ശോഭയ്ക്ക് കിരീടം വെച്ച് തീയതി ഉൾപ്പെടെ കുറിച്ച പോസ്റ്റ്; പിന്നിൽ..തുറന്ന് പറഞ്ഞ് റോബിൻ
ബിഗ് ബോസ് സീസൺ 5 ൽ ഏതെങ്കിലും മത്സരാർത്ഥികളെ പിന്തുണയ്ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി ബിഗ് ബോസ് മലയാളം സീസൺ 4 താരം റോബിൻ രാധാകൃഷ്ണൻ. പുതിയ സീസണിലെ മത്സരാർത്ഥിയായ ശോഭ വിശ്വാനാഥിന് ആശംസ അറിയിച്ച് റോബിൻ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതോടെ റോബിൻ ശോഭയെ ആണ് ഈ സീസണിൽ പിന്തുണയ്ക്കുന്നതെന്നായിരുന്നു ചർച്ചകൾ. ഇതിന് പിന്നാലെയാണ് റോബിൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. യുടുസീ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.വായിക്കാം
'വ്യക്തിപരമായി ശോഭയെ മാത്രമാണ് അറിയുന്നത്. അവരുടെ കൈത്തറിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.ശോഭ ബിഗ് ബോസിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആശംസ അറിയിക്കുക മാത്രമാണ് ചെയ്തത്.

ഒരു വ്യക്തി ബിഗ് ബോസിലേക്ക് പോകുമ്പോൾ എന്നാൽ ഒരാഴ്ച മാത്രം നിന്ന് വരാനാകട്ടെ എന്ന് പറയാൻ ആവില്ലല്ലോ വിജയിച്ച് വരാനല്ലേ നമ്മൾ ആശംസിക്കുക. വിജയിച്ച് വരാൻ ആണ് കിരീടം വെച്ച് കൊടുത്തത്. അതിനൊപ്പം ഡേറ്റും കൂടി ചേർത്തത് ഞാൻ അങ്ങനെ ഡേറ്റ് ഉൾപ്പെടുത്തുന്ന ആളാണ്.
ബിഗ് ബോസ് 5 നെ ഇൻഫ്ലുവൻസ് ചെയ്യാനോ ഷോയിൽ പുറത്ത് നിന്ന് ഇടപെടാനോ ഒരു രീതിയിലും ഞാൻ ശ്രമിച്ചിട്ടില്ല. അന്ന് ആ പോസ്റ്റ് ഇട്ടത് ഷോ തുടങ്ങുന്നതിന് മുൻപായിരുന്നു.
ശോഭ ഷോയിൽ പോകുന്നത് എന്നോട് പറഞ്ഞിട്ടില്ല. നന്നായി കളിക്കുന്നവർ ജയിക്കട്ടെ എന്ന് മാത്രമാണ് ഞാൻ എല്ലായിടത്തും പറഞ്ഞത്.
സീസൺ 5 ൽ ഒരു തരത്തിലും ഇൻഫ്ലുവൻസ് ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. സീസൺ 4 ൽ നിന്നും ഞാൻ പുറത്ത് വന്നപ്പോൾ അന്ന് ചിലരെ പിന്തുണച്ചത് അന്നത്തെ സാഹചര്യം അതായിരുന്നു. മാത്രമല്ല പലരും പലരേയും പിന്തുണയ്ക്കുന്നുണ്ടായിരുന്നു', റോബിൻ പറഞ്ഞു.
തനിക്കെതിരെ ആരോപണം ഉയർത്തിയ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാടിനെതിരേയും റോബിൻ രൂക്ഷവിമർശനം ഉയർത്തി. പേര് പറയാതെയായിരുന്നു വിമർശനം. 'സോഷ്യൽ മീഡിയ എന്നത് റിയൽ ലൈഫ് അല്ല. എന്നെ നെഗറ്റീവ് പറയുന്ന ആളുകളെ തന്തയ്ക്കും തള്ളക്കുമൊക്കെ വിളിക്കാൻ ഉള്ളിൽ തോന്നാറുണ്ട്. പക്ഷേ സോഷ്യൽ റെസ്പോൺസിബിൾ ആയ കാരണം വിളിക്കാറില്ല. അന്ന് കോളേജിൽ പോയപ്പോൾ പറഞ്ഞ കാര്യങ്ങളിൽ അവിടെ ഉള്ള ആളുകൾക്കൊന്നും പ്രശ്നമില്ല. വീഡിയോ കണ്ടവർക്കാണ് പ്രശ്നം.
അന്ന് ആ പരിപാടിക്കിടെ മാറ്റി നിർത്തിയാണ് മാധ്യമങ്ങൾ ബൈറ്റ് ചോദിച്ചത്. ഉച്ചത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്തിന് പറഞ്ഞു എന്ന് ആളുകൾ ചിന്തിക്കുന്നില്ല. എന്നെ പ്രവോക്ക് ചെയ്ത ശേഷമാണ് ഞാൻ പൊട്ടിത്തെറിച്ചത്.ഇപ്പോൾ പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് ഞാൻ അറിഞ്ഞോണ്ടാണ് ബഹളം ഉണ്ടാകാതിരിക്കുന്നത്. കുറച്ച് നാളത്തേക്ക് അലറേണ്ടെന്ന് വിചാരിച്ചാണ് അത്.

ഇപ്പോൾ എന്റെ പെരുമാറ്റത്തെ കുറിച്ചൊന്നും ആർക്കും ഒന്നും പറയാനില്ല. ചെറിയ തെറ്റ് പറ്റുമ്പോൾ അത് ഭയങ്കര വിഷയമാക്കും.
ഞാൻ കഷ്ടപ്പട്ട് അധ്വാനിച്ച പണം കൊണ്ടാണ് വണ്ടി വാങ്ങിയത്. കൃത്യമായി സിസി അടക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഒരാൾ മൂന്ന് മാസമായി സിസി അടിച്ചില്ലെന്ന് ആരോപണം ഉയർത്തുമ്പോൾ തീർച്ചയായും ദേഷ്യം വരില്ലേ? റോബിന്റെ വീട് റെന്റാണെങ്കിലും സിസി അടിച്ചില്ലെങ്കിലുമൊക്കെ അയാൾക്ക് എന്താണ് പ്രശ്നം', ശാലു പേയാടിന്റെ ആരോപണങ്ങളോട് റോബിൻ പ്രതികരിച്ചു.
അത്രയും എന്നെ ഇൻസൾട്ട് ചെയ്തതിന് ശേഷം പ്രൂവ് ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് ഞാൻ പോർഷെ പനമേരെ വാങ്ങുമെന്ന് പറഞ്ഞത്.അന്നേരത്തെ മാനസികാവസ്ഥയിൽ പറഞ്ഞതാണ് അതൊക്കെ. ഇനി ഞാൻ പോർഷെ വാങ്ങുന്നില്ലേയെന്നൊക്കെ ചോദിക്കുന്നവരോട് പറയാനുള്ളത് നീയൊക്കെ ആദ്യം സ്വന്തം വീട്ടിലെ കാര്യം നോക്ക് എന്നാണ്. സ്വന്തം വീട്ടിലേക്ക് അരിവാങ്ങിക്ക്. ഉപയോഗിച്ച കാറുകൾ ആണെങ്കിൽ കൂടിയും രണ്ട് പ്രീമിയം കാറുകൾ തനിക്ക് സ്വന്തമാക്കാൻ സാധിച്ചില്ലേ', റോബിൻ പറഞ്ഞു.












Click it and Unblock the Notifications