കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഈശ്വരിന് മാത്രമല്ല, ശശികലയ്ക്കും ഉണ്ട് പ്ലാൻ ബിയും സിയും! ശബരിമലയിൽ സംഘികൾക്ക് അടപടലം ട്രോൾ!!!

Google Oneindia Malayalam News

ശബരിമലയില്‍ സ്ത്രീ പ്രവേശനം ഒരു വിധത്തിലും അനുവദിക്കില്ലെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ഒന്നടങ്കം പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ പ്രതിരോധിക്കാന്‍ പ്ലാന്‍ ബിയും സിയും ഒക്കെ ആയി രാഹുല്‍ ഈശ്വരിന്റെ സംഘം രംഗത്തുണ്ടായിരുന്നു എന്നൊക്കെയാണ് പറയുന്നത്.

രാഹുൽ ഈശ്വരിന്റെ പ്ലാൻ സി പുറത്ത്!!! പൊങ്കാലക്കലം തുറന്ന് ട്രോളൻമാർ... അന്ന് കിട്ടിയതൊക്കെ എന്ത്!!! രാഹുൽ ഈശ്വരിന്റെ പ്ലാൻ സി പുറത്ത്!!! പൊങ്കാലക്കലം തുറന്ന് ട്രോളൻമാർ... അന്ന് കിട്ടിയതൊക്കെ എന്ത്!!!

എന്തായാലും രാഹുല്‍ അതില്‍ നിന്ന് ഒരിത്തിരി മയപ്പെട്ടിട്ടുണ്ട്. പോലീസ് ആണെങ്കില്‍ അക്രമം കാണിച്ചവരെ എല്ലാം അടപടലം പൂട്ടുകയാണ്. വലിയ വകുപ്പിട്ട് പിടിച്ച് അകത്തിട്ടവര്‍ക്ക് ജാമ്യം കിട്ടാന്‍ 13 ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടി വരും എന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റിരാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റി

അങ്ങനെ വന്നാല്‍ രാഹുല്‍ ഈശ്വരിന്റെ പ്ലാന്‍ ബിയും സിയും ഒന്നും മതിയാവില്ലല്ലോ. അപ്പോള്‍ പിന്നെ ശശികലയുടെ കൈയ്യിലും ഉണ്ട് മറ്റ് ചില പ്ലാനുകള്‍.... ആത്മാഹൂതി മുതല്‍ അയ്യപ്പന്‍ നേരിട്ട് സമരം നയിക്കുന്നത് വരെയാണ് ആ പദ്ധതികള്‍. ഇക്കണക്കിന് പോയാല്‍ ട്രോളന്‍മാര്‍ക്ക് നിന്ന് തിരിയാന്‍ സമയം ഉണ്ടാവില്ലെന്ന് ഉറപ്പാണ്!!!

ആരേയും സമ്മതിക്കില്ല

ആരേയും സമ്മതിക്കില്ല

രാഹുല്‍ ഈശ്വര്‍ജിയ്ക്ക് മറ്റാര്‍ക്കും ഇല്ലാത്ത ഒരു പ്രത്യേകതയുണ്ടത്രെ.... അത് എന്താണെന്ന് അറിയാമോ? ശബരിമലയെ അശുദ്ധമാക്കാന്‍ ആരേയും സമ്മതിക്കില്ല, പക്ഷേ, സ്വയം അശുദ്ധമാക്കുകയും ചെയ്യും!!

ബാക്കി രണ്ട് ലക്ഷം

ബാക്കി രണ്ട് ലക്ഷം

പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്ക് ജാമ്യം കിട്ടാന്‍ 13 ലക്ഷം രൂപ കെട്ടിവയ്ക്കണം. അതിനല്ലേ മോദിജി കൊടുക്കാമെന്ന് പറഞ്ഞ 15 ലക്ഷം. 13 കഴിച്ച് ബാക്കി രണ്ട് ലക്ഷം എപ്പോള്‍ കിട്ടും എന്നാണത്രെ ഇപ്പോള്‍ ചോദിക്കുന്നത്!

ആധാരം വേണ്ടി വരും

ആധാരം വേണ്ടി വരും

എന്തായാലും നേതാക്കള്‍ കൈയ്യൊഴിഞ്ഞ മട്ടാണ്. അപ്പോള്‍ പിന്നെ വീടിന്റെ ആധാരം പണയം വയ്ക്കുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടാകുന്ന മട്ടില്ല!

ആത്മാഹൂതി!!!

ആത്മാഹൂതി!!!

സ്ത്രീകള്‍ ശബരിമല കയറാതിരിക്കാന്‍ ഭക്തര്‍ ആത്മാഹൂതി ചെയ്യും എന്നൊക്കെ ആണ് ശശികല ടീച്ചര്‍ പറഞ്ഞിരിക്കുന്നത്. അപ്പോള്‍ പിന്നെ അത് ടീച്ചര്‍ തന്നെ ചെയ്ത് കാണിക്കില്ലേ എന്നാണ് ചില സംഘമിത്രങ്ങള്‍ ചോദിക്കുന്നത്... അങ്ങനെ വന്നാല്‍ ഹിന്ദുക്കളെ പിന്നെ ആര് ഉണര്‍ത്തും!

വല്ലാത്ത ചെയ്ത്ത്

വല്ലാത്ത ചെയ്ത്ത്

ഒരു കണക്കിനാണ് പോലീസിന്റെ കണ്ണും വെട്ടിച്ച് നടക്കുന്നത്. അപ്പോള്‍ തന്നെ ഇങ്ങനെ ഫ്‌ലക്‌സും വച്ച് ആശംസ നേരേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ എന്നാണ് ചോദ്യം!

 പ്ലാന്‍ സി!!!

പ്ലാന്‍ സി!!!

സന്നിധാനത്ത് യുവതികള്‍ എത്തിയാല്‍ പിന്നെ ചെയ്യേണ്ട രണ്ട് പ്ലാനുകള്‍ ആയിപുന്നു. പ്ലാന്‍ ബി മേല് നോവുന്ന കേസ് ആണല്ലോ... അപ്പോള്‍ പിന്നെ പ്ലാന്‍ സി തന്നെ!

പോലീസ് വേണ്ടി

പോലീസ് വേണ്ടി

ഇതുപോലുളള ഫ്‌ലക്‌സുകള്‍ വയ്ക്കുന്നവരോടാണത്രെ ഇപ്പോള്‍ കേരള പോലീസിന് ഏറെ ബഹുമാനം. കാരണം അവരുടെ ജോലി എളുപ്പമായിക്കിട്ടിയല്ലോ!

അറസ്റ്റ് ചെയ്യില്ലെന്ന്...

അറസ്റ്റ് ചെയ്യില്ലെന്ന്...

നേതൃത്വം അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. സമരം അയ്യപ്പന്‍ നയിച്ചോളും എന്നാണ് കെപി ശശികല ഫേസ്ബുക്കില്‍ എഴുതിയത്. പക്ഷേ, ടീച്ചറെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കില്ലത്രെ!

ചെയ്ത് കാണിക്ക്...

ചെയ്ത് കാണിക്ക്...

വിശ്വാസികള്‍ ആത്മാഹൂതി ചെയ്തിട്ടാണെങ്കിലും ശബരിമലയില്‍ യുവതികള്‍ കയറുന്ന തടയും എന്നല്ലേ വെല്ലുവിളി. അങ്ങനെയെങ്കില്‍ അത് ചെയ്ത് മാതൃക കാണിക്കണം എന്നാണത്രെ യഥാര്‍ത്ഥ വിശ്വാസികള്‍ പറയുന്നത്!

സാവധാനം മതിയോ...

സാവധാനം മതിയോ...

ജാമ്യം കിട്ടാന്‍ 13 ലക്ഷം കെട്ടിവയ്‌ക്കേണ്ട കാര്യം ഒന്ന് ഓര്‍മിപ്പിച്ചതാണ്. അപ്പോള്‍ ഇമ്മാതിരി മറുപടി പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും സംഘമിത്രമേ!

അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍

അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍

സ്ത്രീ പ്രവേശനം നടന്നാല്‍ ആത്മഹത്യ ചെയ്തിട്ടാണെങ്കിലും തടയും എന്നല്ലേ.... അത്രയ്ക്ക് നിര്‍ബന്ധം ആണെങ്കില്‍ സ്വയം അങ്ങ് ചെയ്താല്‍ മതിയെന്ന്. അയ്യപ്പനെ അയ്യപ്പന്‍ തന്നെ നോക്കിക്കോളും!

ആശാന്‍ മുമ്പേ....

ആശാന്‍ മുമ്പേ....

ആത്മഹത്യ ആഹ്വാനം ഒക്കെ കൊള്ളാം. ആശാന്‍ മുമ്പേ, ശിഷ്യന്‍ പിമ്പേ എന്നല്ലേ. അപ്പോള്‍ പിന്നെ ടീച്ചര്‍ തന്നെ അല്ലേ ആദ്യം ചെയ്യേണ്ടത്!

ആട്ട് കിട്ടും!!!

ആട്ട് കിട്ടും!!!

എന്നാല്‍ പിന്നെ ആഹ്വാനം ചെയ്ത ആള്‍ക്ക് തന്നെ ആദ്യം അങ്ങ് ആത്മഹൂതി ചെയ്തൂടെ എന്നൊന്നും ചോദിച്ചേക്കരുത്. ചിലപ്പോള്‍ ഇമ്മാതിരി ആട്ട് കിട്ടാന്‍ സാധ്യതയുണ്ട്.

മതിയായില്ല അല്ലേ...

മതിയായില്ല അല്ലേ...

സന്നിധാനത്ത് സമരം ചെയ്ത വകയില്‍ ജാമ്യമില്ലാ വകുപ്പും പിന്നെ 13 ലക്ഷം രൂപ ജാമ്യത്തുകയും കിട്ടിയിരിക്കുകയാണ്. അതുകൊണ്ടൊന്നും മതിയായില്ലല്ലേ എന്നാണത്രെ ചില സംഘമിത്രങ്ങള്‍ ചോദിക്കുന്നത്!!!

പോളിഷ് ചെയ്യണ്ട...

പോളിഷ് ചെയ്യണ്ട...

കേരളത്തിലെ പല പോലീസ് സ്‌റ്റേഷനുകളിലും ഇപ്പോള്‍ പോലീസുകാര്‍ പുറത്ത് നിന്ന് ഷൂ പോളിഷ് ചെയ്യിക്കാറില്ലത്രെ!!! അറസ്റ്റ് തുടങ്ങിയ സ്ഥിതിയ്ക്ക് അതിന്‌റെ ആവശ്യം വരില്ലെന്ന്!

ചിപ്പ് ഉള്ള നോട്ട്

ചിപ്പ് ഉള്ള നോട്ട്

രണ്ടായിരം രൂപയുടെ നോട്ടില്‍ ചിപ്പുണ്ട് എന്നൊക്കെ അല്ലേ തള്ളി വിട്ടിരുന്നത്. ഒളിവില്‍ കഴിയുന്ന സംഘമിത്രങ്ങള്‍ ആ നോട്ടുകള്‍ ഉപേക്ഷിക്കുന്നതാണ് ബുദ്ധി. അല്ലെങ്കില്‍ ട്രാക്ക് ചെയ്യപ്പെട്ടേക്കും!

 ത്രില്ല് വേണമെങ്കില്‍

ത്രില്ല് വേണമെങ്കില്‍

പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയപ്പോള്‍ നട്ടെല്ലിന് പരിക്കേറ്റു എന്നൊക്കെയാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. ഒരു ബെല്‍റ്റും ഇട്ടിട്ടുണ്ട്. പക്ഷേ, എന്തിനാണ് ആ ബെല്‍റ്റ് ഇങ്ങനെ നാട്ടുകാരെ കാണിച്ച് ഇടുന്നത് എന്ന് പ്രത്യേകം ചോദിക്കണോ!

ആരോടാ കളി....

ആരോടാ കളി....

ഒളിവില്‍ കഴിയുന്നതിനിടെ ആണ് പോക്കറ്റിലെ ആ രണ്ടായിരം രൂപയുടെ നോട്ട് ശ്രദ്ധയില്‍ പെട്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല... അങ്ങ് നശിപ്പിച്ചുകളഞ്ഞു. നമ്മളോടാ കളി!!!

മാപ്പാണ് പതിവ്

മാപ്പാണ് പതിവ്

എങ്ങനേയെങ്കിലും ഒന്ന് പുറത്തിറങ്ങിയാല്‍ കൊള്ളാം എന്നുണ്ട്. ജാമ്യത്തിലിറക്കാന്‍ ആരും വരുന്നും ഇല്ല. അല്ലെങ്കിലും ജാമ്യം എടുക്കുന്ന പതിവ് ഇല്ലല്ലോ... മാപ്പാണല്ലോ പതിവ്!

അയ്യപ്പന്‍ കേള്‍ക്കുമോ...

അയ്യപ്പന്‍ കേള്‍ക്കുമോ...

ഇപ്പോള്‍ റോള്‍ നമ്പര്‍ സഹിതം ആണല്ലോ പോലീസ് ഫോട്ടോ പുറത്ത് വിട്ടിട്ടുള്ളത്. പ്രാര്‍ത്ഥന പോലും അങ്ങനെയാണത്രെ... പക്ഷേ, അയ്യപ്പന്‍ ഇതൊക്കെ കേട്ടാല്‍ എന്ത് പറയും എന്ന് ആലോചിച്ചിട്ടുണ്ടോ!

അപമാനിച്ച് മതിയായെങ്കില്‍

അപമാനിച്ച് മതിയായെങ്കില്‍

നേതൃത്വം അറസ്റ്റ് ചെയ്യപ്പേട്ടേക്കാം, പക്ഷേ, പേടിക്കേണ്ട, പിന്നെ സമരം അയ്യപ്പന്‍ നയിച്ചോളും എന്നാണല്ലോ ശശികല പറയുന്നത്. അയ്യപ്പന്‍ ചിലപ്പോള്‍ മനസ്സില്‍ ഇങ്ങനെ ആകും പറയുന്നുണ്ടാവുക!

പ്ലാന്‍ 'ഒ'

പ്ലാന്‍ 'ഒ'

രാഹുല്‍ ഈശ്വരിന്റെ പ്ലാന്‍ ബിയും സിയും മാത്രമല്ലേ കേട്ടിട്ടുള്ളൂ. പ്ലാന്‍ 'ഒ' എന്ന ഒരു സാധനം ഉണ്ട്. പോലീസ് വളഞ്ഞാല്‍ ഒഎംകെവി!!!

അങ്ങനെ ആണേല്‍

അങ്ങനെ ആണേല്‍

സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന വക്കീല്‍ ആണല്ലോ സംസ്ഥാന അധ്യക്ഷന്‍. ഇനിയിപ്പോള്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം എടുക്കാനും അദ്ദേഹം ആണ് വരുന്നത് എങ്കില്‍ അക്കാര്യത്തില്‍ ഒരു തീരുമാനം ആയിക്കിട്ടും!

എന്ത് മാറിയിട്ടെന്താ...

എന്ത് മാറിയിട്ടെന്താ...

എങ്ങനെ വേഷം മാറിയാലും നെറ്റിയിലെ ആ കുറി അവിടെ തന്നെ കിടക്കില്ലേ... അപ്പോള്‍ പിന്നെ പോലീസിന് എളുപ്പമാവും.

എന്നാലും ജനം ടിവി!!!

എന്നാലും ജനം ടിവി!!!

ജനം ടിവിയിലെ ദൃശ്യങ്ങള്‍ നോക്കിയിട്ടാണത്രെ പോലീസ് ഇപ്പോള്‍ അക്രമികളെ തിരിച്ചറിയുന്നത്. എന്നാലും എന്റെ ജനം ടിവി, ഈ ചതി ചെയ്യരുതായിരുന്നു എന്നാണത്രെ ചിലരൊക്കെ പറയുന്നത്!

English summary
Sabarimala Woman entry: Social Media trolls mocking KP Sasikala and Rahul Easwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X