Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനം ടിവി നമ്പര്‍ വണ്‍...! സത്യം മാത്രം പറയുന്ന ടിവി!! ട്രോളോട് ട്രോളായി തള്ളിമറിച്ച് ട്രോളന്‍മാർ

ശബരിമല വിഷയത്തില്‍ ഏറെ വിമര്‍ശനം നേരിടേണ്ടി വന്ന മാധ്യമം ആണ് ജനം ടിവി. ശബരിമലയിലെ സംഭവങ്ങളെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ വ്യാപകമായി ജനം ടിവി സംപ്രേഷണം ചെയ്തു എന്നും ആക്ഷേപമുണ്ട്. പക്ഷേ, സംഘപരിവാര്‍ അനുകൂലികളും പ്രതിഷേധക്കാരും എല്ലാം ജനം ടിവിയ്‌ക്കൊപ്പം ആയിരുന്നു.

മറ്റ് മാധ്യമങ്ങളെല്ലാം പറയുന്നത് കള്ളമാണെന്നും സത്യം അറിയാന്‍ ജനം ടിവി കാണൂ എന്നും ആയിരുന്നു പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേയും ആഹ്വാനം. എന്തായാലും നട അടയ്ക്കുന്ന ദിവസം മറ്റ് മാധ്യമങ്ങളെല്ലാം അക്രമം മുന്നില്‍ കണ്ട് മലയിറങ്ങിയപ്പോഴും ജനം ടിവി അവിടെ തന്നെ തുടര്‍ന്നു. പ്രതിഷേധക്കാര്‍ പിന്തുണയ്ക്കുന്നവര്‍ക്ക് അക്രമത്തെ ഭയക്കേണ്ട കാര്യവും ഇല്ല.

എന്നാല്‍ അപ്പോള്‍ സോഷ്യല്‍ മീഡിയയിലും 'താരം' ജനം ടിവിയാണ്. ട്രോള്‍ താരം ആണെന്ന് മാത്രം. ട്രോള്‍ ഗ്രൂപ്പുകളില്‍ ജനം ടിവിയെ പൊളിച്ചടുക്കുകയാണ് ഇപ്പോള്‍!!!

മരിച്ചാല്‍ പോലും

മരിച്ചാല്‍ പോലും

ഒരാള്‍ മരിച്ചുകിടക്കുകയാണ് എന്ന് വിചാരിക്കുക. അയാള്‍ മരിച്ചിട്ടില്ല് എന്ന് ജനം ടിവി പറഞ്ഞാല്‍ അപ്പോള്‍ എഴുന്നേറ്റിരിക്കും. കാരണം ജനം ടിവി സത്യം മാത്രമല്ലേ പറയൂ!

ജനം ടിവി ഇല്ലേ

ജനം ടിവി ഇല്ലേ

സംഘികള്‍ ഇനി ടിവി വാങ്ങുന്ന കാര്യത്തിലും ചില തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ടത്രെ. എല്‍ജിയോ പാനസോനിക്കോ, സോണിയോ ഒന്നും വേണ്ട, ജനം ടിവി മതിയെന്ന്!

അപ്പോ താഴെയിടും

അപ്പോ താഴെയിടും

പണ്ട് സേതുമാധവനോട് അച്ഛന്‍ കത്തി താഴെയിടാന്‍ പറഞ്ഞില്ലേ... അതുപോലെ സംഘബന്ധുക്കള്‍ എന്തെങ്കിലും അക്രമം കാണിക്കുമ്പോള്‍ ജനം ടിവി ഒന്ന് പറഞ്ഞാല്‍ മതി. എല്ലാ പ്രശ്‌നവും തീരും!

ഒരു കള്ള വാര്‍ത്തയെങ്കിലും

ഒരു കള്ള വാര്‍ത്തയെങ്കിലും

ജനം ടിവിയിലെ വാര്‍ത്താ അവതാരകര്‍ക്ക് ഇപ്പോള്‍ വല്ലാത്ത കൊതിയാണത്രെ... ഒരു കള്ള വാര്‍ത്തയെങ്കിലും വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാണത്രെ ആഗ്രഹം!

അപ്പോള്‍ വിശ്വസിക്കും

അപ്പോള്‍ വിശ്വസിക്കും

ആശാന്റെ കാല്‍ തല്ലിയൊടിച്ചു എന്ന് പറഞ്ഞാലും കാല് ശരിക്കും ഒടിഞ്ഞാലും ഒന്നും ആശാന്‍ വിശ്വസിക്കില്ല. പക്ഷേ, ജനം ടിവിയില്‍ വന്നാല്‍ വിശ്വസിക്കും. ജനം ടിവി സത്യം മാത്രം അല്ലേ പറയൂ!

സത്യം അറിയണോ

സത്യം അറിയണോ

നിലയ്ക്കലില്‍ സ്ത്രീകള്‍ ശബരിമലയ്ക്ക് പോകുന്നുണ്ടോ എന്ന് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നു എന്നൊക്കെ അല്ലേ പലരും റിപ്പോര്‍ട്ട് ചെയ്തത്. സത്യം അറിയാന്‍ ജനം ടിവി കാണൂ!

പ്രത്യേകിച്ച് പറയണോ

പ്രത്യേകിച്ച് പറയണോ

അല്ലെങ്കിലും ജനം ടിവി മാത്രം കാണുന്ന ആളുകള്‍ നുണ പറയുമോ! അതും കോടതിയുടെ മുന്നില്‍ എത്തിക്കഴിഞ്ഞാല്‍!!!

സംഘിയാ...

സംഘിയാ...

ഒരാള്‍ ജനം ടിവി പറയുന്നത് മാത്രം വിശ്വസിക്കുന്ന ആളാണോ ? എന്നാല്‍ പിന്നെ ഒന്നും സംശയിക്കേണ്ട കാര്യമില്ലത്രെ.... സംഘിയായിരിക്കും!

വേറെ ആരെ വിശ്വസിക്കും

വേറെ ആരെ വിശ്വസിക്കും

ജനം ടിവിയെ മാത്രം അല്ലേ വിശ്വസിക്കാന്‍ പറ്റൂ. അതുകൊണ്ട് ഇപ്പോള്‍ നേര്‍ച്ച ഇടുന്ന കാര്യം പോലും ജനം ടിവിയില്‍ വിളിച്ച് ചോദിച്ചിട്ടാണത്രെ തീരുമാനിക്കുന്നത്.

ആര് പറഞ്ഞു

ആര് പറഞ്ഞു

പെട്രോളിനും ഡീസലിനും വില കൂടിയെന്നൊക്കെ വെറുതേ പറയരുത്. ആരെങ്കിലും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. സത്യം മാത്രം പറയുന്ന ജനം ടിവി പറഞ്ഞോ?

സിനിമയുടെ പേര്

സിനിമയുടെ പേര്

സത്യം ശിവം സുന്ദരം എന്നൊരു സിനിമ എല്ലാവര്‍ക്കും ഓര്‍മയുണ്ടാകുമല്ലോ! ഇന്നത്തെ കാലത്തായിരുന്നെങ്കില്‍ പേര് ഇങ്ങനെ ആകുമായിരുന്നത്രെ!

എന്താ സംശയം

എന്താ സംശയം

ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചാനല്‍ എന്നായിരുന്നു ചോദ്യം. പക്ഷേ, തെറ്റിദ്ധരിപ്പിച്ചുകളഞ്ഞില്ലേ.... പിന്നെ ഒരു സംശയവും ഉണ്ടായില്ല!

 സത്യസന്ധന്‍!!!

സത്യസന്ധന്‍!!!

ഏഷ്യാനെറ്റ് ന്യൂസോ മനോരമയോ കാണാത്ത, ആളാണ്. എന്തിന് സ്വന്തം ടീമിലെ ആളെ ഔട്ട് വിളിച്ച ആളും. സത്യസന്ധന്‍ എന്ന് പ്രത്യേകം പറയണോ.... കാണുന്ന ചാനല്‍ ഏതായിരിക്കും എന്ന് ഊഹിക്കുകയും ചെയ്യാം!

തെറ്റിപ്പോയതാ...

തെറ്റിപ്പോയതാ...

ജനംടിവിയ്ക്ക് മൈലേജ് ഉണ്ടാക്കിയത് ശബരിമല ആണെന്നെങ്ങാനും പറഞ്ഞാല്‍ ഇങ്ങനെ ആരെങ്കിലും തുറിച്ച് നോക്കുന്നുണ്ടോ... ഉറപ്പിച്ചോളൂ! ഒന്ന് മാറ്റിപ്പറഞ്ഞാല്‍ കുറച്ച് കൂടി നന്നായിരിക്കും!

ചിരിക്കല്ലേന്ന് പറയണം!!!

ചിരിക്കല്ലേന്ന് പറയണം!!!

സത്യം തേടി ഓരോ ചാനലും കയറിയിറങ്ങി. പക്ഷേ, ജനം ടിവിയില്‍ മാത്രമേ അത് കണ്ടുള്ളൂ എന്നൊക്കെ തള്ളി വിടുകയായിരുന്നു. അപ്പോഴല്ലേ നാട്ടുകാരിങ്ങനെ ഇരുന്ന് ചിരിക്കുന്നത്!

ജനം ടിവി ന്യൂസ്!!!

ജനം ടിവി ന്യൂസ്!!!

ഞങ്ങളുടെ നാട്ടിലൊക്കെ ജനം ടിവി ന്യൂസ് മാത്രമേ കാണുന്നുള്ളൂ എന്ന് പറയുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? അല്ലെങ്കിലും ജനം എന്ന് പറയുന്നവര്‍ ടിവി ന്യൂസ് മാത്രമല്ലേ കാണാറുള്ളൂ, റേഡിയോ ന്യൂസ് കാണാന്‍ പറ്റില്ലല്ലോ!

ഇങ്ങനെ ആണേല്‍

ഇങ്ങനെ ആണേല്‍

ജനം ടിവി ഒഴികെ ബാക്കി ടിവി കള്‍ എല്ലാം ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞതാ. പിന്നെ ഒന്നും നോക്കിയില്ല.... സാംസങിന്റെ ടിവി ഒറ്റ ഏറിന് ബഹിഷ്‌കരിച്ചു!

ജനപ്രതിനിധികളെ

ജനപ്രതിനിധികളെ

ഇക്കണക്കിന് പോയാല്‍ ഇങ്ങനെ ഒരു വാദം പോലും ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് പോലും ജനം ടിവി ആണത്രെ!

മരിച്ചെന്നോ....

മരിച്ചെന്നോ....

മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ പോലും ജനം ടിവി പറയേണ്ട സ്ഥിതിയാണ്. ഡോക്ടര്‍ പറഞ്ഞതുകൊണ്ട് മരണം സ്ഥിരീകരിക്കാന്‍ പറ്റുമോ? ഇക്കാലത്ത് ആകെ വിശ്വസിക്കാന്‍ പറ്റുന്നത് ജനം ടിവിയെ മാത്രം അല്ലേ!

അപ്പോള്‍ വിശ്വസിക്കാം

അപ്പോള്‍ വിശ്വസിക്കാം

ശബരിമലയിലെ ആദ്യത്തെ മൂന്ന് പൂജാരിമാര്‍ മലയരയന്‍മാര്‍ ആണെന്നാണല്ലോ പറയുന്നത്. പക്ഷേ, ജനം ടിവി പറഞ്ഞാലേ വിശ്വസിക്കാന്‍ പറ്റൂ!

ഇതും വിശ്വസിക്കാമോ

ഇതും വിശ്വസിക്കാമോ

ജനം ടിവി മാത്രമേ സത്യം പറയുന്നുള്ളൂ എന്നല്ലേ പറയുന്നത്. അപ്പോള്‍ ജനം ടിവിയില്‍ ഇരുന്ന് ടിജി മോഹന്‍ദാസ് പറയുന്നതും വിശ്വസിക്കാന്‍ പറ്റുമോ!

അതാണ് ക്വാളിഫിക്കേഷന്‍

അതാണ് ക്വാളിഫിക്കേഷന്‍

ഇരുമുടിക്കെട്ടില്‍ സാനിട്ടറി നാപ്കിന്‍ ആണെന്ന് വരെ കണ്ടെത്തിയ ആളാണ്. വേണമെങ്കില്‍ ഇതല്ല, ഇതിനപ്പുറവും കണ്ടെത്തിക്കളയും!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+