റിമി ടോമിയുടെ അമ്മയും അവതാരകയായെത്തുന്നു!
ദൂരദര്‍ശനിലെ ഒരു ഫോണിങ് പ്രോഗ്രാമില്‍ അവതാരികയായാണ് റിമി ടോമിയുടെ തുടക്കം. അപ്പോള്‍ മുതല്‍ ചില സ്‌റ്റേജ് ഷോകളിലും പാടിനടക്കുമായിരുന്ന റിമി ടോമിക്ക് സിനിമയുടെ പിന്നണിയില്‍ പാടാന്‍ അവസരം കിട്ടിയത് മീശാമാധവന്‍ എന്ന ചിത്രത്തിലൂടെയാണ്. ആദ്യ ചിത്രത്തില്‍ പാടിയ 'ചിങ്ങമാസം വന്നു ചേര്‍ന്നാല്‍' എന്ന് തുടങ്ങുന്ന ഗാനം തന്നെ ഹിറ്റായി. അത് വഴി റിമി ടോമിയും.
ഇപ്പോള്‍ മലയാളത്തില്‍ നല്ല ശബ്ദത്തിനുടമകളായ ഗായകരില്‍ മുന്‍നിരയിലുണ്ട് റമിയും. ഒപ്പം ചില ചാനലുകളില്‍ അവതാരികയായും റിമിയെ കാണാം. കൈരളി ടിവിയിലും മറ്റുമുള്ള സെലിബ്രേറ്റ് ചാറ്റ്‌പോലുള്ള റിയാലിറ്റിഷോകളില്‍ പാടി അവതരിപ്പിക്കുന്ന റിമിയ്ക്കുപിന്നാലെ ഇതാ അമ്മയും.

റിമി ടോമിയുടെ അമ്മയും റിയാലിറ്റിഷോയില്‍ അവതാരികയായെത്തുന്നു. സൂര്യാ ടിവിയില്‍ തുടങ്ങാനിരിക്കുന്ന പുതിയ മ്യൂസിക്കല്‍ റിയാലിറ്റിഷോയിലാണ് റിമിയുടെ അമ്മ റാണി അവതാരികയായെത്തുന്നത്.
അന്‍മ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ പാട്ടിനോടും പാഷനോടും ഉള്ള താത്പര്യം മുന്‍നിര്‍ത്തിയാണ് റിയാലിറ്റി ഷോ നടത്തുന്നത്. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഷോയ്ക്ക് അവതാരികയായി ഒരു പുതുമുഖത്തിനെ പരിചയപ്പെടുത്തണമെന്നായിരുന്നു ചാനലുകാര്‍ക്ക്. അങ്ങനെയാണ് ഓഡീഷന് എത്തിയ റാണിയുടെ പ്രകടനം ജഡ്ജിങ് ജ്യൂറിയെ അത്ഭുതപ്പെടുത്തിയത്.












Click it and Unblock the Notifications