രജിത് കുമാര്‍ സൈക്കോ... രജിത് കുമാറും രജിത് ആര്‍മിയും ഒരു മാന്യതയും അര്‍ഹിക്കുന്നില്ല! ആഞ്ഞടിച്ച് സാബുമോന്
ബിഗ് ബോസ് മലയാളം സീസണ് ഒന്നില്‍ വിജയിയായത് സാബുമോന് അബ്ദുസ്സമദ് ആയിരുന്നു. തരികിട സാബു എന്ന് പ്രസിദ്ധി നേടിയ സാബുമോന് പിന്നീട് ബിഗ് ബോസ് സാബു ആയി. ബിഗ് ബോസിന്റെ രണ്ടാം സീസണ് കൊവിഡ് മൂലം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും, ആ സീസണില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് ഡോ രജിത് കുമാര്‍ ആയിരുന്നു.
ആ കാലഘട്ടത്തില്‍ തന്നെ രജിത്തിനെതിരെ വലിയ വിമര്‍ശനം ഉന്നയിച്ച ആളായിരുന്നു ഒന്നാം സീസണിലെ വിജയിയായ സാബുമോന്. ഇതിന്റെ പേരില്‍ രജിത് കുമാര്‍ ആര്‍മി സാബുമോനെതിരെ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ രജിത് കുമാറിനെ പൊളിച്ചടുക്കുകയാണ് സാബുമോന്. വിശദാംശങ്ങള്‍...

അയാളൊരു സൈക്കോ
രജിത് കുമാര്‍ ഒരു സൈക്കോ ആണെന്നാണ് സാബുമോന് പറയുന്നത്. അയാളെ തന്റെ നെഞ്ചത്തേക്ക് ചാരരുത് എന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട് സാബു. അയാള്‍ എത്ര വലിയ ആളാണെങ്കിലും, ബിഗ് ബോസില്‍ നില്ക്കുന്ന സമയത്ത് തന്നെ രജിത്തിനെ താന്‍ വിമര്‍ശിച്ചിട്ടുണ്ട് എന്നാണ് സാബു വ്യക്തമാക്കിയത്.

ആരാധിച്ചോളൂ, പക്ഷേ...
ആര്‍ക്ക് വേണമെങ്കിലും രജിത് കുമാറിനെ ആരാധിക്കാം. വേണമെങ്കില്‍ പൂവിട്ട് പൂജിക്കുകയും ചെയ്യാം. പക്ഷേ, അയാള്‍ പ്രചരിപ്പിക്കുന്ന ആശയങ്ങളെ ഒരിക്കലും പിന്തുടരുകയോ പിന്തുണയ്ക്കുകയോ ചെയ്യരുത് എന്നത് മാത്രമാണ് തന്റെ അഭിപ്രായമെന്നും സാബുമോന് വ്യക്തമാക്കി. എക്കാലത്തും അത് തന്നെ ആയിരിക്കും തന്റെ അഭിപ്രായമെന്നും ഉറപ്പിക്കുന്നുണ്ട് സാബു.

രജിത് ആര്‍മിയുടെ പ്രശ്നം
രജിത് ആര്‍മി ആയിക്കോട്ടെ, മറ്റ് ആര്‍മി ആയിക്കോട്ടേ, അവര്‍ക്കെല്ലാം ഒരു പ്രശ്നമാണുള്ളത്. അത് മോഹഭംഗം ആണ്. അവരവര്‍ക്ക് ഇഷ്ടപ്പെട്ട ആള് വിജയിക്കുമെന്ന് ഭയങ്കരമായി ആഗ്രഹിക്കും. അത് നടന്നില്ലെങ്കില്‍ പിന്നെ പ്രശ്നമാക്കുമെന്നാണ് സാബുമോന്റെ അഭിപ്രായം.

രജിത് ജയിച്ചേനേ...
ബിഗ് ബോസ് മലയാളം സീസണ് 2 പൂര്‍ത്തിയായിരുന്നു എങ്കില്‍ രജിത് കുമാര്‍ എന്ന സൈക്കോ ജയിച്ചേനെ എന്നാണ് സാബു പറയുന്നത്. അക്കാര്യത്തില്‍ സാബുമോന് ഒരു സംശയവും ഇല്ല. ആ സീസണില്‍ ബാക്കിയുളളവരുടെ എല്ലാ സപ്പോര്‍ട്ടേഴ്സ് വിചാരിച്ചാലും രജിത് കുമാറിനെ തോല്പിക്കാന് പറ്റില്ലായിരുന്നു എന്നും പറയുന്നുണ്ട്.

മാനസിക പ്രശ്നം
ബിഗ് ബോസ് മലയാളം സീസണ് 2 വിന്റെ ചില എപ്പിസോഡുകള്‍ താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലെ സ്വയം സംസാരിച്ചുകൊണ്ടുനടക്കുന്ന മനുഷ്യരെ അധികം കണ്ടിട്ടില്ല. അങ്ങനെ കണ്ടിട്ടുള്ളവര്‍ എല്ലാം മാനസികമായി പ്രശ്നമുള്ളവരാണ്. അവരില്‍ പലരും ചികിത്സ തേടി രോഗമുക്തി നേടാറുണ്ടെന്ന് കൂടി പറയുന്നു സാബു.

ഇറിറ്റേറ്റഡ് ആണ്
രജിത് ആര്‍മിയോട് തനിക്ക് തോന്നുന്നത് ഇറിറ്റേഷന്‍ ആണെന്ന് കൂടി വ്യക്തമാക്കുന്നുണ്ട് സാബുമോന്. തന്നെ അയാള്‍ ഒന്നും ചെയ്തിട്ടില്ല. ഇതുപോലെ ഒരു സൈക്കോകളെ താന്‍ സഹിക്കില്ല. ഇതെല്ലാം താന്‍ സംസാരിച്ചുകൊണ്ടേയിരിക്കും.

എത്രപേര്‍ കൂടെയുണ്ട്
എല്ലാവരും ബിഗ് ബോസില്‍ ഗെയിം കളിക്കുകയായിരുന്നു. എന്നാല്‍ ബിഗ് ബോസ് വിട്ടിട്ടും അര്‍ച്ചന തന്റെ അടുത്ത സുഹൃത്തായി തുടരുന്നു. ബാക്കിയുള്ളവരുമായും സൗഹൃദം തുടരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ കൂടെയുണ്ടായിരുന്ന എത്രപേരുമായി രജിത് കുമാറിന് ഇപ്പോള്‍ സൗഹൃദമുണ്ട് എന്നാണ് സാബുമോന്റെ ചോദ്യം.

അതിന് എന്ത് അധികാരം
അടുത്തത് രജിത് ആര്മിയോടാണ് സാബുമോന്റെ ചോദ്യം. ഷോയില്‍ പങ്കെടുത്ത രജിത്തിന്റെ പ്രകടനത്തെ പിന്തുണയ്ക്കാം. എന്നാല്‍ അതിന് ശേഷം, ആ ഷോയില്‍ പങ്കെടുത്ത മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കടന്നുകയറാന്‍ എന്തവകാശമാണ് നിങ്ങള്‍ക്കുള്ളത് എന്നാണ് സാബു വൈകാരികമായി ചോദിക്കുന്നത്.

'ഈ ഫ്രോഡ് എവിടത്തെ സെലിബ്രിറ്റിയാണ്'
കുറച്ചായപ്പോഴേക്കും സാബുമോന് നിയന്ത്രണം വിട്ട് പ്രതികരിക്കാന്‍ തുടങ്ങി. 'ഈ ഫ്രോഡ് എവിടത്തെ സെലിബ്രിറ്റിയാണ്' എന്നായിരുന്നു ചോദ്യം. സിനിമയിലും ടെലിവിഷനിലും ഉള്ള സെലിബ്രിറ്റുകളെ ഇയാളുടെ മുന്നിലേക്ക് ഇട്ടുകൊടുക്കുകയും പിന്നീട് ഇയാളും ആരാധകരും കൂടി അവരെ സൈബര്‍ ആക്രമണത്തിന് ഇരകളാക്കുകയും ചെയ്യുന്ന സാഹചര്യമാണുണ്ടായത് എന്നും സാബു പറഞ്ഞു.
Recommended Video

തെറിയ്ക്കുത്തരം മുറിപ്പത്തല്
രജിത് കുമാര്‍ ഫാന്സിനോട് സംസാരിക്കുമ്പോള്‍ നിലവാരം താഴ്ന്നു തന്നെ ഇരിക്കുമെന്നാണ് സാബുമോന്റെ അടുത്ത വിശദീകരണം. തെറിയ്ക്കുത്തരം മുറിപ്പത്തല് ആണ്. അത്രയും മര്യാദയേ രജിത് കുമാര്‍ ആര്‍മി അര്‍ഹിക്കുന്നുള്ളു. അതിനിടയില്‍ ചില അസഭ്യ പ്രയോഗങ്ങളും സാബുമോന് നടത്തുന്നുണ്ട്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications