രാമകൃഷ്ണനെ മണി അകറ്റി നിര്‍ത്തിയിരുന്നു, തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പുളിച്ച തെറി പറയും സാബു പറയുന്നു
തിരുവനന്തപുരം: കലാഭവന്‍ മണി തന്റെ അനിയനായ രാമകൃഷ്ണനെ അകറ്റി നിര്‍ത്തിയിരുന്നെന്ന് അവതാരകന് സാബു. മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റിയും തനിയ്ക്കെതിരെ രാമകൃഷ്ണന് നടത്തിയ പരാമര്‍ശങ്ങളെയും കുറിച്ച് പ്രതികരിയ്ക്കുകയായിരുന്നു സാബു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സാബു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തന്നെ ഒരു പരിചയവും ഇല്ലാത്തയാളാണ് രാമകൃഷ്ണന്. ചേട്ടനെ നോക്കാന്‍ പറ്റാത്തതിന്റെ സങ്കടം ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കാനാണ് അയാള്‍ നോക്കുന്നത്. സാബു പറയുന്നു. പാടിയില്‍ രാമകൃഷ്ണനെ കയറ്റാന്‍ മണി അനുവദിയ്ക്കില്ലായിരുന്നെന്നും സാബു പറയുന്നു.

സാബു പറയുന്നു
രണ്ടുമാസമായി ചേട്ടന് വീട്ടില്‍ വന്നിട്ടില്ലെന്ന് പറയുന്ന രാമകൃഷ്ണന് എന്തുകൊണ്ട് ചേട്ടനെ അന്വേഷി്ച്ച് ഇത്ര നാള് അങ്ങോട്ട് ചെന്നില്ല? അത് തുറന്ന് പറയാന്‍ രാമകൃഷ്ണന് തയ്യാറാകണം

കൂട്ടുകാരെ പറയും മുന്‍പ്
കൂട്ടുകാര്‍ കുടിപ്പിച്ച് കൊന്നു എന്ന് ആരോപിയ്ക്കുന്ന രാമകൃഷ്ണന് എന്തുകൊണ്ട് ഇക്കാര്യത്തല്‍ അന്ന് ഇടപെട്ടില്ല?

എത്താത്ത ആള്
പാടിയില്‍ പാര്‍ട്ടി നടക്കുന്നുവെന്നും മണി ചേട്ടന് അവിടെ ഉണ്ടെന്നും അറിയാവുന്നയാള്‍ എന്തുകൊണ്ട് അങ്ങോട്ട് എത്തി നോക്കിയിട്ട് പോലുമില്ല

സാബു ചോദിയ്ക്കുന്നു
താനാണ് മണിയുടെ ജീവന് അപായപ്പെടുത്തിയതെന്നാണ് ആരോപണം. അങ്ങനെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ രാമകൃഷ്ണന് ആദ്യം അത് ഹാജരാക്കൂ എന്നും സാബു പറയുന്നു.

ആരാധകര്‍
മണിയുടെ ആരാധകര്‍ തന്നെ തെരുവില്‍ നേരിടുമെന്നാണ് രാമകൃഷ്ണന് പറയുന്നതെന്നും സാബു പറയുന്നു. അതൊരു ഭീഷണിയുടെ സ്വരമാണ്

കുടുംബമുണ്ട്
എനിയ്ക്കൊരു കുടുംബമുണ്ട്, കുഞ്ഞുണ്ട് നാളെ ഞാനും എന്റെ കുടുംബവും പുറത്തിറങ്ങി എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം പറയുമെന്നും സാബു പറയുന്നു

സഹിയ്ക്കാനാകില്ല
രാമകൃഷ്ണന് തന്നെ വ്യക്തിപരമായി അധിക്ഷേപിയ്ക്കുകയാണെന്നും ഇതില്‍ കൂടുതല്‍ സഹിയ്ക്കാനാകില്ലെന്നും സാബു

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍
ചില ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങളാണ് രാമകൃഷ്ണന്റെ കൂടെ ചേര്‍ന്ന് തന്നെ ആക്രമിയ്ക്കുന്നതെന്നും എന്ത് തോന്നിവാസവും എഴുതി വിടാമെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്നും സാബു.

രാമകൃഷ്ണനെതിരെ
രാമകൃഷ്ണനെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സാബു

പറഞ്ഞതാണ്
തന്നെ തകര്‍ക്കുന്ന തരത്തിലുള്ള വാര്‍ത്ത കേട്ടാല്‍ പുളിച്ച തെറി തന്നെ തിരിച്ച് പറയുമെന്നും അതൊരു ആത്മരോഷം കൊണ്ട് പറഞ്ഞ് പോയതാണെന്നും തെറ്റ് തിരുത്തിയെന്നും സാബു

തീരാതെ
മണിയുടെ മരണം സംബന്ധിച്ച വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല

അന്വേഷണം
മണിയുടെ മരണം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications