റിയോ ഒളിംപിക്സ്: പോക്കെമോന് ചതിച്ചാശാനേ... ജാപ്പനീസ് താരത്തിന് പോക്കെമോന് കൊടുത്ത പണിയിങ്ങനെ....
റിയോ ഡി ജനീറോ: റിയോ ഒളിംപിക്സിനിടെ പോക്കെമോന് ഗോ ഗെയിം കളിക്കാനിറങ്ങിയ ജാപ്പനീസ് ഒളിമ്പിക് ജിംനാസ്റ്റിന് താരത്തെ കാത്തിരുന്നത് ലക്ഷങ്ങളുടെ ഫോണ്‍ ബില്ല്. 5,000 ഡോളര്‍ ഫോണ്‍ ബില്‍(ഏതാണ്ട് 3.34 ലക്ഷം ഇന്ത്യന്‍ രൂപ) യാണ് താരത്തിന് വന്ന ബില്ല്. പരിശീലനത്തിനിടയില്‍ കിട്ടിയ വീണുകിട്ടിയ സമയത്ത് പോക്കെമോനെ വേട്ടയാടാന്‍ ഇറങ്ങിയതായിരുന്നു ജാപ്പനീസ് താരം കോഹി ഉച്ചിമുറ. കളിച്ച് കളിച്ച് സമയം പോയതറിഞ്ഞില്ലെങ്കിലും ബില്ല് വന്നപ്പോള്‍ കണ്ണുതള്ളുക തന്നെ ചെയ്തു.
Read also: പോക്കെമോനെ വളര്‍ത്തുമൃഗങ്ങള്‍ക്കും കാണാം!!! തെളിവുകളിതാ...
ഒള്പിംപിക്സിനുള്ള ജാപ്പനീസ് ടീമംഗങ്ങള്‍ക്കൊപ്പം കഴിഞ്ഞ ആഴ്ച്ചയാണ് ഉച്ചിമുറ റിയോയിലെ ഒളിംപിക് വില്ലേജിലെത്തിയത്. ഒളിമ്പിക്സിലെ പുരുഷന്മാരുടെ 'ഓള് എറൗണ്ട്' വിഭാഗത്തിലെ നിലവിലെ ചാമ്പ്യനാണ് ഉച്ചിമുറ. ആറ് തവണ ഇതേ വിഭാഗത്തില്‍ ലോക ചാമ്പ്യന്പട്ടമണിഞ്ഞിട്ടുണ്ട്. ഒളിംപിക്സ് കണക്കിലെടുത്ത് ബ്രസീലില്‍ പോക്കെമോന് പുറത്തിറക്കാമെന്ന് നിന്റെഡോ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഗെയിം ഔദ്ധ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്റര്‍നാഷണല്‍ റോമിംഗിലുള്ള ഫോണില്‍ പോക്കെമോനെ തേടിയിറങ്ങിയതാണ് ഉച്ചിമുറയ്ക്ക് തലവേദനയായത്. ബില്‍ കണ്ട് ഉച്ചിമുറയുടെ മുഖഭാവം മരിച്ചയാളിന് തുല്യമായിരുന്നുവെന്നാണ് സഹതാരമായ പ്രതികരണം. ഉച്ചിമുറയുടെ വിഷമം കണക്കിലെടുത്ത് ബില്ലടക്കുന്നതില്‍ ടെലികോം കമ്പനി ഇളവ് നല്‍കിയിട്ടുണ്ട്. പ്രതിദിനം 30 ഡോളര്‍ വീതം ബില്ലടച്ചാല്‍ മതിയെന്നാണ് കമ്പനി നല്‍കിയിട്ടുള്ള ഓഫര്‍.

നിന്റെഡോ പുറത്തിറക്കിയ റിയാലിറ്റി ഗെയിം സിരീസായ പോക്കിമോന്‍ ഗോ പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയകളുടെ സ്വാധീനത്തെ പോലും കടത്തിവെട്ടിയിരുന്നു. ഓഗ്മെന്റഡ് റിയാലിറ്റി എന്ന നൂതന ആശയത്തിലും ജിപിഎസ്സിന്റെ സഹായത്തിലുമാണ് പോക്കിമോന്‍ ഗെയിമിന്റെ പ്രവര്‍ത്തനം. സ്മാര്‍ട്ട്ഫോണ്‍ ക്യാമറയും ഫോണിലെ ജിപിഎസ്സും ഓണാക്കുന്നതോടെ നേരില്‍ കാണുന്ന സ്ഥലങ്ങളില്‍ ഗെയിം നടക്കുന്നതായി നമ്മുടെ ഫോണ്‍ സ്ക്രീന്‍ കാണിക്കുന്നതാണ് ഓഗ്മെന്റ് റിയാലിറ്റി എന്ന സങ്കേതം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications