പിക്കുന്നതെന്നും റിമ ചോദിക്കുന്നു

 എന്തിനാണ് മാപ്പ്

എന്തിനാണ് മാപ്പ്

ഇവിടെ എന്താണ് പ്രശ്‌നമെന്നും ലിച്ചി എന്തിനാണ് മാപ്പ് ചോദിക്കുന്നതെന്നും റിമ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയ പരിഹാസത്തിനു പിന്നാലെ ലൈവ് ഫേസ്ബുക്ക് വീഡിയോയില്‍ സംഭവത്തെ കുറിച്ച് വിശദീകരിച്ചു കൊണ്ടും മാപ്പ് ചോദിച്ചു കൊണ്ടും അന്ന രംഗത്തെത്തിയിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു അന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+