Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടോക്സിക് കേശവൻ മാമനായ അഖിലും ഉരുക്ക് മുഷ്ടിയുള്ള വിഷ്ണുവുമല്ല, സ്ത്രീകൾക്ക് ഇഷ്ടം റിനോഷിനെ'; കാരണം,വൈറൽ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലെ മത്സരാർത്ഥികളിലൊരാളായ റിനോഷ് ജോർജിന് വലിയ പ്രേക്ഷക പിന്തുണയാണ് ഉള്ളത്. ബിഗ് ബോസിൽ മറ്റ് മത്സരാർത്ഥികളെ പോലെ ഗെയിമുകളിൽ മികച്ച രീതിയിൽ പങ്കെടുക്കാതിരുന്നിട്ട് കൂടിയും ഓരോ ദിവസം കൂടുന്തോറും റിനോഷിന്റെ പിന്തുണ കൂടുകയാണ്. അതിന് കാരണമെന്തെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. അഖിൽ മാരാരുമായി റിനോഷിനെ താരതമ്യം ചെയ്ത് കൊണ്ടാണ് ആരാധകന്റെ കുറിപ്പ്. വായിക്കാം

എന്ത് കൊണ്ടായിരിക്കും ബിഗ് ബോസ് ഹൗസിലെ എല്ലാ സ്ത്രീകളും റിനോഷിനെ ഇഷ്ടപ്പെടുന്നത് ? അല്ലെങ്കിൽ പുരുഷന്മാർ പോലും ? മാരാരുടെ ടോക്സിക് ഫാൻസ്‌ മനസ്സിലാക്കേണ്ട കാര്യമാണ് പറയുന്നത് . ടോക്സിക് മസ്കുലിനിറ്റിയല്ല അല്ല സ്ത്രീകൾ പ്രതീക്ഷിക്കുന്നതും അവർക്ക് വേണ്ടതും ,മാരാരെ പോലെ അലറി വിളിക്കുന്ന കലിപ്പന്മാരെയുമല്ല, വിഷ്ണുവിനെ പോലെ ഉരുക്കു മുഷ്ടിയുള്ള ശരീരവുമല്ല .

Rinosh

സ്ത്രീകൾ ആഗ്രഹിക്കുന്നത് അവരെ ശ്രവിക്കാൻ മനസ്സുള്ള വ്യക്തി , അവരോട് അപമര്യാദയായി പെരുമാറില്ല എന്ന് തോന്നുന്ന വ്യക്തിത്വം , എല്ലാ കാര്യങ്ങളും ആലോചിച്ചു മറുപടി കൊടുക്കുന്ന , തമാശ പറയുന്ന , എപ്പോഴും ചിരിക്കുന്ന , കൂടെ ഡാൻസ് കളിക്കുന്ന , പാട്ടു പാടുന്ന , ജീവിതത്തെ പീസ് ആയി കാണുന്ന എല്ലാ ഗുണങ്ങളുമുള്ള വ്യക്തിയെയാണ് . അതാണ് റിനോഷ് .

ഇനി പുരുഷന്മാരോട് ആണെങ്കിലും റിനോഷ് ഡൗൺ ടു ഏർത്ത് ആയി പെരുമാറുന്നു , ചിരിക്കുന്നു , തമാശ പറയുന്നു , പാട്ട് , ഡാൻസ് അങ്ങനെ അങ്ങനെ ....
ഇനി മാരാറിലേക്ക് വന്നാലോ
മാരിറ്റൽ റേപ്പ്‌ , ഫിസിക്കൽ അസോൾട്ട് , ഡൊമസ്റ്റിക് റേപ്പ്‌ ,ഭാര്യയെ തല്ലുന്നത് തുടങ്ങിയ കാര്യങ്ങൾ സർവ്വ സാധാരണമാണ് .

ഏത് സ്ത്രീയും അനുഭവിക്കുന്ന സാധാരണ കാര്യങ്ങൾ മാത്രമാണെന്ന് ലളിതവൽക്കരിക്കുന്ന അത് കാര്യമായി എടുക്കേണ്ടതില്ല എന്ന് വിശ്വസിക്കുന്ന ഒരു ടോക്സിക് കേശവ മാമനാണയാൾ . അതായത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ജീവിക്കേണ്ടിയിരുന്ന ഒരു പാഴ് ജന്മം .

akhil marar

ഇനി മാരാർ ആണുങ്ങളോട് പെരുമാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? ഒന്ന് പരഞ്ഞാൽ രണ്ടിന് കൈ പൊക്കുന്നു , നാക്ക് കടിക്കുന്നു , അനാവശ്യം പറയുന്നു , താൻ പഴയ റൗഡിയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു. അങ്ങനെ സ്വയം വിഡ്ഢിയാകുന്നു .
എൻബി:-മാരാരെ പോലുള്ള വ്യക്തിത്വങ്ങളെ സപ്പോർട്ട് ചെയ്യുന്നവർ ഒരു സൊസൈറ്റിയെ അറിഞ്ഞോ അറിയാതെയോ പിറകോട്ട് നയിക്കുകയാണ് ചെയ്യുന്നത് . നമ്മൾക്ക് വേണ്ടത് സ്നേഹവും സമാധാനവും നിറഞ്ഞ ഒരു സമൂഹമാണ്', ഒരാൾ പോസ്റ്റിൽ കുറിച്ചു.

റിനോഷ് വളരെ തന്ത്രശാലിയാണെന്നും മറ്റൊരു ആരാധകൻ കുറിച്ചത്.' ഈ ടാസ്ക് വിജയിക്കുന്നത് കൊണ്ടൊന്നും പ്രേക്ഷകർ വോട്ട് ചെയ്യില്ല എന്ന് വ്യക്തമായ ധാരണയുള്ള ബുദ്ധിമാനാണ് റിനോഷ് . തനിക്ക് സംസാരിക്കാൻ കിട്ടുന്ന ഓരോ അവസരങ്ങളിലും ഷാർപ് ആൻഡ് ക്രിസ്പ് ആയി കാര്യങ്ങൾ പറഞ്ഞു മറ്റുള്ളവരെ കയ്യിലെടുക്കാൻ റിനോഷിനറിയാം . കളി തുടങ്ങിയിട്ടേയുള്ളൂ മക്കളെ .

rinosh

അവസാന 5 ൽ വരുമ്പോൾ റിനോഷ് പുറത്താക്കപ്പെട്ട എല്ലാ മത്സരാര്ഥികളുടേയും ഫാൻസിനെ തന്റെ ഫാൻസ്‌ ആക്കിയിരിക്കും എൻബി: മാരാർ 100 ദിവസം എത്തുമ്പോൾ കൂടെയുള്ള എല്ലാ മത്സരാർത്ഥികളെയും വെറുപ്പിച്ചിട്ടുണ്ടാകും , എന്നാൽ റിനോഷ് ആരെയും വെറുപ്പിക്കാൻ ചാൻസില്ല . ഇതൊരു മൈൻഡ് ഗെയിം ആണ് അല്ലാതെ ഫിസിക്കൽ ഗെയിം അല്ല .

ഫിസിക്കൽ ഗെയിം കൊണ്ട് നിങ്ങൾക്ക് നോമിനേഷൻ മുക്തിയും , ക്യാപ്റ്റൻസിയും കരസ്ഥമാക്കി എലിമിനേഷനിൽ നിന്നും രക്ഷപെടാൻ മാത്രമേ സാധിക്കൂ . എന്നാൽ അവസാന റൗണ്ടുകളിൽ പ്രേക്ഷകർ വോട്ടിടാതെ വിന്നർ ആകില്ല . എത്ര പിആർ വർക്ക് നടത്തിയത് കൊണ്ടും കാര്യമില്ല', കുറിപ്പിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+