ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ...ൽ...ൽ!!! ഒന്നുമറിയാത്ത ചാണ്ടിച്ചനും നിൽക്കക്കള്ളിയില്ലാ ട്രോളുകൾ!!

ശബരിമല സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ചത് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചാണ്. എന്നാല്‍ പിണറായി വിജയനാണ് അതിന് പിന്നില്‍ എന്ന മട്ടിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ രണ്ട് സ്ത്രീകള്‍ സുപ്രീം കോടതി വിധി പ്രകാരം ശബരിമല ദര്‍ശനം നടത്തിയപ്പോഴും കുറ്റം പിണറായി വിജയന് തന്നെ.

ബിജെപി-സംഘപരിവാര്‍ ഗ്രൂപ്പുകള്‍ മാത്രമല്ല പിണറായി വിജയനെതിരെ ഇങ്ങനെ വിമര്‍ശനവുമായി രംഗത്ത് വരുന്നത്. കോണ്‍ഗ്രസ്സുകാരും ഉണ്ട്. അവരുടെ ഏറ്റവും വലിയ വിലാപം ആണ് ഇപ്പോള്‍ ട്രോളുകളായി ഒഴുകുന്നത്!!!

ഉമ്മന്‍ ചാണ്ടിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രിയെങ്കില്‍ ഇവിടെ ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നായിരുന്നു അവരുടെ കണ്ടുപിടിത്തം. ഇതോടുകൂടി ട്രോളന്‍മാര്‍ ഒന്നടങ്കം ഇറങ്ങിയിരിക്കുകയാണ്. സംഗതി സത്യമാണ് ട്രോളാണോ അതോ സര്‍ക്കാസമോ എന്നറിയാതെ നട്ടം തിരിയുകയാണത്രെ സൈബര്‍ കോണ്‍ഗ്രസ്സുകാര്‍!!!

അതേ അതേ...

അതേ അതേ...

ഇദ്ദേഹത്തിന്റെ കാലത്ത് സമാധാനം ഉണ്ടായിരുന്നു എന്നാണ് ചിലര്‍ പറയുന്നത്. ആരുടെ കാലത്താണ് എന്ന് പ്രത്യേകം പറയണം... ഉമ്മന്‍ ചാണ്ടിയുടെ!!!

എടുത്തോണ്ട് പോടേ..

എടുത്തോണ്ട് പോടേ..

എന്ത് സംഭവിച്ചാലും ഇത് തന്നെ പല്ലവി. ഞങ്ങടെ ഉമ്മന്‍ ചാണ്ടി ആയിരുന്നു മുഖ്യമന്ത്രി എങ്കില്‍.. എന്ത് പറയാന്‍ അല്ലേ!

കാണിച്ചുകൊടുത്തേനെ

കാണിച്ചുകൊടുത്തേനെ

സുപ്രീം കോടതി വിധി, സ്ത്രീ സമത്വം എന്നൊക്കെ പറഞ്ഞ് വന്നാല്‍ കുഞ്ഞൂഞ്ഞ് ഓടിച്ചുവിട്ടേനെ. അല്ലപിന്നെ.... കുഞ്ഞൂഞ്ഞിനോടാണ് കളി!

ചാണ്ടിച്ചന്‍ ഉണ്ട്!!!

ചാണ്ടിച്ചന്‍ ഉണ്ട്!!!

ഉമ്മന്‍ ചാണ്ടി ഇല്ലായിരുന്നെങ്കിലോ.... സരിതയെ എങങനെ നമ്മള്‍ അറിയും, സോളാര്‍ എങ്ങനെ നാട്ടില്‍ എത്തും, ശാലു ചേച്ചിയെ ആരറിയും, അതും പോരാഞ്ഞ് ചെന്നിത്തല ആരെ ആന്ധ്രയിലേക്ക് അയക്കും!!! അപ്പോള്‍ ഉമ്മന്‍ ചാണ്ടി ഉണ്ട്!

ഇനി സംഘികളുടെ ഊഴം

ഇനി സംഘികളുടെ ഊഴം

എന്തായാലും കോണ്‍ഗ്രസ്സുകാര്‍ ഇനി ഉമ്മന്‍ ചാണ്ടി മു്യമന്ത്രി ആയിരുന്നെങ്കില്‍ എന്ന് പറഞ്ഞാല്‍ ട്രോളിക്കൊല്ലും. അപ്പോള്‍ പിന്നെ സംഘികളുടെ ഊഴമാണ്!

അതും പറഞ്ഞേനെ

അതും പറഞ്ഞേനെ

ഇനിയിപ്പോള്‍ ഉമ്മന്‍ ചാണ്ടി ആയിരുന്നു മുഖ്യമന്ത്രി എന്നിരിക്കട്ടേ... അപ്പോള്‍ പറയും ക്രിസ്ത്യാനിയായ ഉമ്മന്‍ ചാണ്ടി ഹിന്ദുക്കളുടെ ശബരിമലയില്‍ പെണ്ണിനെ കയറ്റാന്‍ നോക്കുന്നു എന്ന്!

ആ പിഷ്‌കോ...

ആ പിഷ്‌കോ...

ഉമ്മന്‍ ചാണ്ടി സാറുണ്ടായിരുന്നെങ്കില്‍ ഇങങനെ ഒന്നും സംഭവിക്കില്ലായിരുന്നു. പിന്നെ ഇങ്ങനെ ആയിരിക്കും സംഭവിക്കുക!

ഉമ്മന്‍ ചാണ്ടില്ല

ഉമ്മന്‍ ചാണ്ടില്ല

എന്തിന് ആ പ്രകാശന്‍ പോലും ഇപ്പോള്‍ ഇങ്ങനെ ആണത്രെ പറയുന്നത്... സാമ്പാറ് പോരായിരുന്നു എന്ന്. കാരണം എന്താ... സാമ്പാറ് വച്ചത് അവരുടെ ചാണ്ടിച്ചനല്ലെന്ന്!

ഓളത്തിന് പറഞ്ഞതാ

ഓളത്തിന് പറഞ്ഞതാ

ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കണം എന്നൊക്കെയാണ് പറയുന്നത്. ഇനിയിപ്പോള്‍ അങ്ങനെ എങ്ങാനും തീരുമാനിച്ചാല്‍ അപ്പോ തന്നെ ഇടങ്കോലിടാന്‍ വന്നോളും!

ഒടിയനില്‍ മമ്മൂട്ടി ആയിരുന്നേല്‍

ഒടിയനില്‍ മമ്മൂട്ടി ആയിരുന്നേല്‍

ഉമ്മന്‍ ചാണ്ടി ആയിരുന്നു മുഖ്യനെങ്കില്‍ ഇങ്ങനെ ഒന്നും വരില്ലായിരുന്നു... ശരിയാണ്, ഒടിയനില്‍ മമ്മൂട്ടിയായിരുന്നു നായകന്‍ എങ്കില്‍ ആദ്യ ദിവസം തന്നെ 50 കോടി കിട്ടിയേനെ!

ചാണ്ടിയേട്ടന്‍...

ചാണ്ടിയേട്ടന്‍...

ശബരിമലയില്‍ കലാപം ഉണ്ടായപ്പോള്‍ മിണ്ടില്ല, ഹര്‍ത്താല്‍ വന്നപ്പോള്‍ മിണ്ടിയില്ല. ഒടുക്കം സ്ത്രീകള്‍ കയറിയപ്പോള്‍ മിണ്ടി... ചാണ്ടിയേട്ടന്‍ ഉണ്ടായിരുന്നേല്‍!

എന്ത് സുപ്രീം കോടതി

എന്ത് സുപ്രീം കോടതി

അതും ശരിയാണ്. കോടതി വിധിയൊക്കെ ഉമ്മന്‍ ചാണ്ടിയ്ക്ക് പുല്ലായിരുന്നല്ലോ! ചിലപ്പോള്‍ ഇതും ഇതിനപ്പുറവും പറഞ്ഞേനെ!

താനോസിനെ വരെ

താനോസിനെ വരെ

ഇന്‍ഫിനിറ്റി വാറില്‍ താനോസിനെ തോല്‍പിക്കാന്‍ എന്തേലും വഴിയുണ്ടോ എന്ന് നോക്കുകയായിരുന്നു. സത്യത്തില്‍ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നെങ്കില്‍ താനോസ് ഒക്കെ എന്ത്!!!

അതേ ഉള്ളൂ

അതേ ഉള്ളൂ

പറയുമ്പോള്‍ രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പാര്‍ട്ടിയാണ്. ഭരണഘടനാ ശില്‍പികളുടെ പാര്‍ട്ടിയാണ്. പക്ഷേ, ഹര്‍ത്താലിലെ അക്രമം ഒന്നും പ്രശ്‌നമല്ല. ഉമ്മന്‍ ചാണ്ടിയേ ശരണം!

ചാണ്ടിച്ചന്‍ ഞെട്ടിപ്പോയി!

ചാണ്ടിച്ചന്‍ ഞെട്ടിപ്പോയി!

സോഷ്യല്‍ മീഡിയയിലെ പ്രശംസകളൊക്കെ കണ്ടപ്പോള്‍ ആരായിരിക്കും ആ മുഖ്യമന്ത്രി എന്നോര്‍ക്കുകയായിരുന്നത്രെ ഉമ്മന്‍ ചാണ്ടി. പിന്നെ അത് താന്‍ തന്നെ അല്ലേ എന്നാലോചിച്ച് ഞെട്ടിത്തരിച്ചുപോയെന്ന്!

നിര്‍ത്തിക്കൂടെ

നിര്‍ത്തിക്കൂടെ


സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍ ആണ്. എന്നിട്ടും കൊങ്ങികള്‍ അടങ്ങുന്നില്ല. ഒടുക്കം ഉമ്മന്‍ ചാണ്ടി സാര്‍ തന്നെ ഇങ്ങനെ പറയുമായിരിക്കും!

അതുകൂടി കളയുമോ

അതുകൂടി കളയുമോ

ആകെ കൂടി ഇപ്പോള്‍ ഒരു പ്രതിപക്ഷ നേതാവിന്റെ സ്ഥാനം മാത്രമാണ് ചെന്നിത്തലയ്ക്കുള്ളത്. നീലപ്പട ഇങ്ങനെ ഉമ്മന്‍ ചാണ്ടിയെ പൊക്കിപ്പറഞ്ഞത് അത് കൂടി കളയുമോ എന്നാണ് സംശയം!

പെട്ടെന്ന് മനസ്സിലാകും

പെട്ടെന്ന് മനസ്സിലാകും

ശബരിമല വിഷയത്തെ കുറിച്ച് ഒരു പ്രധാന കാര്യം പറയാനുണ്ട് എന്ന് കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ കാര്യം മനസ്സിലാകും! വേറെ ഒന്നും പറയാനില്ലല്ലോ!

അത്രയ്ക്ക് വേണോ

അത്രയ്ക്ക് വേണോ

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആയിരുന്നു ഇപ്പോള്‍ ഭരിച്ചിരുന്നത് എങ്കിലോ... മല ചവിട്ടിയ ആദ്യത്തെ സ്ത്രീ സരിത എസ് നായര്‍ ആയിരുന്നേനെ എന്നൊക്കെ പറയാന്‍ പാടുണ്ടോ!

കുമ്മന്‍- ഉമ്മന്‍

കുമ്മന്‍- ഉമ്മന്‍

ഇത്രയും കാലം കുമ്മോജി ആയിരുന്നു സൂപ്പര്‍ ഹിറ്റ്. ഉമ്മന്‍ ചാണ്ടി സ്തുതി തുടങ്ങിയതിന് ശേഷം കുമ്മോജിയുടെ പേര് ഉമ്മോജി എന്നാക്കിയിട്ടുണ്ടത്രെ! വലിയ വെല്ലുവിളി ആകും!

മനസ്സാക്ഷിയുടെ കോടതി

മനസ്സാക്ഷിയുടെ കോടതി

കോടതി എന്ത് പറഞ്ഞാലും വിഷയമല്ല, മനസ്സാക്ഷിയുടെ കോടതിയില്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞ ആളല്ലേ... ഈ കേസിലും മനസ്സാക്ഷിയുടെ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയേനെ!

വ്യാജഫോട്ടോ എന്ന്!

വ്യാജഫോട്ടോ എന്ന്!

ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോയൊക്കെ വച്ച സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം ആണെന്ന് അറിയിച്ചതായിരുന്നു. ഉടന്‍ വന്നു മറുപടി... ഫോട്ടോ വ്യാജമാണെന്ന്!

അത് ശരിയാണല്ലോ

അത് ശരിയാണല്ലോ

ഉമ്മന്‍ ചാണ്ടിയായിരുന്നു ഇപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെങ്കില്‍... എങ്കില്‍ പ്രത്യേകിച്ചൊന്നും ഇല്ല. രമേശ് ചെന്നിത്തല ഇപ്പോള്‍ പ്രതിപക്ഷ നേതാവ് ആകില്ലായിരുന്നു!

എന്താകാനാ

എന്താകാനാ

ഉമ്മന്‍ ചാണ്ടി സാര്‍ ഉണ്ടായിരുന്നെങ്കില്‍ ... എന്നങ്ങ് പറഞ്ഞ് നിര്‍ത്തും. ശരിക്കും ഉണ്ടായിരുന്നെങ്കില്‍ എന്താകാനാ!

സംഘിയ്ക്കിട്ട് വച്ചതാ

സംഘിയ്ക്കിട്ട് വച്ചതാ

എന്തായാലും സംഘികള്‍ വരെ ഇപ്പോള്‍ പറയുന്നത് ഉമ്മന്‍ ചാണ്ടി സാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണത്രെ... കൊങ്ങിയുടെ ചിരി മാത്രം കണ്ടില്ലായിരുന്നു എന്ന് നതോന്നുന്നു1

വോട്ടും പോകുമോ

വോട്ടും പോകുമോ

ഇനിയിപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി കേരളം തൂത്തുവാരി എന്ന് വയ്ക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സംഘികള്‍ ഉമ്മന്‍ ചാണ്ടിയെ തന്നെ നിര്‍ദ്ദേശിക്കാനാണ് സാധ്യത. പാവം പിള്ള!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+