രാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റി

ശബരിമല സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് രാഹുല്‍ ഈശ്വര്‍ ആണ്. ശബരിമല തന്ത്രി കുടുംബാംഗം ആണെന്ന അവകാശവാദത്തോടെയാണ് രാഹുല്‍ ഇതെല്ലാം പറയുന്നത്. താന്‍ ഹിന്ദുത്വ, സവര്‍ണ രാഷ്ട്രീയത്തിന്റെ വക്താവാണെന്നും രാഹുല്‍ വ്യക്തമാക്കുന്നുണ്ട്.

എന്തായാലും തന്റെ നെഞ്ചില്‍ ചവിട്ടിയേ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുകയുള്ളൂ എന്ന് രാഹുല്‍ ഇപ്പോഴും ഉറപ്പിച്ച് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ അവതാരകനായ അഭിലാഷിനോട് ആവശ്യപ്പെട്ടത് വെറും 30 സെക്കന്റ് ആയിരുന്നു!

ഈ മുപ്പത് സെക്കന്റുകൊണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള മറുപടിയും രാഹുല്‍ കൊടുത്തു!!! പക്ഷേ, ആ മറുപടി കേട്ട് ട്രോളന്‍മാര്‍ക്ക് ചിരിക്കാനും ട്രോളുകള്‍ ഉണ്ടാക്കാതിരിക്കാനും കഴിഞ്ഞില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ! പുതിയ പേരും ഇട്ടിട്ടുണ്ട് രാഹുല്‍ ഈശ്വറിന്!

ഇങ്ങനെയൊക്കെ പറഞ്ഞതാ...

ഇങ്ങനെയൊക്കെ പറഞ്ഞതാ...

പണ്ട് കോളേജില്‍ പഠിക്കുന്ന കാലം. അന്ന് പിറകേ നടന്നിരുന്ന പെണ്‍കുട്ടികളോട് പറഞ്ഞപ്പോഴും ഇതേ ഭാവം ആയിരുന്നു. എന്തൊരു ക്ലോസ്സ് ഇനഫ് ആണെന്ന് നോക്കിക്കേ!

എക്‌സാമിനും

എക്‌സാമിനും

പരീക്ഷയ്ക്ക് പോയാലും ഇതായിരുന്നു അവസ്ഥ. ഒരു മുപ്പത് സെക്കന്റ് കിട്ടിയിരുന്നെങ്കില്‍ എല്ലാം അങ്ങ് ഇളക്കി മറിച്ചേനെ എന്നൊക്കെ തള്ളിയിട്ടുണ്ട്!

ബീവറേജിന്റെ മുന്നിലോ

ബീവറേജിന്റെ മുന്നിലോ

ഒരുപക്ഷേ, കേരളത്തിലെ വിഖ്യാത മദ്യപരെല്ലാം ഇത്തരം സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവും. ഒരു മുപ്പത് സെക്കന്റ് ഒക്കെ കിട്ടിയാല്‍ തന്നെ ധാരളം!

കക്കൂസില്‍ പോയാലും

കക്കൂസില്‍ പോയാലും

കക്കൂസിന് മുന്നില്‍ നിന്ന് എന്തൊക്കെ ബഹളം വച്ചിട്ട് എന്താ കാര്യം. ആരാണ് ഉള്ളില്‍ ഉള്ളത് എന്നെങ്കിലും നോക്കണ്ടേ... മുപ്പത് സെക്കന്റ് കഴിയാതെ ആ വഴിക്ക് നോക്കണ്ട!

മൊബൈലില്‍

മൊബൈലില്‍

മൊബൈലില്‍ ഡാറ്റ ഓണാക്കുമ്പോള്‍ ഹാങ് ആയിട്ടുണ്ടോ... അപ്പോള്‍ നിങ്ങളും ഇത്തരം ചില ഡയലോഗുകള്‍ മനസ്സില്‍ പറഞ്ഞിട്ടുണ്ടാവും!

മീം വരെ ആയി

മീം വരെ ആയി

ഇനിയിപ്പോള്‍ ഇതൊരു മീം ആയിപ്പോലും ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. രണ്ടെണ്ണം ഉപയോഗിച്ചാല്‍ ഒരുമിനിട്ട് ആയി കണക്കാക്കുമായിരിക്കും!

മോദിജിയുടെ പൈലറ്റ്

മോദിജിയുടെ പൈലറ്റ്

മോദിജിയുടെ പൈലറ്റ് മോദിജിയോട് ഇടയ്ക്ക് പറയുന്നതും ഇങ്ങനെ ആണത്രെ. ഒരു രണ്ട് ദിവസം എങ്കിലും തരാന്‍... ഒന്ന് വീട്ടുകാരെ കണ്ട് തിരിച്ചുവരാമെന്ന്!

ഫെമിനിച്ചി നില്‍!!!

ഫെമിനിച്ചി നില്‍!!!

ഇനിയിപ്പോള്‍ രാഹുല്‍ ഈശ്വര്‍ എങ്ങനെ ആയിരിക്കും ശബരിമലയിലെ സ്ത്രീ പ്രവേശനം തടയുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടോ..,. ഏതാണ്ട് ഇതുപോലെ ആയിരിക്കുമത്രെ!

 30 സെക്കന്റ്

30 സെക്കന്റ്

അഭിലാഷിനോട് ഈ ഡയലോഗും അടിച്ച് പുറത്തിറങ്ങിയപ്പോള്‍ ചെന്ന് പെട്ടത് രാജരത്‌നം പിള്ളയുടെ മുന്നില്‍ അപ്പോള്‍ തന്നെ പേരും ഇട്ടുകൊടുത്തു!

ഒടുക്കത്തെ ഉറപ്പാണത്രെ

ഒടുക്കത്തെ ഉറപ്പാണത്രെ

ശബരിമലയില്‍ സ്ത്രീകള്‍ കയറില്ലെന്ന് അയ്യപ്പന് ഉറപ്പാണത്രെ... കാരണം കേട്ടാല്‍ ഞെട്ടരുത്. രാഹുല്‍ ഈശ്വറിനെ വിശ്വസിച്ച് പോയതാണ്!

കാമുകി വിളിച്ചാല്‍

കാമുകി വിളിച്ചാല്‍

ചില കാമുകിമാര്‍ ഇങ്ങനെയാണ് പുലര്‍ച്ചെ അഞ്ച് മണി വരെ ഫോണില്‍ സംസാരിക്കും. അത് കഴിഞ്ഞാല്‍ പിന്നേം വിളിക്കും. അപ്പോള്‍ ചില കാമുകന്‍മാരുടെ മറുപടി ഇങ്ങനെ ആകുമത്രെ!

ക്രിക്കറ്റ് കാണാനും

ക്രിക്കറ്റ് കാണാനും

അല്ലെങ്കിലും സീരിയല്‍ ഉള്ള സമയത്ത് ക്രിക്കറ്റ് കാണാന്‍ അമ്മ സമ്മതിക്കില്ലല്ലോ. പക്ഷേ, ഇന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നതിനേക്കാള്‍ പത്തിരട്ടി ശക്തിയോടെ ഇതേ ഡയലോഗ് അമ്മയോട് പറഞ്ഞിട്ടുണ്ടാകും മക്കള്‍!

 മാഗി നൂഡില്‍സ്

മാഗി നൂഡില്‍സ്

രണ്ട് മിനിട്ടുകൊണ്ട് തയ്യാറാക്കാം എന്നതാണല്ലോ മാഗി നൂഡില്‍സിന്റെ പരസ്യ വാചകം. പക്ഷേ, ചിലപ്പോള്‍ ഒരു മുപ്പത് സെക്കന്റ് കൂടി വേണ്ടി വരുമായിരിക്കും!

 അതേത് ഇശ്വരന്‍

അതേത് ഇശ്വരന്‍

സ്ത്രീകളെ ശബരിമലയില്‍ നിന്ന് മറ്റി നിര്‍ത്തണം എന്ന് ഈശ്വരന്‍ പറഞ്ഞിട്ടുണ്ടത്രെ. ആ ഈശ്വരന്റെ പേര് രാഹുല്‍ ഈശ്വരന്‍ എന്നാണത്രെ!

നല്ല റിഹേഴ്‌സല്‍ വേണ്ടി വരും

നല്ല റിഹേഴ്‌സല്‍ വേണ്ടി വരും

തന്റെ നഞ്ചത്ത് ചവിട്ടിയേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ പറ്റൂ എന്നല്ലേ വെല്ലുവിളി. അങ്ങനെയെങ്കില്‍ ഇതുപോലെ നല്ല റിഹേഴ്‌സല്‍ വേണ്ടി വരും!

ഒരു മുപ്പത് സെക്കന്റ് തന്നിരുന്നെങ്കില്‍

ഒരു മുപ്പത് സെക്കന്റ് തന്നിരുന്നെങ്കില്‍

ഇതിപ്പോള്‍ വീട്ടില്‍ പോയാലും രാഹുല്‍ ഈശ്വറിന്റെ കാര്യം ഇങ്ങനെ ആണത്രെ. എന്ത് കാര്യത്തിനും മുപ്പത് സെക്കന്റ് വീതം ആണ് ചോദിക്കുന്നത് എന്ന്!

 ഒടുവിലത്തെ മറുപടി

ഒടുവിലത്തെ മറുപടി

മുപ്പത് സെക്കന്റ് കിട്ടിയാല്‍ എല്ലാത്തിനും മറുപടി പറയാം എന്നായിരുന്നു പറഞ്ഞിരുന്നത്. ഒടുവില്‍ അഞ്ച് സെക്കന്റുകൊണ്ട് എല്ലാം പറഞ്ഞു കളഞ്ഞു!

ചെറിയ വ്യത്യാസം മാത്രം

ചെറിയ വ്യത്യാസം മാത്രം

തനിക്ക് വെറും അമ്പത് ദിവസം തരാന്‍ ആയിരുന്നു നോട്ട് നിരോധിച്ചപ്പോള്‍ മോദിജി കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടത്. ഇപ്പോള്‍ കരച്ചിലില്ല, സമയത്തിന്റെ കാര്യം ആണെങ്കില്‍ വെറും 30 സെക്കന്റേ ചോദിച്ചിട്ടും ഉള്ളൂ!

ശരിക്കും!!!

ശരിക്കും!!!

രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ സ്വയം വിചാരിക്കുന്നത് നന്ദഗോപാല്‍ മാരാര്‍ ആണെന്നാണത്രെ. പക്ഷേ, കാഴ്ചക്കാര്‍ കാണുന്നത് ബെസ്റ്റ് ആക്ടറിലെ വിനായകന്‍ ആയിട്ടാണെന്ന്!

ഒരു 30 പൈസ!

ഒരു 30 പൈസ!

പെട്രോള്‍ പമ്പുകളില്‍ മോദിജിയുടെ ചിത്രമുണ്ടാവുമല്ലോ... ഓരോ തവണ പെട്രോള്‍ അടിച്ചാലും ഇതേ ഭാവത്തില്‍ ചിലരെങ്കിലും ആ ചിത്രത്തിലേക്ക് നോക്കാറുണ്ട് പോലും!

Recommended Video

cmsvideo
    അഡൽറ്റ് ജോക്ക് വിവാദത്തിനു മറുപടിയുമായി രാഹുൽ ഈശ്വർ! | Oneindia Malayalam
    ഒരു സംശയവും വേണ്ട

    ഒരു സംശയവും വേണ്ട

    ആര്‍ത്തവവും പ്രവതവും ആയി ബന്ധിപ്പിച്ചത് ഈശ്വരന് രാഹുകാലം കല്‍പിച്ച ചില കഴുതകളാണെന്ന് വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ തന്നെ രാഹുല്‍ ഈശ്വര്‍ ഒരു തീരുമാനത്തില്‍ എത്തിയത്രെ!

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+