Get Updates
Get notified of breaking news, exclusive insights, and must-see stories!

'വസ്‌ത്രോദ്ധാരണ' സമരത്തിൽ വിജൃംഭിച്ച് കൃഷ്ണ പരുന്ത്; വാർത്ത കണ്ട് ഞെട്ടി 'പുലി'... ഇടിവെട്ട് ട്രോൾ!

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് നാമജപ സമരത്തിന് മുകളില്‍ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നത്. ഒരു സ്ഥലത്തല്ല, പലയിടങ്ങളില്‍ ഇത് ആവര്‍ത്തിച്ചിട്ടുണ്ടത്രെ. മനോരമയും മാതൃഭൂമിയും എല്ലാം ഇത് വാര്‍ത്തയാക്കുകയും ചെയ്തു.

ഇതിനിടെ സന്നിധാനത്ത് പുലിയിറങ്ങി ഒരു കാട്ടുപന്നിയേയും പിടിച്ചു. ശബരിമല അയ്യപ്പന്റെ വാഹനം ആണല്ലോ പുലി. ശ്രീകൃഷ്ണ പരുന്ത് ആണെങ്കില്‍ മകരവിളക്കിന് പ്രത്യക്ഷപ്പെടുന്ന ആളും ആണ്.

ഇങ്ങനെയൊക്കെ സംഭവിക്കണമെങ്കില്‍ ശരിക്കും അയ്യപ്പസ്വാമിയുടെ ഇടപെടലുകള്‍ ഉണ്ടായിരിക്കും എന്നൊക്കെ വിശ്വസിച്ചാല്‍ അതിനെ തെറ്റ് പറയാന്‍ പറ്റുമോ? അതിനിടയില്‍ ആണ് സമരത്തിനിടെ ഒരാള്‍ മുണ്ട് പൊക്കി കാണിച്ചത്. ഒരു സമരമാകുമ്പോള്‍ പല മുറകള്‍ ഉണ്ടാവില്ലേ... അതിനെയൊക്കെ ഇങ്ങനെ വിമര്‍ശിക്കാന്‍ പാടുണ്ടോ? പക്ഷേ ആരോട് പറയാന്‍, എന്ത് പറയാന്‍.... ട്രോളന്‍മാര്‍ക്ക് ഒരു ദയയും ഇല്ലെന്ന കാര്യം പുതിയ അറിവൊന്നും അല്ലല്ലോ!

ഇങ്ങനെയൊക്കെ പറയാമോ...

ഇങ്ങനെയൊക്കെ പറയാമോ...

യേശുക്രിസ്തു പണ്ട് വെള്ളം വീഞ്ഞാക്കിയ ആളാണ്. അതുപോലെ എന്തെങ്കിലും ദൃഷ്ടാന്തം അയ്യപ്പനുണ്ടോ എന്നാണ് ചില യുക്തിവാദികളുടെ ചോദ്യം. കൃഷ്ണ പരുന്തും കാട്ടിലെ പുലിയും ഒന്നും ഒരു ദൃഷ്ടാന്തമേ അല്ലെന്നാണോ ഇവരൊക്കെ പറയുന്നത്!

ഗതിപിടിച്ചാല്‍ മതിയായിരുന്നു

ഗതിപിടിച്ചാല്‍ മതിയായിരുന്നു

കാട്ടിലെ പുലി പന്നിയെ പിടിച്ചാല്‍ വാര്‍ത്ത. പരുന്ത് ആകാശത്ത് വട്ടമിട്ട് പറന്നാല്‍ വാര്‍ത്ത. അങ്ങനെയെങ്കില്‍ പൂച്ച ഒരു എലിയെ പിടിച്ചാലും വാര്‍ത്തയാകണമല്ലോ... എല്ലാം അയ്യപ്പന്റെ കൃപ!

ഒറ്റപ്പെട്ട് പോയേനെ

ഒറ്റപ്പെട്ട് പോയേനെ

ആ പരുന്ത് കൃത്യ സമയത്ത് വന്നത് നന്നായി. അല്ലെങ്കില്‍ പന്നിയെ പിടിച്ച പുലി ഈ കേസില്‍ ഒറ്റപ്പെട്ട് പോയേനെ!

പരുന്ത് റാഞ്ചും

പരുന്ത് റാഞ്ചും

പുതിയ സമരമുറയാണല്ലോ ഇപ്പോള്‍ ബിജെപി പുറത്തെടുത്തിട്ടുള്ളത്. യാത്രക്കാരെ വരെ മുണ്ടുപൊക്കി കാണിച്ചു. ഭാഗ്യം അത് വൈകുന്നേരം ആയത്. പകലെങ്ങാനും ആയിരുന്നെങ്കില്‍ പരുന്ത് കണ്ടിരുന്നെങ്കിലോ!

ആര്...

ആര്...

ഭക്തര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശ്രീകൃഷ്ണ പരുന്ത് എന്നൊക്കെ തള്ളുന്നത് കൊള്ളാം. പക്ഷേ, പരുന്ത് എന്തായിരിക്കും വിചാരിക്കുന്നുണ്ടാവുക!

ശരിക്കും ഞെട്ടിക്കാണും

ശരിക്കും ഞെട്ടിക്കാണും

സന്നിധാനത്തിറങ്ങിയ പുലി സത്യത്തില്‍ പന്നിയെ പിടിക്കാന്‍ ഇറങ്ങിയതായിരുന്നില്ലത്രെ! സ്ത്രീ പ്രവേശനം അനുവദിച്ചതിനെ ചോദ്യം ചെയ്യാന്‍ ഇറങ്ങിയതായിരുന്നുവെന്ന്!

പേടിച്ചുപോയി

പേടിച്ചുപോയി

എന്തൊക്കെ സംഭവിച്ചാലും സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കും എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. അപ്പോഴല്ലേ സന്നിധാനത്ത് പുലിയിറങ്ങിയ കാര്യവും അങ്ങാടിയില്‍ കൃഷ്ണപ്പരുന്തിനെ കണ്ട കാര്യവും അറിഞ്ഞത്. അതോടെ പേടിച്ചുപോയി!

വിജൃംഭിച്ച് പോയി!

വിജൃംഭിച്ച് പോയി!

ഭക്തരുടെ സമരത്തിന് സമയത്ത് മാസ്സ് എന്‍ട്രി നടത്താന്‍ ഇരുന്ന പരുന്തായിരുന്നു. അപ്പോഴല്ലേ ഒരുത്തന്‍ മുണ്ട് പൊക്കി കാണിച്ചത്. അതോടെ വിജൃംഭിച്ച് പോയിക്കാണും ആ ശ്രീകൃഷ്ണ പരുന്ത്!

ഇതൊക്കെ അറിഞ്ഞിട്ടാണോ...

ഇതൊക്കെ അറിഞ്ഞിട്ടാണോ...

ചില പ്രത്യേക വിഭാഗത്തില്‍ പെടുന്ന ആളുകള്‍ ഇപ്പോള്‍ ശബരിമലയിലെ അയ്യപ്പ സ്വാമിയെ കാണുന്നത് ഇങ്ങനെയൊക്കെ ആണത്രെ... പരുന്തിനേയും പുലിയേയും വിടുന്ന ആളായിട്ട്!

 ശരിക്കും എങ്ങനാ...

ശരിക്കും എങ്ങനാ...

ഇപ്പോള്‍ പല ഭക്തരും പറയുന്നത് പുലിയെ അയ്യപ്പ സ്വാമി വിട്ടതാണ് എന്നല്ലേ... സത്യത്തില്‍ പുലി എന്തിന് വന്നതാണോ ആവോ!

ജെട്ടി പാടില്ലെന്നുണ്ടോ!!!

ജെട്ടി പാടില്ലെന്നുണ്ടോ!!!

വന്നുവന്ന് മുണ്ടുപൊക്കല്‍ സമരമുറ ഒരു വഴിപാടായി മാറുമോ എന്നാണ് സംശയം. കുറച്ച് കഴിഞ്ഞാല്‍ അതിലും ചില നിബന്ധനകള്‍ ഒക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്!

വല്ലാത്ത വാര്‍ത്ത

വല്ലാത്ത വാര്‍ത്ത

ഒടുവില്‍ സംഘാടകന്‍ കൂടിയായ ആ വ്യക്തി, മുണ്ടുപൊക്കി കാണിച്ചതോടെ പരിപാടിക്ക് സമാപനമായി എന്നൊക്കെ ഒരു വാര്‍ത്തയില്‍ എഴുതാമോ എന്നാണ്... എന്തായാലും മുണ്ടുപൊക്കുന്നതില്‍ കുഴപ്പമൊന്നും ഇല്ല!!!

അയ്യപ്പ സ്വാമിയുടെ അവസ്ഥ

അയ്യപ്പ സ്വാമിയുടെ അവസ്ഥ

ഇത്തരത്തിലാണ് ഭക്തരുടെ പ്രതികരണങ്ങള്‍ എങ്കില്‍ അതിന്റെ ചീത്തപ്പേര് മുഴുവന്‍ അയ്യപ്പ സ്വാമിക്ക് ആയിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട!

മാടപ്രാവ് ഒന്നുമില്ലേ....

മാടപ്രാവ് ഒന്നുമില്ലേ....

നാമജപ സമരത്തിന് മുകളില്‍ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറന്ന കാര്യം കേട്ടപ്പോള്‍ ആണ് സംശയം.... മാടപ്രാവ് ഒന്നും വന്നില്ലേ എന്ന്. ഒരു മാടപ്രാവ് ഇപ്പോള്‍ പാല ജയിലില്‍ കിടക്കുകയാണല്ലോ!

ഓ... ഒരു മടി!

ഓ... ഒരു മടി!

ഇനിയിപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശം തടയാന്‍ ഇത്തരത്തിലുള്ള വല്ല ഐഡിയയും ഉപയോഗിക്കുമോ എന്ന് പോലും സംശയം ഉണ്ട്. മടിയുണ്ടാകുമോ ആവോ!

ആരോട്... പുലിയോടോ...

ആരോട്... പുലിയോടോ...

ശബരിമലയില്‍ എത്തിയ ഭക്തന്റെ മുന്നില്‍ പുലി പ്രത്യക്ഷപ്പെട്ടാല്‍ എന്ത് സംഭവിക്കും. ഇങ്ങനെ പ്രാര്‍ത്ഥിച്ചിട്ട് വല്ല കാര്യവും ഉണ്ടാകുമോ എന്നാണ് ചിലരുടെ സംശയം!

ഇറങ്ങിയതല്ല, ഇറക്കിയതാണെന്ന്...

ഇറങ്ങിയതല്ല, ഇറക്കിയതാണെന്ന്...

സന്നധിനാത്ത് കടുവയിറങ്ങിയതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ആണ് ആ നിര്‍ണായകമായ സത്യം വെളിപ്പെട്ടത്. കടുവ ഇറങ്ങിയതല്ല, കടുവയെ ഇറക്കിയതാണത്രെ!

ഇതും തലയില്‍ ആകുമോ

ഇതും തലയില്‍ ആകുമോ

കഴിഞ്ഞ തവണ പ്രളയം ഉണ്ടായപ്പോള്‍ അതും അയ്യപ്പ സ്വാമിയുടെ തലയില്‍ ഇട്ടുകൊടുത്തു. ഇപ്പോള്‍ ന്യൂനമര്‍ദ്ദം വന്നപ്പോള്‍ അതും അങ്ങനെ തന്നെ. ശ്രീകൃഷ്ണ പരുന്തിനെ കണ്ടപ്പോഴും ഒരു മാറ്റവും ഇല്ല. പുലി കൂടി ആയപ്പോള്‍ ഇതാണത്രെ അവസ്ഥ!

പരുന്തല്ലേ...

പരുന്തല്ലേ...

ശ്രീകൃഷ്ണ പരുന്തുകളെ സ്ഥിരമായി കാണുന്ന സ്ഥലങ്ങളില്‍ ഒന്നാണ് മീന്‍ മാര്‍ക്കറ്റ്. ഇനി കുറച്ച് കാലം കഴിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി എന്നാണ് സംശയം!

ആചാരം വല്ലതും...

ആചാരം വല്ലതും...

നിലാത്തിരി കത്തിച്ച് വെടിക്കെട്ട് അവസാനിപ്പിക്കുന്നത് പോലെ ഉള്ള വല്ല പുതിയ ആചാരവും ആണോ ഈ മുണ്ടുപൊക്കി കാണിച്ച് സമരം അവസാനിപ്പിക്കുന്നത് എന്നാണ് ചിലരുടെ സംശയം!

 പുതിയ ആചാരം

പുതിയ ആചാരം

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ക്ക് ഇവി
ത്തെ ആചാരങ്ങളെ കുറിച്ച് വലിയ പിടിപാടൊന്നും ഉണ്ടാവില്ല. ഇനി ഈ മുണ്ടുപൊക്കല്‍ പുതിയ ആചാരം വല്ലതും ആണോ എന്ന് സംശയിക്കുമോ എന്നാണ് സംശയം!

ഡ്യൂട്ടി ടൈം

ഡ്യൂട്ടി ടൈം

ശ്രീകൃഷ്ണ പരുന്തുകള്‍ എല്ലാം ഇപ്പോള്‍ ഭയങ്കര ബിസി ആണത്രെ... നാമജപ സമരം തുടങ്ങുന്ന ശബ്ദം കേട്ടാല്‍ മതി അവിടെ പറന്നെത്തണമല്ലോ!

 ആരോട് പറയാന്‍....

ആരോട് പറയാന്‍....

സന്നിധാനത്ത് എത്തി പന്നിയെ പിടിച്ച പുലിയോട് ചോദിച്ചാല്‍ അറിയാം സത്യാവസ്ഥ! പറഞ്ഞിട്ടെന്താ... അതിന് മുമ്പേ പരുന്തിനെ കുടുക്കിയിട്ടിരിക്കുകയല്ലേ!

പുലിയുടെ ഭാഗത്തും!!!

പുലിയുടെ ഭാഗത്തും!!!

അത് ശരിയാണല്ലോ... കേരള വനം നിയമ പ്രകാരം കാട്ടില്‍ വേട്ടയാടാന്‍ പാടില്ല. ശരിക്കും പുലിയുടെ ഭാഗത്തും തെറ്റുണ്ട്!

 ചമ്പൂര്‍ണ ചാച്ചരത

ചമ്പൂര്‍ണ ചാച്ചരത

സമ്പൂര്‍ണ സാക്ഷരത, ഉന്നത വിദ്യാഭ്യാസം... എന്തൊക്കെ ആയിരുന്നു. തന്നെ കണ്ട് അയ്യപ്പന്‍ അയച്ചതാണെന്നുള്ള തള്ളല്‍ കേട്ടാല്‍ ചിലപ്പോള്‍ ശ്രീകൃഷ്ണ പരുന്ത് പോലും ഇങ്ങനെ പറഞ്ഞുപോകും!

അത് പരുന്തല്ലേ...

അത് പരുന്തല്ലേ...

ശ്രീകൃഷ്ണ പരുന്ത് സിനിമയെ കുറിച്ച് പറഞ്ഞാല്‍ പോലും ഇപ്പോള്‍ ചിലര്‍ വയലന്റ് ആകും. എല്ലാം ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണല്ലോ എന്ന് ആലോചിക്കുമ്പോള്‍ ആണ്!

 പിന്നെ വിമാനം ഇറങ്ങുമോ...

പിന്നെ വിമാനം ഇറങ്ങുമോ...

ശബരിമല സന്നിധാനം എന്ന് പറയുന്നത് പെരിയാര്‍ ടൈഹര്‍ റിസര്‍വ്വിന്റെ ഭാഗമാണ്. അവിടെ പിന്നെ പുലിയല്ലാതെ വിമാനം ഇറങ്ങുമോ എന്നാണ് സംശയം!

 എല്ലാവരും പെടും

എല്ലാവരും പെടും

ഭക്തസമരക്കാര്‍ ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നത് എങ്കില്‍ എല്ലാവരും പെടും. കാട്ടില്‍ ഇറങ്ങിയ പുലിയും, ആകാശത്തുകൂടെ പറന്ന പരുന്തും വരെ പെടും!

ഇതിപ്പോ എന്തിനാ...

ഇതിപ്പോ എന്തിനാ...

എല്ലാവരും കൂടി ഇങ്ങനെ പൊക്കിപ്പിടിക്കുന്നത് കാണുമ്പോള്‍ പരുന്തിനും പുലിക്കും ഒക്കെ ആകെ സംശയം ആണ്. ഇതിപ്പോള്‍ എന്തിനുളള പുറപ്പാടാണ് എന്നായിരിക്കും സംശയം!

Recommended Video

cmsvideo
    സോഷ്യൽ മീഡിയ ട്രോൾ പൊങ്കാല കാണാം! | Oneindia Malayalam
     വകതിരിവ്

    വകതിരിവ്

    പുലിക്ക് പിറകേ പരുന്തും എത്തി... പ്രതിഷേധത്തിന് പ്രകൃതിയുടേയും അയ്യപ്പ സ്വാമിയുടേയും പിന്തുണ എന്നൊക്കെ അല്ലേ തള്ള്... ഇത് കണ്ടാല്‍ ചിലരെങ്കിലും ഇങ്ങനൊന്ന് സംശയിക്കില്ലേ!

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+