Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യരെ കല്യാണം കഴിപ്പിക്കാന്‍ ആര്‍ക്കാണ് നിര്‍ബന്ധം? ഇത്തവണ മുംബൈക്കാരന്‍ വ്യവസായി

ദിലീപുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തപ്പെട്ട കാലം മുതലേ മഞ്ജു വാര്യരെ വിവാഹം കഴിപ്പിക്കാന്‍ പലര്‍ക്കും ധൃതിയാണ്. ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചതോടെ ആ 'ധൃതി' കൂടി എന്ന് വേണം പറയാന്‍.

ജോര്‍ജേട്ടന്‍സ് പൂരം ഏശിയില്ല, തിയേറ്ററുകളില്‍ പ്രകമ്പനം കൊള്ളിക്കാന്‍ രാമലീലയുമായി ജനപ്രിയന്‍ !!

ഇപ്പോള്‍ പുതിയ വാര്‍ത്ത(?) പുറത്ത് വന്നിരിക്കുന്നു- മഞ്ജു വാര്യര്‍ വിവാഹിതയാകുന്നു എന്നാണത്. മംബൈക്കാരനായ ഒരു വ്യവസായിയുമായി മഞ്ജുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്.

ഏതെങ്കിലും ഗോസിപ്പ് കോളത്തില്‍ അല്ല ഇത്തരം ഒരു സംഗതി വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യ പോലുള്ള രാജ്യത്തെ തന്നെ വമ്പന്‍ മാധ്യമങ്ങളും ഈ ഊഹാപോഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മഞ്ജു വാര്യര്‍

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമില്‍ തിരിച്ചെത്തി തന്റെ സ്ഥാനം ഉറപ്പിച്ച ആളാണ് മഞ്ജു വാര്യര്‍. ദിലീപുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം ആയിരുന്നു ഇത്.

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍

സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് സാധാരണയായി പുരുഷന്‍മാര്‍ മാത്രമാണ് ഉയര്‍ത്തപ്പെടാറുള്ളത്. എന്നാല്‍ തിരിച്ചെത്തിയ മഞ്ജു വാര്യര്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി മാറുകയായിരുന്നു.

വിവാഹം കഴിയ്ക്കാന്‍

ദിലീപുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം പലതവണ മഞ്ജുവിന്റെ വിവാഹം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും മഞ്ജു വാര്യര്‍ ഇത്തരം ഒരു താത്പര്യത്തെ കുറിച്ച് പറഞ്ഞിട്ടില്ല എന്നതാണ് സത്യം.

ആദ്യം കേട്ടത്

പരസ്യ ചിത്രങ്ങളുടെ സംവിധായകന്‍ ആയ ശ്രീകുമാറിന്റെ പേരാണ് ആദ്യം മഞ്ജുവുമായി ചേര്‍ത്ത് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. വിവാഹം നിശ്ചയം കഴിഞ്ഞുവെന്നും ഇരുവരും ഒരുമിച്ചാണ് താമസം എന്നും പോലും പലരും പ്രചരിപ്പിച്ചു.

ശ്രീകുമാര്‍ ആണത്രെ...

മഞ്ജു വാര്യരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നത് ശ്രീകുമാര്‍ ആണെന്നായിരുന്നു പിന്നീട് പ്രചരിച്ച വാര്‍ത്ത. എന്നാല്‍ മഞ്ജു ഇതിനെയെല്ലാം തൃണവത്ഗണിക്കുകയായിരുന്നു.

രണ്ടാമൂഴത്തിന്റെ സംവിധായകന്‍

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരില്‍ സിനിമയാക്കുന്നത് ശ്രീകുമാര്‍ ആണ്. മോഹന്‍ലാല്‍ ആണ് ഭീമനെ അവതരിപ്പിക്കുന്നത്. മഹാഭാരതം സംബന്ധിച്ചും ഗോസിപ്പുകള്‍ പലതും പ്രചരിച്ചിരുന്നു എന്നതാണ് സത്യം.

ഇപ്പോള്‍ വേറെ ഒരാള്‍

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ശ്രീകുമാറിന്റെ പേരല്ല. മഞ്ജുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത് ഒരു മുംബൈ വ്യവസായിയുമായിട്ടാണ് എന്നാണ് പുതിയ കഥ.

പേരില്ലാ വ്യവസായി?

ഒരു മുംബൈ വ്യവസായി എന്നല്ലാതെ ആളിന്റെ പേരൊന്നും ആരും പറയുന്നില്ല. പേരില്ലാത്ത ഒരു വ്യവസായിയെ ആണോ മഞ്ജു വാര്യര്‍ വിവാഹം കഴിക്കാന്‍ പോകുന്നത്? ഗോസിപ്പുകള്‍ക്ക് പേര് തന്നെ ആവശ്യമില്ല എന്നാണ് ഇത് തെളിയിക്കുന്നത്.

ദിലീപ് പറഞ്ഞതും

മുംബൈ കേന്ദ്രമായ ഒരു ഏജന്‍സിയാണ് തനിക്കെതിരെയുള്ള പല നീക്കങ്ങള്‍ക്കും പിന്നില്‍ എന്ന് ദിലീപ് പലതവണ പറഞ്ഞിട്ടുണ്ട്. ഇനി ആ ഏജന്‍സിയേയും വ്യവസായിയേയും ചേര്‍ത്ത് സൃഷ്ടിച്ച ഗോസിപ്പ് ആണ് ഇത് എന്ന സംശയവും ഉയരുന്നുണ്ട്.

ആരും അറിഞ്ഞില്ലേ

എന്തായാലും മഞ്ജു വാര്യര്‍ ഇതേ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. മഞ്ജുവിനോട് അടുപ്പമുള്ള കേന്ദ്രങ്ങളും ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടേയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എവിടേയും പോയിട്ടില്ല

മഞ്ജു വാര്യര്‍ എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമാണ്. ഈ വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് മഞ്ജു തന്റെ ഫേസ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോ അപ്‌ഡേറ്റ് ചെയ്തത്.

ഉദാഹരണം സുജാത

ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍ ഉള്ളത്. ഫാന്റം പ്രവീണ്‍ ആണ് സംവിധായകന്‍. തിരുവനന്തപുരം ചെങ്കല്‍ ചൂളയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം.

അതിനിടയ്ക്ക് മറ്റൊരു വിവാദം

ഇതിനിടെയാണ് മഞ്ജുവിനെ ചുറ്റിപ്പറ്റി മറ്റൊരു വിവാദം ഉണ്ടായത്. ചെങ്കല്‍ ചൂളയിലെ സിനിമ ഷൂട്ടിങ്ങിനിടെ മഞ്ജുവിനെ ഒരു സംഘം തടഞ്ഞുവച്ച് വധഭീഷണി മുഴക്കി എന്നായിരുന്നു അത്. പക്ഷേ മഞ്ജു വാര്യര്‍ തന്നെ അക്കാര്യം പിന്നീട് പരസ്യമായി നിഷേധിച്ചു.

പലതരം പ്രതിസന്ധികള്‍

മഞ്ജു വാര്യരുടെ വളര്‍ച്ച ഇഷ്ടപ്പെടാത്ത ഒരു സംഘം മലയാള സിനിമയില്‍ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. മഞ്ജുവിന് അവസരങ്ങള്‍ കിട്ടാതിരിക്കാന്‍ ഇവര്‍ പല ശ്രമങ്ങളും നടത്തുന്നതായും ആക്ഷേപമുണ്ട്.

സിനിമ സംഘടന

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി സിനിമയുടെ സ്ത്രീകള്‍ക്കായി ഒരു സംഘടന ഉണ്ടായതും മഞ്ജുവിന്റെ നേതൃത്വത്തില്‍ ആയിരുന്നു. ഈ നീക്കവും പലരേയും പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+