കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഈശ്വരിന്റെ പ്ലാൻ സി പുറത്ത്!!! പൊങ്കാലക്കലം തുറന്ന് ട്രോളൻമാർ... അന്ന് കിട്ടിയതൊക്കെ എന്ത്!!!

Google Oneindia Malayalam News

ശബരിമല വിവാദത്തില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയ വെളിപ്പെടുത്തലും പിന്നീട് നടത്തിയ തിരുത്തലും എല്ലാം ഇപ്പോള്‍ വലിയ വാര്‍ത്തയാണ്. സ്ത്രീ പ്രവേശനം നടന്നാല്‍ സന്നിധാനത്ത് ചോരയോ മൂത്രമോ വീഴ്ത്തി നട അടപ്പിക്കുക എന്നതായിരുന്നത്രെ പ്ലാന്‍ ബി! പക്ഷേ, അത് രാഹുല്‍ തിരുത്തി.

രാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റിരാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റി

ശബരിമല വിവാദത്തില്‍ ഇടപെട്ടത് മുതല്‍ രാഹുല്‍ ഈശ്വരിന് ട്രോളുകളുടെ ബഹളം ആണ്. മുപ്പത് സെക്കന്റ് എന്നൊരു പേര് കൂടി വീണ് കിട്ടിയിരുന്നു അതിനിടയില്‍.

'രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹം... നേതൃത്വം നൽകിയത് കലാപ ഗൂഢാലോചനയ്ക്ക്, രാഹുലിന് മനോവൈകൃതം''രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹം... നേതൃത്വം നൽകിയത് കലാപ ഗൂഢാലോചനയ്ക്ക്, രാഹുലിന് മനോവൈകൃതം'

ഇപ്പോള്‍ രാഹുലിനെ വീണ്ടും ട്രോളുകയാണ് സോഷ്യല്‍ മീഡിയ. രക്തമോ മൂത്രമോ വീഴ്ത്തുക എന്നതായിരുന്നു പ്ലാന്‍ ബി എങ്കില്‍ ട്രോളന്‍മാര്‍ പ്ലാന്‍ സിയും ഡിയും വരെ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ പേരിലാണ് ഇപ്പോഴത്തെ ട്രോളുകള്‍!

താടിയൊക്കെ വരും!!!

താടിയൊക്കെ വരും!!!

ശബരിമലയില്‍ ആചാരലംഘനത്തിന് സമ്മതിക്കില്ലെന്ന് പറയുന്ന രാഹുല്‍ ഈശ്വര്‍ ഇതുവരെ താടിയും മുടിയും വളര്‍ത്തി ശബരിമലയില്‍ എത്തിയിട്ടില്ല. പക്ഷേ, കുറച്ച് ദിവസം ജയിലില്‍ കിടന്നപ്പോള്‍ ചെറുതായി വന്നിട്ടും ഉണ്ട്. അപ്പോള്‍ ശരിക്കും താടി വരാത്തതല്ല അല്ലേ എന്നാണ് വിശ്വാസികള്‍ ചോദിക്കുന്നതത്രെ!

വല്ലാത്ത പ്ലാന്‍ തന്നെ

വല്ലാത്ത പ്ലാന്‍ തന്നെ

സമരത്തിന് ചെന്ന സംഘമിത്രങ്ങളില്‍ പലര്‍ക്കും ഈ പ്ലാന്‍ ബിയെ കുറിച്ച് അറിയില്ലായിരുന്നത്രെ! രക്തം കണ്ടാല്‍ തലകറങ്ങുന്ന മിത്രത്തെ പിന്നില്‍ നിന്ന് കുത്തി രക്തം ചിന്തിക്കാന്‍ ആയിരുന്നത്രെ രാഹുല്‍ജിയുടെ പ്ലാന്‍!

പാവം സംഘബന്ധു

പാവം സംഘബന്ധു

ക്ഷേത്രം അശുദ്ധമാക്കുന്നതിനെതിരെ സമരം ചെയ്യാന്‍ ഇറങ്ങിയതാ. അപ്പോഴതാ സമരത്തിന് നേതൃത്വം നല്‍കിയ ആള്‍ തന്നെ അശുദ്ധമാക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു... എന്തൊരു വിധി!

 അപ്പോള്‍ പുലിയില്ലേ...

അപ്പോള്‍ പുലിയില്ലേ...

ശബരിമലയിലെ പുലിയെ കാണിച്ചുകൊടുക്കാം എന്നും പറഞ്ഞ് കൂടെ കൂട്ടിയതായിരുന്നു. ഇതായിരുന്നു പദ്ധതി എന്ന് ഏതെങ്കിലും സംഘമിത്രം അറിഞ്ഞിരുന്നോ ആവോ!

സംഗതി സിംപിള്‍ ആണ്

സംഗതി സിംപിള്‍ ആണ്

താടിയും മീശയും ഒന്നും വളരാത്തവര്‍ ഇതിനിടെ ചില കണ്ടെത്തലുകള്‍ കൂടി നടത്തി. ഒരിക്കലും താടി വരില്ലെന്ന് വിചാരിച്ചിരുന്ന രാഹുല്‍ ഈശ്വരിന് വരെ താടി വന്നില്ലേ.... അപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ കിടന്നാല്‍ മതിയെന്ന്!

ആചാരം പാലിക്കണ്ടേ....

ആചാരം പാലിക്കണ്ടേ....

ആചാരപ്രകാരം നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകളെ വിവാഹം കഴിക്കാന്‍ പാടില്ലല്ലോ... അപ്പോള്‍ സത്യത്തില്‍ രാഹുല്‍ ഈശ്വര്‍ ദീപയെ വിവാഹം തന്നെ ആണോ കഴിച്ചത്? സന്ദീപാനന്ദഗിരി ചോദിച്ച ചോദ്യം ദീപ എങ്ങാനും ചോദിക്കുമോ എന്നാണ് സംശയം!

വട്ടാണോന്ന്...

വട്ടാണോന്ന്...

സ്ത്രീ പ്രവേശനം നടന്നാല്‍ ശബരിമല അശുദ്ധമാകും എന്നും പറഞ്ഞായിരുന്നു സമരം. പക്ഷേ, സ്ത്രീകള്‍ പ്രവേശിച്ചാല്‍ സന്നിധാനം അശുദ്ധമാക്കാന്‍ ആയിരുന്നു പ്ലാന്‍.... സത്യത്തില്‍ ഇപ്പോള്‍ ആര്‍ക്കാണ് വട്ട്!

ആര് സമാധാനം പറയും?

ആര് സമാധാനം പറയും?

രക്തം വീഴ്ത്തി അശുദ്ധിയാക്കി മൂന്ന് ദിവസം നട അടപ്പിക്കാന്‍ ആയിരുന്നല്ലോ പദ്ധതി. അപ്പോള്‍ പിന്നെ ആ ദിവസങ്ങളില്‍ വ്രതം നോക്കി വരുന്ന ലക്ഷങ്ങളോട് ആര് സമാധാനം പറയും? രാഹുല്‍ ഈശ്വര്‍ പറയട്ടേ!

അയ്യപ്പന്‍ വരെ ചോദിക്കും

അയ്യപ്പന്‍ വരെ ചോദിക്കും

രാഹുല്‍ ഈശ്വരിനെ പോലുള്ളവര്‍ക്ക് തോന്നുമ്പോള്‍ ശുദ്ധമാക്കാനും അശുദ്ധമാക്കാനും ഉള്ളതാണോ തന്റെ ശ്രീ കോവില്‍ എന്ന് അയ്യപ്പന്‍ വരെ ചോദിച്ചുപോകും!

മുപ്പത് സെക്കന്റ് കിട്ടിയാല്‍

മുപ്പത് സെക്കന്റ് കിട്ടിയാല്‍

പത്ര സമ്മേളനത്തില്‍ വലിയ വീരവാദം ഒക്കെ മുഴക്കി. സംഗതി കൈവിട്ടുപോകും എന്ന് മനസ്സിലായപ്പോള്‍ മാറ്റിപ്പറഞ്ഞ് ലൈവിലെത്തുകയും ചെയ്തു. മുപ്പത് സെക്കന്റ് ഒന്നും വേണ്ടി വന്നില്ലെന്ന് തോന്നുന്നു!

ആര് ഒഴുക്കും

ആര് ഒഴുക്കും

രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ ആയിരുന്നല്ലോ പദ്ധതി. പക്ഷേ, ആര് വീഴ്ത്തും എന്ന കാര്യത്തില്‍ വലിയ ഒരു ആശയക്കുഴപ്പം ആയിരുന്നത്രെ! നേതാവ് ഒഴുക്കാന്‍ തയ്യാറായിരുന്നോ ആവോ!

ആളെ കിട്ടും

ആളെ കിട്ടും

രക്തം തരാം, ജീവന്‍ തരാം... തരില്ലൊരുതരി ഭാരത മണ്ണും എന്ന് പോസ്റ്റിട്ടിരുന്ന ആളുകള്‍ കുറേയില്ലേ... അവര് വീഴ്ത്തുമായിരുന്നുവത്രെ സന്നിധാനത്ത് രക്തം!

എല്ലാം അശുദ്ധിയ്ക്ക് എതിരാണല്ലോ അല്ലേ...

എല്ലാം അശുദ്ധിയ്ക്ക് എതിരാണല്ലോ അല്ലേ...

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ കയറിയാല്‍ ക്ഷേത്രം അശുദ്ധമാകും എന്നൊക്കെ തട്ടി വിട്ടതായിരുന്നു. പക്ഷേ, പദ്ധതിയിട്ടത് രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍! എല്ലാം അശുദ്ധിക്ക് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ആണ്!

വീഴ്ത്തില്ല.... വീഴും!

വീഴ്ത്തില്ല.... വീഴും!

സ്ത്രീകള്‍ കയറിയാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കുമെന്ന്.... ഒന്നൂടെ ചോദിച്ചപ്പോള്‍ അല്ലേ രാഹുല്‍ ജി സത്യം പറഞ്ഞത്. തന്റെ രക്തം വീഴും എന്നായിരുന്നത്രെ ഉദ്ദേശിച്ചത്!

 ഇനി ചോര കൂടി വേണോ...

ഇനി ചോര കൂടി വേണോ...

ശബരിമലയില്‍ അക്രമം കാണിച്ചതിന്റെ പേരില്‍ നൂറ് കണക്കിന് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട് പോലീസ്. ഇനി അടുത്ത സമരത്തില്‍ രക്തം കൂടി ചോദിച്ചാല്‍ നല്ല മറുപടി തന്നെ കിട്ടിക്കോളും!

ആചാരം സംരക്ഷിക്കാനോ...

ആചാരം സംരക്ഷിക്കാനോ...

ആചാരം സംരക്ഷിക്കാന്‍ വേണ്ടിയാണ് സമരം എന്നല്ലേ പറയുന്നത്. പക്ഷേ, രാഹുലിന്റെ ഡയലോഗുകള്‍ കേട്ടാല്‍ വിശ്വാസികള്‍ ചിലപ്പോള്‍ ഇങ്ങനെ തന്നെ ചോദിച്ചുപോകും!

യഥാര്‍ത്ഥ വിശ്വാസി

യഥാര്‍ത്ഥ വിശ്വാസി

സന്നിധാനത്ത് സ്ത്രീകള്‍ കയറിയാല്‍ രക്തമോ മൂത്രമോ വീഴ്ത്തി അശുദ്ധമാക്കാം എന്ന പ്ലാന്‍ ബിയുടെ കാര്യം യഥാര്‍ത്ഥ വിശ്വാസികള്‍ അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ തന്നെ മറുപടി കിട്ടിയേനെ!

ശരിക്കും വീഴും!!!

ശരിക്കും വീഴും!!!

പ്ലാന്‍ ബി പ്രകാരം രക്തം വീഴ്ത്താന്‍ ഇരുന്നതാണ്. പക്ഷേ, പോലീസിന്റെ രണ്ട് തല്ല് കിട്ടിയപ്പോള്‍ തുടങ്ങിയ കരച്ചില്‍ ഇപ്പോഴും ചിലര്‍ അവസാനിപ്പിച്ചിട്ടില്ലത്രെ!

മിണ്ടിപ്പോകരുത്....

മിണ്ടിപ്പോകരുത്....

പ്ലാന്‍ ബി എന്നത് സന്നിധാനത്ത് രക്തം അല്ലെങ്കില്‍ മൂത്രം വീഴ്ത്തുക എന്നതായിരുന്നു. പ്ലാന്‍ സി എങ്ങാനും പറയുമോ എന്ന് പേടിച്ചിരിക്കുകയാണത്രെ ഇപ്പോള്‍ വിശ്വാസികള്‍!

പ്ലാന്‍ ഇ വരെ ഉണ്ട്...

പ്ലാന്‍ ഇ വരെ ഉണ്ട്...

സന്നിധാനത്ത് മൂത്രം വീഴ്ത്താന്‍ പ്ലാന്‍ ഉണ്ടാക്കിയ ആളാണെങ്കില്‍ എന്തായിരിക്കും അയാളുടെ പ്ലാന്‍ ഇ എന്ന് ഊഹിക്കാമല്ലോ എന്ന്... അതിപ്പോ ചിലപ്പോള്‍ ഇങ്ങനേയും ആവാം!

ഇനിയും

ഇനിയും


നവംബര്‍ അഞ്ചിന് സന്നിധാനത്ത് വീണ്ടും ഉണ്ടാകും എന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. അന്നും അയ്യപ്പന് വേണ്ടി നിലകൊള്ളും അത്രെ... മൂത്രം ഒഴിക്കുന്ന പ്ലാന്‍ ബി ഉണ്ടാകുമോ എന്നാണ് സംശയം!

ഇതാ മറ്റു പ്ലാനുകള്‍

ഇതാ മറ്റു പ്ലാനുകള്‍

ഇനിയിപ്പോള്‍ പ്ലാന്‍ ബി നടന്നില്ലെന്ന് വിചാരിക്കുക. രാഹുല്‍ ഈശ്വരിന്റെ മനസ്സിലുള്ള മറ്റ് പ്ലാനുകള്‍ ഇങ്ങനെ ആണത്രെ....

ഒന്ന് ഉറച്ച് നില്‍ക്കുമോ

ഒന്ന് ഉറച്ച് നില്‍ക്കുമോ

ആചാര സംരക്ഷണത്തിന് വേണ്ടി സമരം ചെയ്യുന്ന ആളാണ്. പറയുന്ന കാര്യത്തില്‍ പോലും ഉറച്ച് നില്‍ക്കുന്നില്ല. അണികളുടെ മനസ്സില്‍ ഇപ്പോള്‍ ഇങ്ങനെ ആണത്രെ!

English summary
Sabarimala Woman entry: What will be Rahul Easwar's Plan C? Social Media trolls!!!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X