സൂരജിന്റെ മാറുപിളർന്ന് രക്തം കുടിച്ചു സുഡുക്കൾ!! എല്ലാം ജൂതൻമാരാ... സൂരജിനെ പണിതവർക്ക് എട്ടിന്റെ പണി

  • By: Desk
Subscribe to Oneindia Malayalam
cmsvideo
സൂരജിൻറെ ജോലി കളയിപ്പിച്ചവർക്കെതിരെ ട്രോളുകള്‍ | Oneindia Malayalam

മലപ്പുറത്ത് മുസ്ലീം പെണ്‍കുട്ടികള്‍ ഫ്‌ലാഷ് മോബില്‍ പങ്കെടുത്ത വിവാദം ഇനിയും അവസാനിച്ചിട്ടില്ല. ആ പെണ്‍കുട്ടികളെ പിന്തുണയ്ക്കുകയും അവരെ വിമര്‍ശിച്ചവരെ എതിര്‍ക്കുകയും ചെയ്ത ആര്‍ജെ സൂരജിനെക്കൊണ്ട് ഒടുവില്‍ മാപ്പ് പറയിക്കുന്നതിലേക്ക് വരെ എത്തി കാര്യങ്ങള്‍.

നരകത്തിലെ വിറകുകൊള്ളി... മലപ്പുറത്തെ പെൺകുട്ടികളെ ചുണക്കുട്ടികളാക്കിയ സൂരജിന് 'ആങ്ങളമാരുടെ' പൊങ്കാല

കടുത്ത ഭീഷണികളും അസഭ്യ പ്രയോഗങ്ങളും ആയിരുന്നു സൂരജ് നേരിട്ടത്. ഐ ഹേറ്റ് സൂരജ് എന്ന പേരില്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ തന്നെ അരങ്ങേറി. സൂരജ് ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരേയും പ്രചാരണങ്ങള്‍ ഉണ്ടായി.

ഒടുവില്‍ ആര്‍ജെ സൂരജിനെക്കൊണ്ട് മാപ്പുപറയിപ്പിച്ചു; റേഡിയോ ഷോയും ഉപേക്ഷിച്ച് സൂരജ്

എന്തായാലും ഇതൊന്നും കണ്ട് വെറുതേയിരിക്കാന്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ തയ്യാറല്ല. സൂരജിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചവരെ അടപടലും ട്രോളുകയാണ് സോഷ്യല്‍ മീഡിയ. സുഡാപ്പികള്‍ക്ക് മാത്രമല്ല, സംഘികള്‍ക്കും ഉണ്ട് പൊങ്കാല...

ആദ്യം ചിരിച്ചു... പിന്നെ

ആദ്യം ചിരിച്ചു... പിന്നെ

സൂരജിന്റെ ആദ്യ വീഡിയോ വന്നപ്പോള്‍ സംഘികളെല്ലാം വലിയ സന്തോഷത്തിലായിരുന്നു. എന്നാല്‍ മാപ്പ് പറഞ്ഞുകൊണ്ടുള്ള വീഡിയോ വന്നപ്പോള്‍ ആ സന്തോഷമെല്ലാം പോയി. സംഘികള്‍ക്കിട്ട് അമ്മാതിരി പണിയാണല്ലോ വച്ചത്.

കൈവെട്ടി, ജോലി കളഞ്ഞു

കൈവെട്ടി, ജോലി കളഞ്ഞു

ആദ്യം ഒരാളുടെ കൈവെട്ടി, പിന്നെ ഒരുത്തന്റെ ജോലി കളഞ്ഞു. ഇത്രയേ ചെയ്തുള്ളു. എന്നിട്ടും എല്ലാവരും വിളിക്കുന്നത് കണ്ടില്ലേ...

ഡിങ്കനെ എന്തും പറയാമല്ലോ

ഡിങ്കനെ എന്തും പറയാമല്ലോ

ഇതിപ്പോള്‍ ഡിങ്കനായതുകൊണ്ട് കുഴപ്പമില്ല. അങ്ങേരെ എന്തും പറയാമല്ലോ. പക്ഷേ സംഗതി സത്യത്തില്‍ എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

മാറ് പിളര്‍ന്ന് രക്തം കുടിച്ചു

മാറ് പിളര്‍ന്ന് രക്തം കുടിച്ചു

അപരാഹ്നത്തിന്റെ അനന്തപഥങ്ങളില്‍, ആകാശ നീലിമയില്‍ അവര്‍ ഫ്‌ലാഷ് മോബ് കളിച്ചു. ഫേസ്ബുക്ക് ആങ്ങളമാര്‍ തെറിയഭിഷേകം നടത്തി. വീഡിയോ ഇട്ട സൂരജിന്റെ മാറ് പിളര്‍ന്ന് രക്തം കുടിച്ചു സുഡാപ്പികള്‍...

സുരക്ഷയാണ് വലുത്

സുരക്ഷയാണ് വലുത്

മാപ്പ് പറഞ്ഞതിന്റെ പേരില്‍ സൂരജിനെ കുറ്റം പറയാന്‍ പറ്റില്ല. കാരണം സുരക്ഷയാണല്ലോ ഏറ്റവും വലുത്!!

പേര് മാറ്റിയോ

പേര് മാറ്റിയോ

ഇനിയിപ്പോള്‍ സുരാജിന്റെ പേര് വരെ മാറ്റാന്‍ സാധ്യതയുണ്ട്. ഒരു അക്ഷരം മാത്രം മാറ്റിയാല്‍ മതിയല്ലോ എന്ന്!

ചുരുങ്ങിയത്

ചുരുങ്ങിയത്

എല്ലാം സമാധാനത്തിന്റെ പേരിലാണ്. പക്ഷേ വിമര്‍ശിച്ചാല്‍ ചുരുങ്ങിയത് ഒരു മാപ്പപേക്ഷയെങ്കിലും വേണമത്രെ!

അത് ഹലാല്‍ ആണോ

അത് ഹലാല്‍ ആണോ

അറേബ്യയില്‍ ബെല്ലി ഡാന്‍സ് നടത്തിയാല്‍ ഒരു കുഴപ്പവും ഇല്ല. മലപ്പുറത്ത് ഫ്‌ലാഷ് മോബില്‍ പങ്കെടുത്താല്‍ കുഴപ്പം. അപ്പോള്‍ ഏതാ ഹലാല്‍, ഏതാ ഹറാം

ഒരു കുറവും ഉണ്ടാകാതിരുന്നാല്‍ മതി

ഒരു കുറവും ഉണ്ടാകാതിരുന്നാല്‍ മതി

ഓരോരുത്തര്‍ക്കും ഓരോ വിശ്വാസം ആണല്ലോ... അങ്ങനെ വിശ്വസിക്കുന്നവര്‍ക്ക്, അങ്ങനെ വിശ്വസിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്.

ജൂതന്‍മാരാണത്രെ...

ജൂതന്‍മാരാണത്രെ...

ഐസിസിന് പിന്നില്‍ ജൂതന്‍മാരാണെന്നാണല്ലോ ആരോപണം. ഇപ്പോള്‍ സൂരജിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചതിന് പിന്നിലും ജൂതന്‍മാരാണത്രെ.

വല്ലാത്ത പേടിയാ

വല്ലാത്ത പേടിയാ

ഇപ്പോള്‍ സൂരജിന് ഫോണ്‍ എടുക്കാന്‍ പോലും പേടിയാണത്രെ. എടുത്താല്‍ തന്നെ ഒടുക്കത്തെ മാപ്പ് പറച്ചിലും.... കുറ്റംപറയാന്‍ പറ്റില്ല!

എല്ലാം സമാധാനത്തിന് വേണ്ടി

എല്ലാം സമാധാനത്തിന് വേണ്ടി

എന്തായാലും എല്ലാം സമാധാനത്തിന് വേണ്ടി ആണല്ലോ എന്ന് ആലോചിക്കുമ്പോള്‍ ആണ് ഒരു ആശ്വാസം...

സംഘികള്‍ക്കും സന്തോഷം

സംഘികള്‍ക്കും സന്തോഷം

എന്തായാലും സംഘികള്‍ക്കും വലിയ സന്തോഷം ആണത്രെ. ഇതിന് മുമ്പ് സൂരജിന്റെ കൈയ്യില്‍ നിന്ന് പണി കിട്ടി പരിചയം ഉള്ള ആളുകളാണ്.

ജോലിയല്ലേ പോയുള്ളൂ

ജോലിയല്ലേ പോയുള്ളൂ

കേരളത്തില്‍ മതനിന്ദ ആരോപിച്ച് ഒരു അധ്യാപകന്റെ കൈപ്പത്തി വരെ വെട്ടിക്കളഞ്ഞിട്ടുണ്ട്. സൂരജിന് ഇപ്പോള്‍ ജോലി പോയിട്ട് പോലും ഇല്ല എന്നാണ് പറയുന്നത്.

നല്ല രസാണ്

നല്ല രസാണ്

സത്യത്തില്‍ സൂരജ് ഏതെങ്കിലും മതത്തിനെ വിമര്‍ശിച്ചോ? ആ വീഡിയോ കണ്ടാല്‍ ആര്‍ക്കും അങ്ങനെ തോന്നില്ല. പക്ഷേ, പറഞ്ഞ് പറഞ്ഞ് എല്ലാവരും കൂടി അങ്ങനെ ആക്കുകയായിരുന്നു.

ഒരു പൊട്ടിന്റെ വ്യത്യാസം

ഒരു പൊട്ടിന്റെ വ്യത്യാസം

ഇതിപ്പോള്‍ സംഘികളും സുഡാപ്പികളും തമ്മില്‍ വലിയ വ്യത്യാസം ഒന്നും ഇല്ല. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ ഒരാളുടെ പണി കളയിപ്പിച്ച ചരിത്രമൊക്കെ വേറേയും ഉണ്ട്.

മഹത്തായ വിജയം

മഹത്തായ വിജയം

ഇസ്ലാം മതത്തെ അവഹേളിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചിലര്‍ രംഗത്തിറങ്ങുന്നത് എന്ന് പോലും സംശയിച്ച് പോകും. അങ്ങനെയാണ് പല കമന്റുകളും.

എന്തിന് കൊള്ളാം...

എന്തിന് കൊള്ളാം...

ഇന്ത്യയില്‍ സംഘികള്‍ മെര്‍സല്‍ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിട്ട് സിനിമ സൂപ്പര്‍ ഹിറ്റ് ആക്കി. ഫാസിസം എന്നൊക്കെ പറഞ്ഞാല്‍ അതാണോ... ഒരുത്തന്റെ പണി വരെ കളയിച്ചില്ലേ..

ഓഹോ.. ആഹാ...

ഓഹോ.. ആഹാ...

സംഘികളെ കളിയാക്കുമ്പോഴും വിമര്‍ശിക്കുമ്പോഴും ഓഹോ... സുഡാപ്പികളെ കളിയാക്കിയാലോ, ആഹാ... ഇതെന്ത് ന്യായം!

വിദേശത്തുള്ളവര്‍ക്ക്

വിദേശത്തുള്ളവര്‍ക്ക്

വിദേശത്ത് ഇരുന്ന് വിമര്‍ശിക്കുന്നവര്‍ക്കാണ് കൂടുതല്‍ പണി കിട്ടുന്നത് എന്ന് തോന്നുന്നു. എന്തായാലും കുറച്ച് കടുപ്പം തന്നെ കാര്യങ്ങള്‍.

ഇപ്പോ സപ്പോട്ട

ഇപ്പോ സപ്പോട്ട

ആദ്യം സൂരജിനെ പിന്തുണച്ച് സംഘികള്‍ എത്തി. ഇപ്പോള്‍ മാപ്പ് പറഞ്ഞപ്പോള്‍ സംഘികള്‍ എതിരായി. അപ്പോള്‍ പിന്തുണയുമായി സൂഡുക്കളും എത്തി. പ്രശ്‌നം എന്തായാലും ലക്ഷ്യം തമ്മില്‍ തല്ലിക്കുക തന്നെ ആണത്രെ!

എന്ത് പറഞ്ഞാലും

എന്ത് പറഞ്ഞാലും

ആദ്യം വിമര്‍ശിച്ചപ്പോള്‍ മതവികാരം വ്രണപ്പെട്ടു എന്ന് പറഞ്ഞ് തെറി. പിന്നെ മാപ്പ് പറഞ്ഞപ്പോള്‍ മറ്റുള്ളവരുടെ വക അറഞ്ചം പുറഞ്ചം തെറി. എന്ത് പറഞ്ഞാലും തെറി എന്നതാണ് അവസ്ഥ.

English summary
Social Media mock the people behind RJ Sooraj's apology on Malappuram Flash Mob controversy
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്