Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ പൊട്ടനായത് കൊണ്ടല്ല അങ്ങനെ ചെയ്തത്' ബ്രേക്ക് എടുക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് റോബിൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെയാണ് മലയാളി പ്രേക്ഷക മനസിൽ റോബിൻ രാധാകൃഷ്ണൻ ഇടംപിടിച്ചത്. ബിഗ് ബോസ് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷവും അതേ പിന്തുണ നിലനിർത്താൻ റോബിന് സാധിച്ചിരുന്നു. അതേസമയം നേരത്തേ സോഷ്യൽ മീഡിയയിൽ അടക്കം വളരെ സജീവമായ റോബിൻ ഇപ്പോൾ സോഷ്യൽ ലോകത്തും പുറത്തുമൊന്നും അത്ര സജീവമല്ല. അടുത്തിടെ ഉണ്ടായ വിവാദങ്ങളെ തുടർന്നാണ് റോബിൻ വിട്ട് നിൽക്കുന്നതെന്നാണ് ചിലരുടെ വിമർശനം. എന്നാൽ വിട്ട് നിൽക്കാനുള്ള കാരണം തുറന്ന് പറയുകയാണ് ഇപ്പോൾ റോബിൻ. യു ടു സീ മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം. വായിക്കാം

എപ്പോഴും നമ്മളെ എല്ലാവരും നല്ലത് പറയുമെന്ന് കരുതുന്നില്ല. സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ ഒക്കെ എങ്ങനെയാകുമെന്ന് അനലൈസ് ചെയ്തിട്ടാണ് ഞാൻ ഇറങ്ങിയത്. മൂന്നാഴ്ച മുൻപുള്ള ഡീഗ്രേഡിങ് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ബ്രേക്ക് എടുത്തത്. ഇപ്പോൾ റെസ്റ്റ് എടുക്കുകയാണ്. ഇനി റീചാർജ് ചെയ്ത് റീസെറ്റ് ചെയ്ത് കുറച്ചൂടെ സ്ട്രോങ്ങർ ആയിട്ട് വരികയെന്നതാണ് ലക്ഷ്യം.

 robin1

ടാലൻറ് ഉള്ളവർക്ക് മാത്രമേ ഇവിടെ ജീവിക്കാനും ഫെയ്മസ് ആകാനും പറ്റു എന്നാണോ? മറ്റുള്ളവരെ കൊണ്ട് വീഡിയോ ചെയ്യിക്കുകയെന്നതിലാണ് കാര്യം. ഓരോരുത്തരും സമയവും എഫർട്ടും എടുത്താണ് എന്റെ പേരിൽ വീഡിയോ ചെയ്യുന്നത്. ഞാൻ അതിനെ വാല്യു ചെയ്യുന്നുണ്ട്.

രാവണയുദ്ധം എന്ന സിനിമയുടെ പോസ്റ്റർ പങ്കുവെച്ചപ്പോൾ നിരവധി പേർ അത് ഷെയർ ചെയ്തു. ആ പോസ്റ്ററിൽ രണ്ട് വാച്ച് ധരിച്ചത് എല്ലാവരും ചർച്ച ചെയ്യാൻ വേണ്ടി തന്നെയാണ്. അല്ലാതെ ഞാൻ പൊട്ടനൊന്നുമല്ല. അത് ചർച്ചയാക്കുന്ന നിങ്ങളാണ് മണ്ടമ്മാര്.ഞാൻ നിങ്ങളെകൊണ്ട് ചർച്ച ചെയ്യിപ്പിക്കുകയാണ്.ബിഗ് ബോസിൽ മത്സരിച്ച എത്രപേർ ലൈം ലൈറ്റിൽ നിൽക്കുന്നുണ്ട്?', റോബിൻ ചോദിച്ചു.

ബിഗ് ബോസിൽ കണ്ടന്റ് ഉണ്ടാക്കുന്നവർ പലപ്പോഴും ആ വീട്ടിലെ ലൂപ്പിനുള്ളിൽ കിടന്ന് സ്ട്രസ് അനുഭവിക്കുന്നുണ്ടാകും. അങ്ങനെയൊരു അവസ്ഖയിലാണ് ഞാൻ അഞ്ച് ദിവസം സീക്രട്ട് റൂമിൽ‍ കിടക്കുന്നത്. സിപ് തുറക്കുന്ന ശബ്ദം പോലും പാടില്ലെന്നായിരുന്നു നിർദ്ദേശം. വലിയ സമ്മർദ്ദം അനുഭവിച്ച് ഞാൻ ആ മുറിയിൽ നിന്നിട്ടുണ്ടെങ്കിൽ അത്തരം സാഹചര്യങ്ങളെയൊക്കെ നേരിടാനാകും.

ഞാനൊന്ന് വീഴാൻ കാത്ത് നിൽക്കുന്ന എത്ര ആളുകൾ ഉണ്ടെന്ന് ഇപ്പോൾ എനിക്ക് മനസിലായി.ഇവനെ വളരാൻ അനുവദിച്ചൂടെന്ന് കരുതുന്നവരാണ് എന്നെ വീഴ്ത്താൻ നോക്കുന്നത്. എന്നെ കൊണ്ട് ഒരു വകയ്ക്കും കൊള്ളില്ലെന്നാണെങ്കിൽ അവർ എന്നെ മൈന്റേ ചെയ്യില്ലേ.

എന്നെ ആളുകളെ കൊണ്ട് ഇഷ്ടപ്പെടീക്കാൻ ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. അഞ്ച് പേർ എന്നെ ഇശ്ടപ്പെടുന്നുണ്ടെങ്കിൽ അത് മതി. ഞാനൊരു പുണ്യാളനാണെന്നോ മഹാത്മാഗാന്ധിയാണെന്നോ ഞാൻ എവിടേയും പറഞ്ഞിട്ടില്ല. ഞാൻ പോസിറ്റീവും നെഗറ്റീവുമുള്ള സാധരണകാരനാണ്. രണ്ടെണ്ണം പൊട്ടിക്കണമെന്ന് തോന്നിയാൽ പൊട്ടിക്കും ചീത്ത വിളിക്കാൻ തോന്നിയാൽ വിളിക്കും സഹായിക്കാൻ തോന്നിയാൽ സഹായിക്കും.

സിനിമ മെല്ലെ ചെയ്യാനാണ് തീരുമാനം. എനിക്ക് ഇഷ്ടമുള്ള സമയത്ത് ചെയ്യും. എനിക്ക് സിനിമ ഓഫറുകൾ വരുന്നുണ്ട്. എന്റെ സിനിമയിൽ ആരതിക്ക് ക്യാരക്ടർ ഉണ്ട്. ഞങ്ങൾ രണ്ട് പേരേയും വെച്ചിട്ട് സിനിമ ചെയ്യണമെന്ന് പറഞ്ഞ് ഞങ്ങളെ സമീപിച്ചിട്ടുണ്ട്. വിവാഹത്തിൻറെ തീയതി തീരുമാനിച്ചിട്ടില്ല. അതൊരു സർപ്രൈസ് ആയി പറയും. ഈ വർഷം തന്നെ ഉണ്ടാകും. ഞങ്ങളുടെ ചില കാര്യങ്ങൾ ഉണ്ട്', റോബിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+