രാഹുൽ ഈശ്വർ, ദീപയെ സംബന്ധമാണോ വിവാഹമാണോ കഴിച്ചത്- പൊളിച്ചടുക്കി സന്ദീപാനന്ദ ഗിരി; ദീപയുടെ മറുപടി

ശബരിമല സ്ത്രീ പ്രവേശനം ആണ് ഇപ്പോള്‍ കുറേ ദിവസങ്ങളായി ചാനല്‍ ചര്‍ച്ചകളിലെ പ്രധാന വിഷയം. വിധി വന്ന ദിവസങ്ങള്‍ മുതല്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് രംഗത്തെത്തിയവര്‍ ആണ് രാഹുല്‍ ഈശ്വരും ഭാര്യ ദീപയും. ആചാരങ്ങള്‍ സംരക്ഷിക്കാനുള്ളതാണ് എന്നതാണ് ഇവരുടെ വാദം. ആചാരങ്ങളുടെ കാര്യത്തില്‍ കോടതി ഇടപെടരുതെന്നും ഇവര്‍ വാദിക്കുന്നു.

കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസില്‍ നടന്ന 'ഞങ്ങള്‍ക്കും പറയാനുണ്ട്' പരിപാടിയിലും ദീപ രാഹുല്‍ ഈശ്വര്‍ പങ്കെടുത്തിരുന്നു. ആചാരങ്ങളെ കുറിച്ച് തന്നെ ആയിരുന്നു ദീപ ഊന്നിപ്പറഞ്ഞിരുന്നത്. എന്നാല്‍ അതേ ആചാരങ്ങളുടെ പേരില്‍ സന്ദീപാനന്ദ ഗിരി ദീപയെ ചോദ്യം ചെയ്യുകയായിരുന്നു.

രാഹുല്‍ ഈശ്വര്‍ ദീപയെ വേളി കഴിക്കുകയായിരുന്നോ, സംബന്ധം ചെയ്യുകയായിരുന്നു അതോ വിവാഹം കഴിക്കുക ആയിരുന്നോ എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ചോദ്യം.

വേളിയോ സംബന്ധമോ?

വേളിയോ സംബന്ധമോ?

രാഹുല്‍ ഈശ്വര്‍ ഒരു നമ്പൂതിരിയാണല്ലോ. അപ്പോള്‍ ദീപയെ രാഹുല്‍ ഈശ്വര്‍ വേളി കഴിയ്ക്കുകയാണോ സംബന്ധം ചെയ്യുകയാണോ അതോ വിവാഹം കഴിക്കുകയാണോ ചെയ്തത് എന്നാണ് സന്ദീപാനന്ദ ഗിരി ദീപ രാഹുല്‍ ഈശ്വറിനോട് ചോദിച്ചത്.

വിവാഹം ആയിരുന്നുവെന്ന്

വിവാഹം ആയിരുന്നുവെന്ന്

തങ്ങളുടേത് വിവാഹം ആയിരുന്നു എന്ന് ദീപ രാഹുല്‍ ഈശ്വര്‍ മറുപടിയും നല്‍കുന്നുണ്ട്. പക്ഷേ, അതുകൊണ്ട് നിര്‍ത്തുന്നില്ല സന്ദീപാനന്ദ ഗിരി. നമ്പൂതിരിക്ക് നായര്‍ സ്ത്രീയെ വിവാഹം കഴിക്കാന്‍ 'വിധിയുണ്ടോ' എന്നാണ് സന്ദീപാനന്ദ ഗിരി തിരിച്ച് ചോദിക്കുന്നത്.

അത് സംബന്ധമല്ലേ....

അത് സംബന്ധമല്ലേ....

നമ്പൂതിരിയായ ഒരാള്‍ നായര്‍ സ്ത്രീയെ വിവാഹം കഴിക്കുക എന്നല്ല സംബന്ധം കഴിക്കുക എന്നാണ് പറയുക. അതാണ് ആചാരം. ആചാരത്തെ മുറുകെ പിടിക്കുകയാണെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ സംബന്ധം എന്ന ആചാരത്തെ മുറുകെ പിടിക്കാത്തത് എന്നായി സന്ദീപാനന്ദ ഗിരി.

സന്ദീപോ ഷിബുവോ

സന്ദീപോ ഷിബുവോ

സന്ദീപാനന്ദ ഗിരിയെ അങ്ങനെ വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് ദീപ പറയുന്നത്. പകരം ഷിബു എന്ന് വിളിച്ചു. അപ്പോള്‍ തന്റെ പൂര്‍വ്വാശ്രമത്തിലെ പേര് വെളിപ്പെടുത്തുന്നുണ്ട് സന്ദീപാനന്ദ ഗിരി. തുളസീദാസ് എന്നാണ് തനിക്ക് അച്ഛനും അമ്മയും ഇട്ട പേര്.

 അഭിമാനമുള്ള നായര്‍ സ്ത്രീ

അഭിമാനമുള്ള നായര്‍ സ്ത്രീ

താന്‍ അഭിമാനമുള്ള ഒരു നായര്‍ സ്ത്രീയാണ്. ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ വച്ചാണ് രാഹുല്‍ ഈശ്വര്‍ തന്നെ അഭിമാനമായി വിവാഹം കഴിച്ചു. അതില്‍ എന്താണ് തെറ്റ് എന്നായി ദീപ.

അത് വിവാഹമല്ല

അത് വിവാഹമല്ല

ആചാരത്തെ കുറിച്ച് പറയുകയാണെങ്കില്‍, നമ്പൂതിരി ഒരു നായര്‍ സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് വിവാഹം അല്ല. അത് സംബന്ധം ആണ്. പക്ഷേ, രാഹുല്‍ ഈശ്വര്‍ തന്നെ വിവാഹം കഴിച്ചു എന്ന് പറയുമ്പോള്‍ കാലം മാറിയതിനേയും നിയമ വ്യവസ്ഥയേയും നിങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നും സന്ദീപാനന്ദ ഗിരി പറയുന്നുണ്ട്.

ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല

ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല

തങ്ങളുടേത് വിവാഹം ആണോ എന്ന കാര്യം ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്നാണ് ദീപയുടെ പക്ഷം. തങ്ങള്‍ക്ക് ഒരു മകന്‍ ഉണ്ടെന്നും തങ്ങള്‍ സുഖമായി ജീവിക്കുന്നുണ്ട് എന്നും പറയുന്നു. പക്ഷേ, അപ്പോഴും ആചാരം പിന്തുടരുന്നത് സംബന്ധിച്ച സന്ദീപാനന്ദ ഗിരിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ദീപയ്ക്ക് കഴിഞ്ഞില്ല.

വീഡിയോ കാണാം

ഞങ്ങള്‍ക്കും പറയാനുണ്ട് പരിപാടിയുടെ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+