നോട്ടയോട് പൊരുതിത്തോറ്റ ബിജെപിക്ക് ട്രോള്‍ പൊങ്കാല!!! ദേശീയ പാര്‍ട്ടിയല്ല, ദേശീയ ദുരന്തമെന്ന്!!!

  • Posted By: Desk
Subscribe to Oneindia Malayalam

ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്‍ ജയിച്ചു എന്നത് ബിജെപിയെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. എന്നാല്‍ അവിടെ ബിജെപിക്ക് എത്ര വോട്ട് കിട്ടി എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ വിഷയം തന്നെയാണ്.

പിഞ്ചുകുഞ്ഞുങ്ങളെ പോലും വിടാത്ത കാമവെറിയൻമാർ; ഞെട്ടിക്കുന്ന വിവരങ്ങളുമായി വൺഇന്ത്യ ഇൻവെസ്റ്റിഗേഷൻ

ഉത്തരേന്ത്യയില്‍ സിപിഎമ്മിന് വോട്ട് കിട്ടാറേയില്ലെന്ന് പരിഹസിക്കുന്നവരാണ് ബിജെപിക്കാര്‍. എന്നാല്‍ ഇപ്പോള്‍ ആര്‍കെ നഗറില്‍, കേരളത്തില്‍ നിന്ന് അധികം അകലമൊന്നും ഇല്ലാത്ത ഒരു സ്ഥലത്ത് എന്താണ് ബിജെപിയുടെ അവസ്ഥ എന്നാണ് ട്രോളന്‍മാരുടെ ചോദ്യം.

എത്ര വയസ്സുവരെ സ്വന്തം കുട്ടികളെ ഉപയോഗിക്കാം... കേട്ടാല്‍ അറയ്ക്കും 'പൂമ്പാറ്റയിലെ' ചര്‍ച്ചകള്‍

ആര്‍കെ നഗറില്‍ നോട്ടയേക്കാള്‍ താഴെ ആയിപ്പോയി ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വോട്ട്. അത് കണ്ടാല്‍ പിന്നെ ട്രോളന്‍മാര്‍ വെറുതേയിരിക്കുമോ? കെ സുരേന്ദ്രനും കുമ്മനത്തിനും വരെയുണ്ട് പൊങ്കാല!!!

ആരുണ്ട് മത്സരിക്കാന്‍!!!

ആരുണ്ട് മത്സരിക്കാന്‍!!!

ഇതൊരു മാതിരി വല്ലാത്ത വെല്ലുവിളിയായിപ്പോയി. നോട്ടയോടൊക്കെ ഇങ്ങനെ വെല്ലുവിളിക്കാവോ? എന്നാലും നോട്ടയൊക്കെ ഇങ്ങനെ ചെയ്യാവോ... കഷ്ടം തന്നെ!

തരക്കാര് തമ്മില്‍

തരക്കാര് തമ്മില്‍

ഇതിപ്പോള്‍ തമിഴ്‌നാട്ടിലെത്തിയപ്പോള് ബിജെപിയും നോട്ടയും ഒക്കെ തരക്കാരായി മാറിയ കാര്യം കേരളത്തിലെ സംഘികള്‍ അറിഞ്ഞില്ലെന്ന് തോന്നുന്നു!

നോട്ട നിരോധിക്കും!

നോട്ട നിരോധിക്കും!

നോട്ട് നിരോധിച്ച ആളുകളാണ്... ഇങ്ങനെ കളിയാക്കിയാല്‍ ചിലപ്പോള്‍ 'നോട്ട' പോലും നിരോധിച്ച് കളയും. കളി ആരോടാണെന്ന് കൂടി ഓര്‍ക്കണം!

വല്ലപ്പോഴും!!!

വല്ലപ്പോഴും!!!

കേരളത്തിന്റേയും തമിഴ്‌നാടിന്റേയും കാര്യത്തില്‍ വല്ലപ്പോഴും എന്നതിന് പകരം പലപ്പോഴും എന്നാക്കുന്നതാണ് നല്ലത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയല്ലേ!!!

ഒരിക്കലും വിടൂല...

ഒരിക്കലും വിടൂല...

എന്തൊരു പൊരിഞ്ഞ പോരാട്ടമായിരുന്നു.... എന്നിട്ടും അവസാന നിമിഷം വരെ നോട്ടയുടെ പിന്നില്‍ നിന്ന് പിടിവിട്ടില്ലല്ലോ... അതാണ് ദേശീയ പാര്‍ട്ടി!

ഒരുപാട് വേണ്ടി വരും!

ഒരുപാട് വേണ്ടി വരും!

ബിജെപിയ്‌ക്കെതിരെയുള്ള പ്രധാന ആരോപണങ്ങളില്‍ ഒന്നാണിത്. വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് സ്വാധീനമുണ്ടാക്കുക എന്നത്. ട്രോളന്‍ പറഞ്ഞുവരുന്നതും അത് തന്നെ...

വോട്ടിങ് മെഷീന്‍

വോട്ടിങ് മെഷീന്‍

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച സ്ഥലത്തൊക്കെ ബിജെപിക്കാര്‍ ജയിക്കുന്നു എന്നൊരു ആക്ഷേപം ഉള്ളതാണ്. ഇനിയിപ്പോള്‍ തമിഴ് നാട്ടിലേക്ക് ആ വോട്ടിങ് മെഷീന്‍ എത്തിക്കാന്‍ പറ്റാതെ പോയത് വല്ലതും ആണോ എന്നതാണ് പരിഹാസം.

ഇതെന്നാ ചാദനം!!!

ഇതെന്നാ ചാദനം!!!

ഇത്രയും കാലമായിട്ടും ബിജെപി തീരെ ക്ലച്ച് പിടിക്കാത്ത സംസ്ഥാനമാണ് തമിഴ്‌നാട്. താമര കണ്ടാല്‍ ഇപ്പോഴും തമിഴ്‌നാട്ടുകാര്‍ ഇങ്ങനെയൊക്കെ ചോദിക്കുമോ ആവോ?

നോട്ടയോ... അതെന്താ...

നോട്ടയോ... അതെന്താ...

ആര്‍കെ നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ഇപ്പോള്‍ അണികളോട് ചോദിക്കുന്നത് ഇതാണത്രെ.... ആരാണ് ഈ പുതിയ ആളെന്ന്!

ഈ ഗതി വന്നല്ലോ

ഈ ഗതി വന്നല്ലോ

ഇലക്ഷന്‍ റിസള്‍ട്ട് വന്നപ്പോള്‍ നോട്ടയ്ക്കും താഴെ തലയില്‍ മുണ്ടിട്ട് നില്‍ക്കേണ്ട ഗതി വന്നല്ലോ ബിജെപിക്ക്!!!

വല്ലാത്ത ചതിയായിപ്പോയി

വല്ലാത്ത ചതിയായിപ്പോയി

എന്നാലും ആര്‍കെ നഗറില്‍ ഇത്തവണ മത്സരിപ്പിച്ച സ്ഥാനാര്‍ത്ഥിയോട് ബിജെപി ചെയ്തത് വല്ലാത്ത ചതിയായിപ്പോയി!

എന്തൊരു കഷ്ടമാണല്ലേ

എന്തൊരു കഷ്ടമാണല്ലേ

ഇതിപ്പോള്‍ പതിവായിപ്പോകുമോ എന്നാണ് നോട്ടയുടെ സംശയം. സ്ഥിരമായി ഇങ്ങനെ പിറകില്‍ ഒരാള് വന്നാല്‍ വലിയ ബുദ്ധിമുട്ടല്ലേ...

ഇങ്ങനെയൊക്കെ ചെയ്യാമോ

ഇങ്ങനെയൊക്കെ ചെയ്യാമോ

എന്നാലും നോട്ട ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ? അതോ രാജ്യം മുഴുവന്‍ ഭരിക്കുന്ന ഏറ്റവും വലിയ പാര്‍ട്ടിയോട്!!!

ദേശീയ പാര്‍ട്ടി

ദേശീയ പാര്‍ട്ടി

നോട്ടയ്ക്കും താഴെ വോട്ട് കിട്ടിയ ദേശീയ പാര്‍ട്ടിയുടെ പേര് ഇങ്ങനെ ചോദിക്കാമോ? കുമ്മനം രാജശേഖരനൊക്കെ തകര്‍ന്ന് പോകില്ലേ...

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

ജയലളിത മരിച്ചതിന് ശേഷം കെ സുരേന്ദ്രന്‍ ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ഉണ്ട്. അതില്‍ പറഞ്ഞ ഗുണപരമായ മാറ്റം ഇപ്പോഴാ എല്ലാവര്‍ക്കും മനസ്സിലായത്!

വേണ്ടാന്ന് വയ്‌ക്കേണ്ടിവരും

വേണ്ടാന്ന് വയ്‌ക്കേണ്ടിവരും

ഇനിയിപ്പോള്‍ തമിഴ്‌നാട്ടിലെങ്കിലും നോട്ട വേണ്ട എന്ന് തീരുമാനിക്കേണ്ടി വരും എന്നാണ് തോന്നുന്നത്.

കാണ്മാനില്ല

കാണ്മാനില്ല

വടക്കേ ഇന്ത്യയില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും സിപിഎം നോട്ടയ്ക്കും പിന്നിലാണെന്ന് പറയുന്ന ആ സുഹൃത്ത് ഇപ്പോള്‍ എവിടെ ആണോ ആവോ?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Social Media trolls mocking BJP's performance in RK Nagar Bypoll; BJP got less votes that Nota

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്