മഞ്ജുവാര്യരുടെ പ്രണയം; വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നില്‍ ആര്?
പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹൗ ഓള്‍ഡ് ആര് യുവിലൂടെ മഞ്ജു വാര്യര്‍ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയത്. മറ്റ് നായികനടിമാരെ പോലെ അമ്മ വേഷത്തിലൊന്നുമല്ല നല്ലൊന്നാന്തരം ലീഡ് റോളിലാണ് മഞ്ജു തിരിച്ചുവന്നത്. മലയാളി സിനിമാ പ്രേമികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയോട് എത്ര ഇഷ്ടമുണ്ടെന്ന് മനസിലാക്കാന്‍ ഹൗ ഓള്‍ഡ് ആര് യുവിന്റെ വിജയം മാത്രം മതി.
ആ മഞ്ജു വാര്യരെക്കുറിച്ച് ഒരു ഗോസിപ്പ് പരന്നാല്‍ മലയാളികള്‍ക്ക് പിടിക്കുമോ. ഭര്‍ത്തായിരുന്ന ദിലീപിന് ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടെന്ന് പ്രചാരണങ്ങള്‍ ഉണ്ടായപ്പോഴും പിന്നീട് ദിലീപുമായി ബന്ധം പിരിഞ്ഞപ്പോഴും മഞ്ജു വാര്യര്‍ക്കൊപ്പമായിരുന്നു മലയാളികള്‍. മഞ്ജു വാര്യര്‍ പരസ്യ സംവിധായകനുമായി പ്രണയത്തിലാണ് എന്ന് റിപ്പോര്‍ട്ട് കൊടുത്ത ഓണ്‍ലൈന്‍ പത്രത്തിന്റെ പേജ് തന്നെ ചിലര്‍ ഹാക്ക് ചെയ്തു. സംഭവങ്ങളുടെ കിടപ്പ് ഇങ്ങനൊയൊക്കെയാണ്. കാണൂ....

ദിലീപിന് പിന്നാലെ മഞ്ജുവും
കാവ്യ മാധവനുമായി ദിലീപിന് ബന്ധമുണ്ടെന്നായിരുന്നു ഒരു കാലത്ത് സിനിമാ മാധ്യമങ്ങളിലെയും സോഷ്യല്‍ മീഡിയയിലെയും സ്ഥിരം പ്രചാരണം. ഇരുവരും തമ്മില്‍ വിവാഹം കഴിക്കുന്നതിന്റെ തീയതി പോലും സോഷ്യല്‍ മീഡിയ തീരുമാനിച്ചു. പിന്നാലെയാണ് മഞ്ജുവിന് നേരെ ആക്രമണം.

ഏതാണീ പരസ്യ സംവിധായകന്
പരസ്യ സംവിധായകനുമായി മഞ്ജു വാര്യര്‍ പ്രണയത്തിലാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറഞ്ഞുനടക്കുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇക്കാര്യം വാര്‍ത്തയായി. പിന്നാലെ ആരാണ് ഈ സംവിധായകന് എന്നതിനെച്ചൊല്ലി ചര്‍ച്ചകളും തുടങ്ങി.

ആരാണിയാൾ
മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായിത്തീര്‍ന്ന പരസ്യത്തിന്റെ സംവിധായകനാണ് ഇദ്ദേഹം എന്നാണ് ഓൺലൈനിൽ വാർത്തകൾ പ്രചരിച്ചത്. .

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച
കേട്ട കാര്യം ശരിയാണോ തെറ്റാണോ എന്ന് നോക്കാനൊന്നും സോഷ്യല്‍ മീഡിയയ്ക്ക് സമയമില്ല. ജഗതി, മാമുക്കോയ, സലിം കുമാര്‍ തുടങ്ങിയ സെലിബ്രിറ്റികളെ കൊല്ലാന്‍ വരെ മടിയില്ലാത്ത സോഷ്യല്‍ മീഡിയ മഞ്ജു വാര്യര്‍ക്ക് പ്രണയം എന്ന് കേട്ടാല്‍ വെറിതെ ഇരിക്കുമോ. ഇന്റര്‍നെറ്റ് ലോകത്ത് ചൂടുള്ള വാര്‍ത്തയായി സംഭവം മാറിയത് നിമിഷ നേരം കൊണ്ടാണ്.

പറഞ്ഞുകേള്‍ക്കുന്നത്...
പരസ്യത്തിലൂടെ മഞ്ജു വാര്യര്‍ അഭിനയ രംഗത്തേക്ക് തിരിച്ചുവന്നതാണ് ദിലീപുമായുള്ള ബന്ധം പിരിയാന്‍ കാരണം എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഈ പരസ്യങ്ങള്‍ക്ക് വേദിയൊരുക്കിയ സംവിധായകന്റെ പേരാണ് മഞ്ജുവിനൊപ്പം ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്.

സിനിമാക്കാര്‍ക്ക് അറിയാം
സംഭവം സിനിമാക്കാര്‍ക്കിടയിലും പരന്നുവെന്നും ഇരുവരും താമസിയാതെ വിവാഹിതരാകുമെന്നും പറഞ്ഞുനടക്കുന്നവരുണ്ട്.

ഓണ്‍ലൈന്‍ പേജ് ഹാക്ക് ചെയ്തു
മഞ്ജു പ്രണയത്തിലാണ് എന്ന് റിപ്പോര്‍ട്ടുകള്‍ എന്ന തലക്കെട്ടില്‍ വാര്‍ത്ത കൊടുത്ത ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ പേജാണ് ഹാക്കര്‍മാര്‍ ആക്രമിച്ചത്. മഞ്ജു വാര്യരുടെ പ്രണയവാര്‍ത്ത ഹാക്കര്‍മാരെ ചൊടിപ്പിച്ചു എന്ന് വേണം കരുതാന്‍.

പിന്നില്‍ സൈബര്‍ വാരിയേഴ്സ്
കേരള സൈബര്‍ വാരിയേഴ്സ് എന്ന സംഘമാണ് ഈ പോര്‍ട്ടലിന്റെ പേജ് ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്ക്ഡ് ബൈ കേരള സൈബര്‍ വാരിയേഴ്സ് എന്ന് പേജില്‍ എഴുതി വെച്ചിട്ടും ഉണ്ട്.

ഇതൊരു മുന്നറിയിപ്പാണോ
എന്തുകൊണ്ടാണ് ഈ ഹാക്കര്‍മാര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച പേജ് മാത്രം ഹാക്ക് ചെയ്തതാണ് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. വേണമെങ്കില്‍ ഇവര്‍ക്ക് ആ പോര്‍ട്ടല്‍ മുഴുവനായും ഹാക്ക് ചെയ്യാമായിരുന്നല്ലോ. ചിലപ്പോള്‍ ഇതൊരു മുന്നറിയിപ്പായി ചെയ്തതാകാം എന്നും കരുതുന്നവരുണ്ട്.

മഞ്ജു പ്രതികരിച്ചിട്ടില്ല
തന്റെ പേരില്‍ പ്രചരിക്കുന്ന ഈ കിംവദന്തികളോട് മഞ്ജു വാര്യര്‍ പ്രതികരിച്ചിട്ടില്ല. സിനിമാ രംഗത്തുളളവര്ക്കെതിരെ ഇത്തരം ഗോസിപ്പുകള്‍ സാധാരണ സംഭവമാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട മഞ്ജു വാര്യരുടെ പേര് ഇത്തരം വാര്‍ത്തകളില്‍ ഉള്‍പ്പെടുന്നതില്‍ ആരാധകര്‍ക്ക് വിഷമമുണ്ട്.

എല്ലാം അഡ്ജസ്റ്റ്മെന്റാണോ
ദിലീപുമായി മഞ്ജുവാര്യര്‍ ബന്ധം പിരിഞ്ഞത് തന്നെ സിനിമാരംഗത്ത് തിരിച്ചുവരവ് ശ്രദ്ധേയമാക്കാന്‍ വേണ്ടിയാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ പറയുന്നവരുമുണ്ട്. സാധാരണ പോലെ ഒരു തിരിച്ചുവരവായിരുന്നു മഞ്ജുവിന്റേത് എങ്കില്‍ ആരും ശ്രദ്ധിക്കുമായിരുന്നില്ലത്രെ. വിവാഹമോചന വാര്‍ത്തകള്‍ക്കൊപ്പം തീയറ്ററുകളിലെത്തിയ ഹൗ ഓള്‍ഡ് ആര് യു വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications