ആഷിക് അബുവിന്‍റെ ആണത്തം, അമ്മക്കും പെങ്ങള്‍ക്കും വരെ തെറി, ... ഇതിന്റെ അങ്ങേയറ്റം; റിമയോട് ഒപിഎംകെവി

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  'തെറിവിളിയുടെ അങ്ങേയറ്റം' പാർവതിയെ പിന്തുണച്ച റിമക്ക് കിട്ടിയത്

  എതിര്‍ സ്വരം ഉയര്‍ത്തുന്നവരെ തെറിവിളിച്ച് തോല്‍പിക്കുക എന്നതാണ് ഒരു വിഭാഗത്തിന്റെ രീതി. അത് സ്ത്രീകളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അങ്ങനെ എതിര്‍സ്വരം ഉയര്‍ത്തുന്നവരെ പിന്തുണച്ചാല്‍ പോലും തെറികേട്ട് മടുക്കേണ്ടിവരും എന്നതാണ് സ്ഥിതി.

  ഓട് മലരെ കണ്ടം വഴി!!! ജൂഡ് ആടല്ല, കുരങ്ങാണെന്ന്... അറഞ്ചംപുറഞ്ചം പൊങ്കാല; ഓട് മങ്കി കണ്ടം വഴി

  ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന് നടി പാര്‍വ്വതി ട്വിറ്ററില്‍ കൊടുത്ത ഒഎംകെവി മറുപടിയിലാണ് ഇപ്പോഴും വിവാദം തീരാത്തത്. പാര്‍വ്വതിയുടെ ട്വീറ്റിന്റ സ്‌ക്രീന്‍ഷോട്ട് നടി റിമ കല്ലിങ്കലും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വലിയ തെറിവിളികള്‍ക്കാണ് റിമ ഇരയായിക്കൊണ്ടിരിക്കുന്നത്.

  റിമയെ പിന്തുണയക്കുന്നവര്‍ക്കും ഉണ്ട് ഫേസ്ബുക്കില്‍ എമണ്ടന്‍ തെറികള്‍. ഇങ്ങനെ തെറിപറയുന്നവരില്‍ മിക്കവരും പ്രമുഖ സൂപ്പര്‍ സ്റ്റാറുകളുടെ ആരാധകരും കൂടിയാണ്. എന്തുകൊണ്ടാണ് ഇവര്‍ക്ക് ഇങ്ങനെ കുരുപൊട്ടുന്നത് എന്ന ചോദ്യത്തിന് അര്‍ത്ഥമില്ല.

  റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്

  റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്

  പാര്‍വ്വതി ട്വീറ്റ് ചെയ്തതിന്റെ ഒരു സ്‌ക്രീന്‍ ഷോട്ട് ആയിരുന്നു റിമ കല്ലിങ്കല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ഇതിനെ പിന്തുണച്ചുകൊണ്ടും എതിര്‍ത്തുകൊണ്ടും ഒരുപാട് പേര്‍ രംഗത്ത് വരികയും ചെയ്തു. എന്നാല്‍ പിന്നീട് ഉണ്ടായത് കേട്ടാല്‍ അറയ്ക്കുന്ന കാര്യങ്ങളാണ്.

  യോഗ്യത ഉണ്ടോടീ... എന്ന്

  യോഗ്യത ഉണ്ടോടീ... എന്ന്

  നല്ല ഭാഷ. നല്ല സംസ്‌കാരം... ത്ഫൂ... മമ്മൂട്ടി എന്ന പേര്, അല്ലെങ്കില്‍ മോഹന്‍ലാല്‍ എന്ന പേര് ഉച്ഛരിക്കാനുള്ള യോഗ്യത ഉണ്ടോടീ നിനക്കൊക്കെ എന്നാണ് ഒരാളുടെ ചോദ്യം. ആ ചോദ്യത്തില്‍ അവസാനിച്ചില്ല ആ കമന്റ്. അതിന് താഴെ വന്ന മറ്റ് മറുപടികള്‍ കൂടി കണ്ടാല്‍ തിരിച്ചറിയാം മലയാളികളുടെ സാംസ്‌കാരിക ഉന്നമനം.

  പിന്തുണച്ചവന് പച്ചത്തെറി

  പിന്തുണച്ചവന് പച്ചത്തെറി

  റിമയെ പിന്തുണച്ചെത്തിയ മറ്റൊരാള്‍ക്കാണ് ഈ തെറി വിളിയുടെ രൂക്ഷത ശരിക്കും മനസ്സിലായത്. അയാളുടെ അമ്മയേയും. ഭാര്യയേയും അമ്മയേയും സഹോദരിയേയും വരെ ചേര്‍ത്തുകൊണ്ട് അശ്ലീല, അസഭ്യ പ്രയോഗങ്ങളായിരുന്നു തുടര്‍ന്നങ്ങോട്ട്. അതിനെ പിന്തുണക്കാനും ഉണ്ടായിരുന്നു കുറേയേറെ പേര്‍.

  ടെസ്സയുണ്ടെങ്കില്‍ സ്‌കറിയയും

  ടെസ്സയുണ്ടെങ്കില്‍ സ്‌കറിയയും

  തന്നെ വഞ്ചിച്ചവന്റെ ലിംഗം മുറിച്ച് കളഞ്ഞ ടെസ്സ എന്ന കഥാപാത്രത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍, സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറുന്ന രാജന്‍ സ്‌കറിയയേയും അംഗീകരിക്കണം എന്നാണ് മറ്റൊരാളുടെ ആവശ്യം. 22 എഫ്‌കെ എന്ന ചിത്രത്തില്‍ ടെസ്സയെ അവതരിപ്പിച്ചത് റിമ കല്ലിങ്കല്‍ ആയിരുന്നു.

  ആഷിക് അബു ആണത്തം കാണിച്ചാല്‍

  ആഷിക് അബു ആണത്തം കാണിച്ചാല്‍

  ആഷിക് അബു ആണത്തം കാണിച്ചാല്‍ തീരാവുന്നതേയുള്ള റീമ കഞ്ചാവിന് എന്നാണ് മറ്റൊരാളുടെ പരിഹാസം. മുമ്പ് ആഷിക് അബുവിന്റേയും റീമ കല്ലിങ്കലിന്റേയും പേര് ചില മാധ്യമങ്ങള്‍ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഇതാണ് ഇപ്പോള്‍ ഇവിടെ ഇങ്ങനെ ഒരു ആരോപലം ചിലരെങ്കിലും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കാരണം.

  ഇടുക്കി ഗോള്‍ഡ്

  ഇടുക്കി ഗോള്‍ഡ്

  ഇടുക്കി ഗോള്‍ഡ് എന്ന സിനിമയില്‍ കഞ്ചാവ് ഉപയോഗിക്കുന്ന കുറച്ച് രംഗങ്ങള്‍ ഉണ്ട്. അതെല്ലാം കാണിച്ചുകൂട്ടിയ ഭര്‍ത്താവ് ആഷിക് അബുവിനെ വിമര്‍ശിച്ചിട്ട് മതി ബാക്കിയുള്ളവരെ വിമര്‍ശിക്കല്‍ എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

  സ്ത്രീകള്‍ക്ക് ശാപം

  സ്ത്രീകള്‍ക്ക് ശാപം

  റിമ കല്ലിങ്കലിനേയും പാര്‍വ്വതിയേയും പോലുള്ളവരാണ് സ്ത്രീകള്‍ക്ക് ശാപം എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. മുമ്പ് അഭിനയിച്ച സിനിമയിലെ വസ്ത്രധാരണം വരെ ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്. അതിന്റെ പേരിലുള്ള തെറിവിളികള്‍ക്കും കുറവില്ല.

  ഒപിഎംകെവി

  ഒപിഎംകെവി

  ഓട് മലരേ കണ്ടം വഴി എന്ന് പാര്‍വ്വതി ട്വീറ്റ് ചെയ്തപ്പോള്‍ അതിനെ പിന്തുണച്ച റിമയ്ക്ക് അതിലും വലിയ തെറിയാണ് ചിലര്‍ കൊടുക്കുന്നത്. ഒപിഎംകെവി എന്നതിന്റെ പൂര്‍ണരൂപം തന്നെ ചിലര്‍ പരസ്യമായി പറയുന്നുണ്ട് ഇപ്പോള്‍.

  ഫെമിനിച്ചി

  ഫെമിനിച്ചി

  ഈ തെറിവിളികള്‍ക്കിടയിലും 'ഫെമിനിച്ചി', 'അമ്മായി' വിളികള്‍ക്ക് ഒരു കുറവും ഇല്ല. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നരെ മുഴുവന്‍ തെറിവിളിക്കുന്നവരാണ് ഇക്കൂട്ടര്‍. ഫീല്‍ഡ് ഔട്ട് ആകുന്നതുകൊണ്ടാണത്രെ ചില നടിമാര്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഒക്കെ ഉന്നയിക്കുന്നത്.

  വലിച്ച് താഴെയിടും

  വലിച്ച് താഴെയിടും

  പാര്‍വ്വതിക്കും റിമയ്ക്കും എതിരെ ഭീഷണിയും മുഴക്കുന്നുണ്ട് ചിലര്‍. ഇവരെയൊക്കെ താരങ്ങളാക്കിയത് തങ്ങളാണ് എന്നാണ് അവകാശവാദം. അങ്ങനെ താരങ്ങളാക്കാന്‍ പറ്റുമെങ്കില്‍ വലിച്ച് താഴെ ഇടാനും തങ്ങള്‍ക്കറിയാം എന്നാണ് ഭീഷണി. അടുത്ത സിനിമയ്ക്ക് പണികൊടുക്കുമെന്നും ചിലര്‍ പറയുന്നുണ്ട്.

  ഫാന്‍സിന്റെ കലിപ്പ്

  ഫാന്‍സിന്റെ കലിപ്പ്

  മമ്മൂട്ടിയേയും കസബയേയും പാര്‍വ്വതി വിമര്‍ശിച്ചു എന്നതാണ് മിക്കവരുടേയും കട്ടക്കലിപ്പിന് കാരണം. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഒക്കെ വിമര്‍ശിക്കാന്‍ പാര്‍വ്വതിക്കും റിമയ്ക്കും എന്ത് യോഗ്യതയാണ് ഉള്ളത് എന്നും ഇവര്‍ ചോദിക്കുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Fans verbal outrage on Rima Kallingal's facebook page for supporting Parvathy.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്