കൊല്ലം തുളസിയല്ല 'കൊല്ലും തുളസി'!!! പുതിയ 'മാപ്പാചാരം' തുടങ്ങി ട്രോളൻമാർ... ഇതെങ്ങനെ സാധിക്കുന്നു!!

ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണം. എന്നിട്ട് ഒരു ഭാഗം ദില്ലിയ്ക്കും മറ്റേ ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം- കഴിഞ്ഞ ദിവസം കൊല്ലം തുളസി ശബരിമല സംരക്ഷണ യാത്രയില്‍ പ്രസംഗിച്ചത് ഇങ്ങനെ ആയിരുന്നു.

പ്രസംഗത്തിന്റെ വാര്‍ത്ത പുറത്ത് വന്ന് അധികം കഴിയും മുമ്പ് തന്നെ 'മാപ്പ്' എപ്പോള്‍ വരും എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്ത് വന്നിരുന്നു. എന്തായാലും അവര്‍ക്കൊന്നും അധിക നേരം കാത്തിരിക്കേണ്ടി വന്നില്ല.

നല്ല ഒന്നാന്തരം മാപ്പപേക്ഷയുമായി കൊല്ലം തുളസി വീണ്ടും എത്തി. ഭക്തി മൂത്തപ്പോള്‍ വിവരക്കേട് പറഞ്ഞുപോയതാണെന്ന് വരെ പറഞ്ഞുകളഞ്ഞു. സാധാരണ ഗതിയില്‍ മദ്യം, മാനസിക രോഗം എന്നിവയാണ് കാരണം പറയാറുള്ളത്. ഇതിപ്പോള്‍ വിവരക്കേടാണെനെന്ന് സമ്മതിച്ചത് വലിയ കാര്യമാണെന്നാണ് ട്രോളന്‍മാരുടെ പക്ഷം. എന്തായാലും ഇങ്ങനെ മാപ്പ് പറയുന്ന ആചാരം 'മാപ്പാചാരം' ആയി തുടര്‍ന്ന് പോകാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല!!!

മദ്യത്തെ ഒഴിവാക്കിയിട്ടുണ്ട്

മദ്യത്തെ ഒഴിവാക്കിയിട്ടുണ്ട്

സാധാരണ ഗതിയില്‍ സംഘികളുടെ വെല്ലുവിളിയും തെറിവിളിയും ഒക്കെ കഴിഞ്ഞാല്‍ കാരണക്കാരനായി മദ്യമോ മാനസിക രോഗമോ ഒക്കെയാണ് വരാറുള്ളത്. എന്തായാലും മദ്യത്തെ ഇതില്‍ നിന്ന് ഒഴിവാക്കിക്കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു!

അത്രയ്ക്ക് സ്‌നേഹമാണ്

അത്രയ്ക്ക് സ്‌നേഹമാണ്

ഈ സംഘികള്‍ ലോകത്ത് ഏറ്റവും അധികം ഇഷ്ടപ്പെടുന്ന വാക്ക് ഏതാണെന്ന് അറിയാമോ? അത് 'മാപ്പ്' എന്നതാണത്രെ.... എപ്പോഴും ആവശ്യം വരുന്ന ഒരു വാക്കല്ലേ!

ഇപ്പോ വരും

ഇപ്പോ വരും

ഏതെങ്കിലും സംഘികള്‍ അസഭ്യം വിളിച്ച് പറയുകയോ വധഭീഷണി മുഴക്കുകയോ, വെല്ലുവിളിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിച്ചോളൂ... അതിന്റെ പിന്നാലെ വന്നോളും 'മാപ്പ്'!

ഇനിയിപ്പോ...

ഇനിയിപ്പോ...

സത്യത്തില്‍ യഥാര്‍ത്ഥ മാപ്പിനെ കുറിച്ച് പറഞ്ഞതായിരുന്നു. പക്ഷേ, ചിലര്‍ക്ക് സംശയം, അവരെ എങ്ങാനും കളിയാക്കിയതായിരുക്കുമോ എന്ന്!

ഇതാണ് അവസ്ഥ

ഇതാണ് അവസ്ഥ

മദ്യലഹരിയില്‍ പോസ്റ്റിടുമ്പോള്‍ സടകുടഞ്ഞ് രൗദ്ര ഭാവത്തിലായിരിക്കും. എന്നാല്‍ മാപ്പ് പറയുമ്പോഴോ... സടയൊക്കെ കൊഴിഞ്ഞ്, ദയനീയ ഭാവത്തിലും!

ഇതും ചടങ്ങാകുമോ

ഇതും ചടങ്ങാകുമോ

സാധാരണ പാര്‍ട്ടി യോഗങ്ങളില്‍ അവസാനം നന്ദി രേഖപ്പെടുത്തല്‍ ഒക്കെ അല്ലേ പതിവ്. എന്നാല്‍ ഒരു പ്രമുഖ പാര്‍ട്ടിയുടെ യോഗത്തില്‍ അങ്ങനെ അല്ലത്രേ... മാപ്പ് പറച്ചിലാണ് കാര്യപരിപാടി!

ഭയങ്കര മടിയാണ്

ഭയങ്കര മടിയാണ്

ഭയങ്കര സംഘിയാണ്. പക്ഷേ, മാപ്പ് പറയുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യെന്ന്! അച്ഛന്‍ എടുത്തുടുക്കാതിരുന്നത് ഭാഗ്യം!

പണ്ട് ജരാസന്ധനെ...

പണ്ട് ജരാസന്ധനെ...

പണ്ട ജരാസന്ധനെ ഭീമന്‍ ഇതുപോലെ രണ്ടായി കീറിയിട്ടുണ്ടല്ലോ... സാധാരണ തുള യും കൊല്ലം തുളസിയും തമ്മിലുള്ള വ്യത്യാസം ഇതാണത്രെ!

കാത്തിരിപ്പാണ്

കാത്തിരിപ്പാണ്

വന്നുവന്ന് ബിജെപി നേതാക്കള്‍ പ്രസംഗിക്കുന്നതും ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതും കഴിയുന്നത് കാത്തിരിക്കുകയാണ് 'മാപ്പ്' എന്ന വാക്ക്. അത് കഴിഞ്ഞിട്ട് വേണമല്ലോ പ്രത്യക്ഷപ്പെടാന്‍!

മണ്ടത്തരത്തിന് കുറവില്ല

മണ്ടത്തരത്തിന് കുറവില്ല

അതിനിടയ്ക്ക് പ്രസംഗത്തില്‍ അതിലും വലിയ മണ്ടത്തരവും വിളമ്പിയിട്ടുണ്ട് കൊല്ലം തുളസി. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 180 സീറ്റ് നേടാന്‍ ആണത്രെ എല്‍ഡിഎഫ് വിചാരിക്കുന്നത്. നാല്‍പത് സീറ്റ് എന്നത് ജിഎസ്ടി എങ്ങാനും ആയിരിക്കും.

അതങ്ങ് ഇട്ടു

അതങ്ങ് ഇട്ടു

സിനിമ സ്റ്റൈലില്‍ ഡയലോഗ്, വെല്ലുവിളി, ജഡ്ജിമാരെ തെറിവിളിക്കല്‍, പിണറായി വിജയന്റെ ചെവി പൊട്ടിക്കല്‍... എന്തൊക്കെ ആയിരുന്നു. ഒടുക്കം മാപ്പ് എടുത്ത് ആ മേശപ്പുറത്തേക്കങ്ങിട്ടപ്പോള്‍ എന്തൊരു ആശ്വാസം!

ഒരുമിച്ചായിരുന്നെങ്കില്‍

ഒരുമിച്ചായിരുന്നെങ്കില്‍

ഒരാള്‍ അല്ലല്ലോ... തെറി വിളി എന്നത് ഇപ്പോള്‍ ശബരിമല സമരത്തില്‍ അനസ്യൂതം സംഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ... അപ്പോള്‍ പിന്നെ എല്ലാവരും മാപ്പ് പറഞ്ഞുകഴിഞ്ഞാല്‍ ഒരു ദിവസത്തെ പരിപാടി തീര്‍ക്കാമായിരുന്നു!

ഉളുപ്പില്ലേ...

ഉളുപ്പില്ലേ...

യേ കച്ചവാ എന്നും പറഞ്ഞ് ഒടുക്കത്തെ തെറി വിളിക്കും. അത് കഴിഞ്ഞ് പിന്നെ മാപ്പ്. ഒരിക്കലല്ല, ഇത് തന്നെ സ്ഥിരം പരിപാടി. ഒരല്‍പം ഉളുപ്പുണ്ടായിരുന്നെങ്കില്‍....!

അത് കേട്ടപ്പോള്‍

അത് കേട്ടപ്പോള്‍

ആളുകളെ കണ്ടപ്പോള്‍ ആവേശം മൂത്ത് വലിച്ചുകീറാന്‍ ഒക്കെ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ആണ് സംഗതിയുടെ ഗൗരവം മനസ്സിലായത്. അപ്പോള്‍ തന്നെ മാപ്പും പറഞ്ഞു!

എല്ലാം ഭക്തി കൊണ്ടാണ്...

എല്ലാം ഭക്തി കൊണ്ടാണ്...

അയ്യപ്പനോടുള്ള ഭക്തികൊണ്ടാണ് ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത് എന്നല്ലേ തള്ളി മറിക്കുന്നത്. ഭക്തി കൊണ്ട് പറയാന്‍ പറ്റുന്ന മനോഹര പദങ്ങള്‍ തന്നെ!

കീറുന്നതെല്ലാം...

കീറുന്നതെല്ലാം...

ശബരിമലയില്‍ എത്തുന്ന ഫെമിനിസ്റ്റുകളേയും ഭക്തകളേയും എങ്ങനെ തിരിച്ചറിയാം എന്ന കാര്യത്തില്‍ പോലും വേണമെങ്കില്‍ കൊല്ലം തുളസി ഇങ്ങനെ ഒരു തീരുമാനം ഉണ്ടാക്കിക്കളയും എന്നാണ് തോന്നുന്നത്!

കേസോ....

കേസോ....

ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ആളുകളുടെ കൈയ്യടി വാങ്ങാം. പക്ഷേ, പോലീസ് കേസ് എന്ന് കേട്ടപ്പോള്‍ കാര്യം പിടികിട്ടി. പിന്നെ ഒന്നും ആലോചിച്ചില്ല!

ആളെ കൂട്ട്...

ആളെ കൂട്ട്...

എന്നിട്ടരിശം തീരാഞ്ഞിട്ട് എന്ന് പറഞ്ഞതുപോലെ ആയിരുന്നു. പിന്നേയും പോയി ആളെ കൂട്ടാന്‍ പറഞ്ഞപ്പോള്‍ പലരും വിചാരിച്ചത് വീണ്ടും കത്തിക്കയറാന്‍ വേണ്ടിയായിരിക്കും എന്നാണ്. പക്ഷേ, പിന്നെയല്ലേ കാര്യം പിടികിട്ടിയത്.

തേടിവരും

തേടിവരും

മാപ്പിന് അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇതിപ്പോള്‍ ആദ്യമായിട്ടല്ലല്ലോ ഇങ്ങനെ ആളുകള്‍ തേടി വരുന്നത്. സ്ഥിരം സംഭവം അല്ലേ!

അത്രയേ ഉള്ളൂ...

അത്രയേ ഉള്ളൂ...

സംഘപുത്രന്‍മാരുടെ കാര്യം ഇത്രയേ ഉള്ളൂവത്രേ.... ശാഖേന്നാണ് വരുന്നത് എന്ന് പറയണം. എന്തെങ്കിലും വിവരക്കേട് പറയണം. പിന്നെ ഒടുക്കം ഒരു മാപ്പും കൂടി പറഞ്ഞ് മടങ്ങണം!

പൂര്‍വ്വികര്‍ തുടങ്ങിയ ആചാരം

പൂര്‍വ്വികര്‍ തുടങ്ങിയ ആചാരം

പറയുന്നത് മുഴുവന്‍ മണ്ടത്തരം ആണെങ്കിലും ചിലപ്പോള്‍ അത് വിവാദം. ആകും. വിവാദം ആയാല്‍ ഉടന്‍ മാപ്പ് പറയണം. പൂര്‍വ്വികര്‍ ആയിട്ട് തുടങ്ങിവച്ച ആചാരം ആണത്രെ!

മാപ്പില്ലായിരുന്നെങ്കില്‍...

മാപ്പില്ലായിരുന്നെങ്കില്‍...

സത്യത്തില്‍ 'മാപ്പ്' എന്ന വാക്കില്ലായിരുന്നെങ്കില്‍ ഇവരൊക്കെ എന്ത് ചെയ്‌തേനെ. ഇതിപ്പോള്‍ എന്ത് ചെയ്താലും ഒടുക്കം പറയാന്‍ ഒരു വാക്കുള്ളതുകൊണ്ടല്ലേ പിടിച്ച് നില്‍ക്കുന്നത്!

അതുക്കും മേലെ

അതുക്കും മേലെ


കോപ്പി അടിക്കാന്‍ പേജ് കീറിയതിന് മാപ്പ് പറഞ്ഞതിനെ ഒക്കെ കൊല്ലം തുളസി എന്ന് വിളിച്ചാല്‍ അതുക്കും മേലെ ഉള്ളതിനെ ഒക്കെ എന്ത് വിളിക്കും!

കത്തായിട്ട് വേണോ... അതോ...

കത്തായിട്ട് വേണോ... അതോ...

ഡയലോഗിന് ഒരു കുറവും ഇല്ല. കേസ് എടുക്കും എന്ന് പറഞ്ഞാല്‍ പേടിയില്ലാത്ത പോലെ അഭിനയിക്കും. ഒടുക്കം മാപ്പ് കത്തായിട്ട് വേണോ അതോ എഴുതിത്തരണോ എന്നും ചോദിക്കും. വല്ലാത്ത ജീവിതം തന്നെ!

ഒന്നിനും ഇല്ല

ഒന്നിനും ഇല്ല

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കേസ് എടുത്താല്‍ അപ്പോള്‍ പറയും മാപ്പ്. പക്ഷേ അതുകൊണ്ട് വലിയ കാര്യം ഒന്നും ഉണ്ടാവും എന്ന് തോന്നുന്നില്ല!

ഇത്തിരി നേരം...

ഇത്തിരി നേരം...

സാധാരണ ഇങ്ങനെ ഒരു പ്രസംഗം ഒക്കെ കിട്ടിയാല്‍ പിന്നെ ട്രോള്‍മാര്‍ക്ക് ചാകരയാണ്. പക്ഷേ, ഇതിപ്പോള്‍ ട്രോള്‍ ഉണ്ടാക്കാനുള്ള സമയം പോലും കൊടുത്തില്ല. അതിനും മുമ്പേ മാപ്പ് പറഞ്ഞുകളഞ്ഞു!

മാപ്പിന് മടുത്തുകാണും

മാപ്പിന് മടുത്തുകാണും

തോന്നിവാസം കാണിച്ചിട്ടും പറഞ്ഞിട്ടും ഒടുക്കം മാപ്പ് എന്ന് പറയും. ഇതിങ്ങനെ സ്ഥിരം ആയാല്‍ പിന്നെ 'മാപ്പ്' എന്ന വാക്കിന് തന്നെ മടുത്തുപോകില്ലേ!

വീക്ക്‌നെസ്സ് ആണത്രെ

വീക്ക്‌നെസ്സ് ആണത്രെ

മാപ്പ് തങ്ങള്‍ക്ക് ഒരു പ്രശ്‌നമേ അല്ലെന്നാണ് സംഘികള്‍ പറയുന്നത്. അത് ഒരു വീക്ക് നെസ്സ് ആണത്രെ!

എത്രാമത്തെ പുനര്‍ജന്‍മം

എത്രാമത്തെ പുനര്‍ജന്‍മം

സവര്‍ക്കര്‍ജി ആറ് തവണ മാപ്പെഴുതിക്കൊടുത്തിട്ടുണ്ട് എന്നല്ലേ ബിജെപി നേതാവ് തന്നെ പറഞ്ഞത്. മാപ്പിന്റെ കാര്യത്തില്‍ ഇപ്പോള്‍ കൊല്ലം തുളസി സവര്‍ക്കര്‍ജിയുടെ എത്രാമത്തെ പുനര്‍ജന്മം ആണെന്നാണ് സംശയം!

ഓടിയൊളിച്ചു

ഓടിയൊളിച്ചു

ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ നിന്ന് തള്ളി മറിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. കേസ് എന്ന് കേട്ടതേയുള്ളൂ... അപ്പോള്‍ കണ്ടു ധൈര്യം!

ഗുരുപൂജയ്ക്ക് കുറേ പേരുണ്ടല്ലോ...

ഗുരുപൂജയ്ക്ക് കുറേ പേരുണ്ടല്ലോ...

വളരെ അടുത്ത കാലത്ത് തോന്നിവാസം കാണിച്ച് മാപ്പ് പറഞ്ഞ സംഘപുത്രരുടെ കണക്ക് എടുത്താല്‍ തന്നെ ഞെട്ടും. പിന്നെ പഴയ കാലം ഒക്കെ ആലോചിക്കുമ്പോള്‍ ആണ്!

ആര് പറയും മാപ്പ്

ആര് പറയും മാപ്പ്

ആരായിരിക്കും മാപ്പ് പറയുക എന്നാണ് ഓരോ ദിവസത്തേയും പൊതുജനത്തിന്റെ സംശയം. പലതും പറഞ്ഞ് പലരും രംഗത്തുണ്ടല്ലോ... ഭരണഘടന കത്തിക്കണം എന്ന് പറഞ്ഞ ഒരു വക്കീല്‍ വരെ ഉണ്ട്!

പുതിയ പ്രയോഗം

പുതിയ പ്രയോഗം

കൊല്ലം തുളസി എന്നതിനെ പുതിയ ഒരു ഭാഷാ പ്രയോഗം ആയും മാറ്റിയെടുത്തിട്ടുണ്ട്. രണ്ടായി വലിച്ചുകീറുക എന്നൊക്കെ പറയുന്നതിനേക്കാള്‍ എത്ര എളുപ്പമാണ്, കൊല്ലം തുളസി എന്നങ്ങ് പറയുന്നത്!

ഇതിലെന്താ സംശയം

ഇതിലെന്താ സംശയം

ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ട് എന്ന് പോലും അറിയാത്ത നേതാക്കന്‍മാരുള്ള പാര്‍ട്ടിയിലെ മറ്റൊരു നേതാവല്ലേ... ഇതില്‍ അത്രയ്ക്ക് അത്ഭുതപ്പെടാന്‍ മാത്രം ഒന്നും ഇല്ല!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+